വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: നഗരത്തിലെ റോഡിന് സമീപമുള്ള ഹൈ ടെന്‍ഷന്‍ ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിനാല്‍ നാളെ (14-01-2021 )ന് കൊയിലാണ്ടിയുടെ സമീപ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. രാവിലെ 7 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് വൈദ്യുതി മുടങ്ങുക.

റോഡിന്റെ സൗന്ദര്യവല്‍ക്കരണ പ്രവൃത്തിയുടെ ഭാഗമായാണ് ഹൈ ടെന്‍ഷന്‍ ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നത്. നാളെ രാവിലെ 7 മണി മുതല്‍ വൈകീട്ട് 5 മണി വരെ വരകുന്ന്, എളാട്ടേരി,മാരുതി റോഡ്, നടക്കല്‍,വാഴതോട്ടം, സ്വരലയ, തെക്കയില്‍ അമ്പലം, എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക