പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണത്തിനായി ജില്ല സജ്ജം; 2.35 ലക്ഷം കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും


കോഴിക്കോട്: അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള പോളിയോ തുള്ളിമരുന്ന് ജനുവരി 31 ന് വിതരണം ചെയ്യും. ജില്ലയില്‍ തുള്ളിമരുന്ന് വിതരണത്തിനാവശ്യമായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു.

അഞ്ച് വയസ്സില്‍ താഴെയുള്ള 2,34,814 കുട്ടികള്‍ക്ക് 31-ന് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കും. ജില്ലയില്‍ 16 ആരോഗ്യബ്ലോക്കുകളിലായി 2073 തുള്ളിമരുന്ന് വിതരണബൂത്തുകള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ബസ്സ്റ്റാന്‍ഡുകളിലും റെയില്‍വേസ്റ്റേഷനുകളിലും ആളുകള്‍ എത്തിച്ചേരുന്ന മറ്റു പ്രധാന സ്ഥലങ്ങളിലും 57 ബൂത്തുകള്‍ കൂടി സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് തുള്ളിമരുന്ന് വിതരണം ചെയ്യുക.

വീട്ടില്‍ ആരെങ്കിലും ക്വാറന്റീനില്‍ ഉണ്ടെങ്കില്‍ ക്വാറന്റീന്‍ കാലാവധി അവസാനിച്ചതിന് ശേഷം മാത്രമേ കുഞ്ഞിന് തുള്ളിമരുന്ന് നല്‍കേണ്ടതുള്ളൂ. പോളിയോ രോഗത്തില്‍നിന്നും സംരക്ഷണം ലഭിക്കാന്‍ അഞ്ചുവയസ്സിനുതാഴെയുളള മുഴുവന്‍ കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്ന് കിട്ടിയെന്ന് ഓരോ രക്ഷിതാവും ഉറപ്പുവരുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക