സുഗതകുമാരി, പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം നിന്നിട്ടുളള കവി; മുഖ്യമന്ത്രി


തിരുവനന്തപുരം: പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുളള കവിയായിരുന്നു സുഗതകുമാരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നതു കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ലെന്ന് കാവ്യരചനെയയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ചു കൊണ്ട് അവര്‍ തെളിയിച്ചതായും ഫേസ്ബുക്കില്‍ കുറിച്ച അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി രേഖപ്പെടുത്തി.

സ്ത്രീയുടെ ദാരുണമായ അവസ്ഥയിലുള സങ്കടവും അമര്‍ഷവും പെണ്‍കുഞ്ഞ് 90 പോലെയുളള കവിതകളില്‍ നീറിനിന്നു. സാരേ ജഹാം സെ അഛാ എന്ന കവിത സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്‌നവും ഇന്നത്തെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യവും തമ്മിലുളള അന്തരം അടയാളപ്പെടുത്തുന്നു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക