പ്രതിഭോത്സവത്തിന് തുടക്കമായി


കോഴിക്കോട്: കെ.എസ്.ടി.എ അധ്യാപക ലോകം സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന പ്രതിഭോത്സവം ആരംഭിച്ചു. പൊതു വിദ്യാലയങ്ങളിലെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരം.

എല്‍.പി (3, 4 ക്ലാസുകള്‍ ), യു.പി, വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ലഘു പരീക്ഷണം, ലിറ്റില്‍ സയന്റിസ്റ്റ്, ശാസ്ത്ര പ്രൊജക്ട് എന്നിവയും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഗണിത പ്രൊജക്ട്, സാമൂഹ്യ ശാസ്ത്ര ഡിജിറ്റല്‍ ആല്‍ബം എന്നിവയും ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി അവസ്ഥാപഠന പ്രൊജക്ട് തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.

ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹിക ശാസ്ത്ര മേഖലകളിലെ പ്രതിഭകളെ കണ്ടെത്താനും അവര്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിഭോത്സവം സംഘടിപ്പിക്കുന്നത്. ശാസ്ത്രമേള നേരിട്ട് സംഘടിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഓണ്‍ലൈനിലൂടെയാണ് മത്സരങ്ങള്‍ നടക്കുന്നത്.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക