തിക്കോടി പള്ളിക്കരയില്‍ നിന്ന് പതിനഞ്ചുകാരനെ കാണാതായതായി പരാതി


 

Update: കുട്ടി ജൂണ്‍ അഞ്ചിന് വീട്ടില്‍ തിരിച്ചെത്തിയതായി ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്.

തിക്കോടി: പള്ളിക്കരയില്‍ നിന്ന് പതിനഞ്ചുകാരനെ കാണാതായതായി പരാതി. മാധവന്‍ചേരി നിഹാലിനെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് കുട്ടിയെ കാണാതായത്. നീലയും വെള്ളയും നിറമുള്ള കള്ളി ഷര്‍ട്ടാണ് ധരിച്ചിരുന്നത്. ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി. നിഹാലിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലോ 9846507001, 8714408538 എന്നീ നമ്പറുകളിലോ വിവരം അറിയിക്കണം.