വാക്സിൻ വിതരണത്തിന് ജില്ല സജ്ജം; കൊയിലാണ്ടി, പേരാമ്പ്ര താലൂക്ക് ആശുപത്രികളുള്‍പ്പെടെ ജില്ലയില്‍ 12 വാക്‌സിനേഷന്‍ സെന്ററുകള്‍


കൊയിലാണ്ടി: കേരളത്തിലെ 133 കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരോഗ്യ വകുപ്പ്. സ്വകാര്യ മേഖലയിലുള്‍പ്പെടെ 12 വാക്‌സിനേഷന്‍ സെന്ററുകളാണ് കോഴിക്കോട് ജില്ലയിലുള്ളത്. കൊയിലാണ്ടി, പേരാമ്പ്ര താലൂക്ക് ആശുപത്രികളും വാക്‌സിനേഷന്‍ സെന്ററുകളാണ്.

ജനുവരി 16 ന് ആരംഭിക്കുന്ന കൊവിഡ് വാക്‌സിന്‍ വിതരണത്തിനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഗവ.മെഡിക്കല്‍ കോളേജ്, ബീച്ച് ഗവ. ജനറല്‍ ആശുപത്രി, ആസ്റ്റര്‍ മിംസ്, ഗവ. ആയുര്‍വ്വേദ ജില്ലാ ആശുപത്രി, ഇഎസ്‌ഐ, മുക്കം സാമൂഹികാരോഗ്യ കേന്ദ്രം, നാദാപുരം സിഎച്ച്‌സി, കൊയിലാണ്ടി താലുക്ക് ആശുപത്രി, പേരാമ്പ്ര താലുക്ക് ആശുപത്രി, നരിക്കുനി സിഎച്ച്‌സി, തിരുവങ്ങുര്‍ സിഎച്ച്‌സി, പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം ജില്ലയില്‍ വാക്‌സിന്‍ കുത്തിവെപ്പ് നടക്കുക.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണി പോരാളികള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. ജില്ലയില്‍ വാക്‌സിനായി 34,055 ആരോഗ്യ പ്രവര്‍ത്തകരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

 

 

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക