പുതുക്കി പണിത കോരപ്പുഴപാലത്തിന് കേളപ്പജിയുടെ പേര് നല്‍കണം: മന്ത്രി എ.കെ. ശശീന്ദ്രന്‍


എലത്തൂര്‍: കോരപ്പുഴയില്‍ പുതുതായി നിര്‍മ്മിച്ച പാലത്തിന് സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയനുമായ കെ. കേളപ്പന്റെ പേരിടണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. ഇക്കാര്യം പൊതുമരാമത്തു വകുപ്പ് മന്ത്രി ജി. സുധാകരനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോരപ്പുഴപ്പാലം സന്ദര്‍ശിച്ച് നിര്‍മാണപ്രവൃത്തി വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലം ഫെബ്രുവരി മൂന്നാംവാരം തുറക്കുമെന്നും മന്ത്രി പറഞ്ഞു.

2016-17 വര്‍ഷത്തെ ആസ്തി വികസനഫണ്ടില്‍ നിന്നനുവദിച്ച 45 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച എലത്തൂര്‍ പോലീസ് സ്റ്റേഷന്‍ കെട്ടിടവും മന്ത്രി സന്ദര്‍ശിച്ചു. പൊതുമരാമത്ത് വിഭാഗം എക്സി.എന്‍ജിനിയര്‍ കെ. സിന്ധു, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷ ഒ.പി. ഷിജിന, കൗണ്‍സിലര്‍ മാങ്ങാറിയില്‍ മനോഹരന്‍, ടി.പി. വിജയന്‍, ഐ.വി. രാജേന്ദ്രന്‍, സി.കെ. രാമചന്ദ്രന്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

പുതുക്കി പണിത കോരപ്പുഴപാലത്തിന് കേളപ്പജിയുടെ പേര് നല്‍കുന്നത് എന്തുകൊണ്ടും ഉചിതമാണെന്ന് ചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണനും അഭിപ്രായപ്പെട്ടു. സ്വാതന്ത്ര സമര സേനാനിയായ കെ കേളപ്പന്റെ പേരില്‍ നിലവില്‍ ഒരു സ്മാരകവും ഇല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക