2021-22 വാര്‍ഷിക പദ്ധതി രൂപീകരണം; മേലടി ബ്ലോക്ക് പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ യോഗം ചേര്‍ന്നു


പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .പി ഗോപാലന്‍ നായര്‍ യോഗം ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പ്രസന്ന അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ അശോകന്‍ മാസ്റ്റര്‍ മിഷന്‍ പ്രവര്‍ത്തന അവതരണവും , സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ സുരേഷ് ചങ്ങാടത്ത്, മഞ്ഞക്കുളം നാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ രാജീവന്‍ കൊടലൂര്‍, പി.വി റംല തുടങ്ങിയവര്‍ ആശംസയും അര്‍പ്പിച്ചു.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ സരുണ്‍ സ്വാഗതവും ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ പി റഷീദ് നന്ദിയും പറഞ്ഞു. പദ്ധതി രൂപീകരണ പ്രക്രിയയിലെ ഗ്രാമസഭ ജനുവരി 29 നു നടക്കും.കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക