മാളിക്കടവിൽ ബെെക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് തിരുവങ്ങൂർ സ്വദേശിയായ യുവാവ് മരിച്ചു


കൊയിലാണ്ടി: ടാങ്കർ ലോറി ബൈക്കിലിടിച്ച് തിരുവങ്ങൂർ സ്വദേശിയായ യുവാവ് മരിച്ചു തിരുവങ്ങൂർ, തെറ്റത്ത് (ഷിജിനിവാസ്) ഷിജിൻ കൃഷ്ണനാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം.

ഷിജിൻ സഞ്ചരിച്ച ബുള്ളറ്റ് ടാങ്കർ ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഷിജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 12 മണിയോടെ മാളിക്കടവിൽ വെച്ചായിരുന്നു അപകടം.

ബാലകൃഷ്ണൻ്റെയും, രാധയുടെയും മകനാണ്. ഭാര്യ. നിഖില. മക്കൾ: ഇഷാൻ കൃഷ്ണ, പാർത്ഥിവ കൃഷ്ണ. സഹോദരൻ അഭിനവ്.

 

Summary: A young man from Tiruangoore died in a collision between a Bike and a tanker lorry in Malikkadavu