മദ്യപിച്ച് ബസ്സോടിച്ചു; പയ്യോളി സ്റ്റാന്‍ഡില്‍ ഡ്രൈവര്‍ പോലീസ് പിടിയില്‍


പയ്യോളി: മദ്യപിച്ച് ബസ്സോടിച്ച ഡ്രൈവര്‍ പിടിയില്‍. വടകര കടമേരി പടിഞ്ഞാറെകണ്ടിയില്‍ എന്‍. രാജീവിനെ(49) ആണ് പോലീസ് അറസ്റ്റു ചെയ്തത്. കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘മാക്‌സി മില്യന്‍’ ബസ് ഓടിക്കുമ്പോഴാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം വൈകുന്നേരം പയ്യോളി ബസ്സ്റ്റാന്‍ഡില്‍ ആല്‍കോ സ്താന്‍ വാനിന്റെ സഹായത്തോടെയായിരുന്നു പരിശോധന. ബസും കസ്റ്റഡിയിലെടുത്തു. മൂന്നുമാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഇയാള്‍ കുടുങ്ങുന്നത്. ആദ്യ തവണ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ടെന്നും ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കികരിച്ച് ആര്‍.ടി.ഒയ്ക്ക് സമര്‍പ്പിച്ചിണ്ടുണ്ടെന്നും പയ്യോളി പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.