ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ ഡ്രൈവറെ പിടികൂടി


കാക്കൂർ: തിങ്കളാഴ്ച രാത്രി പാവണ്ടൂരിൽ ബൈക്ക് യാത്രികനെ ഇടിച്ച് നിർത്താതെ പോയ കാർ ഡ്രൈവർ അറസ്റ്റിൽ. കാക്കൂർ പൊലീസ്​ സ്റ്റേഷൻ ഓഫിസർ ബി.കെ.സിജുവി​‍ൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ പിടികൂടി. ഈന്താട് പനോളി ഇർഫാൻ ഷാ, 19 വയസ്സ് ആണ് പിടിയിലായത്.

ഇർഫാൻ ഷാ കുടുംബ സമേതം കാറിൽ ചീക്കിലോട് നിന്ന്​ വീട്ടിലേക്ക് വരുമ്പോൾ കാക്കൂരിൽനിന്നും ബൈക്കിൽ വരുകയായിരുന്ന കൊളത്തൂർ സ്വദേശിയായ 26 വയസ്സുള്ള മേലേഎറശ്ശേരി അരുണിനെ ഇടിക്കുകയായിരുന്നു. നാട്ടുകാരാണ് അരുണിനെ ആശുപത്രിയിലെത്തിച്ചത്. ചൊവ്വാഴ്ച രാത്രി അരുൺ മരിച്ചു.

അന്വേഷണത്തി‍ൻെറ ഭാഗമായി സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. അപകടസ്ഥലത്തുനിന്ന് കിട്ടിയ കാറി​‍ൻെറ റിയർവ്യൂ മിററി​‍ൻെറയും വീൽ കപ്പി​‍ൻെറയും അവശിഷ്​ടങ്ങൾ ഉപയോഗിച്ച് നടത്തിയ ശാസ്​ത്രീയ അന്വേഷണമാണ് കാർ കണ്ടെത്താനും ഡ്രൈവറെ പിടികൂടാനും കഴിഞ്ഞത്. കാർ വീടി​‍ൻെറ ഷട്ടർ ഇട്ട പോർച്ചിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു.