ഇരിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച് വടകര സ്വദേശി മരിച്ചു


പയ്യോളി: ഇരിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മങ്ങൂൽ പാറയ്ക്ക് സമീപം ഇന്ന് രാവിലെ 6.30 നാണ് അപകടം സംഭവിച്ചത്.

വടകര ഭാ​ഗത്തേക്ക് പോവുകയായിരുന്ന കാറും കോഴിക്കോടേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഒരാൾ മരണപ്പെടുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാ​ഗം പൂർണ്ണമായി തകർത്ത നിലയിലാണ്.

വടകര സ്വദേശിയായ യുവാവാണ് മരിച്ചത്. ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് വരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.