മേപ്പയ്യൂര്‍ കൂനം വെള്ളിക്കാവ് ശ്രീ പരദേവതാ ക്ഷേത്രതിറ മഹോത്സവത്തിന് കൊടിയേറി


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ കൂനം വെള്ളിക്കാവ് ശ്രീ പരദേവതാ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിറ മഹോത്സവത്തിന് കൊടിയേറി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് നടന്ന കൊടിയേറ്റ ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി കിരാതന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിച്ചു.

ജനവരി 30 വരെയുള്ള എല്ലാ ദിവസങ്ങളിലും വിശേഷാല്‍ പൂജകളും ചുറ്റുവിളക്കും ഉണ്ടാകും. 27 ന് സര്‍പ്പബലി, 29 ന് വൈകീട്ട് തണ്ടാന്റെ ഇളനീര്‍ക്കുലവരവ് ,തിരുവായുധം എഴുന്നള്ളത്ത് എന്നിവ നടക്കും.

29 ന് രാത്രി അരി ചാര്‍ത്തി മേളം, പരദേവതക്ക് വെള്ളാട്ടം. കരിയാത്തന് വെള്ളാട്ടം എന്നീ ചടങ്ങുകള്‍ ഉണ്ടാകും. 30 ന് പുലര്‍ച്ചെയാണ് ക്ഷേത്രോത്സവത്തിലെ പ്രധാന ചടങ്ങായ പരദേവതത്തിറ , 30 ന് രാവിലെ നവകം പഞ്ചഗവ്യം ശുദ്ധികലശത്തോടെ ഉത്സവം സമാപിക്കും