കക്കയത്തിനൊപ്പം ഇന്ത്യയുടെയും അഭിമാന താരം; അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍, എമര്‍ജിങ് താരമായി ഷില്‍ജി ഷാജി


കക്കയം: അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനന്റെ കഴിഞ്ഞ സീസണിലെ (2022-23) എമര്‍ജിങ് താരമായി കക്കയത്തിന്റെ സ്വന്തം കുഞ്ഞാറ്റ (ഷില്‍ജി ഷാജി). അണ്ടര്‍ 17 വനിതാ ചാമ്പ്യന്‍ഷിപ്പില്‍ നടത്തിയ മികച്ച പ്രകടനമാണ് ഷില്‍ജിയെ നേട്ടത്തിന് അര്‍ഹയാക്കിയത്.

അണ്ടര്‍ 17 സാഫ് ചാമ്പ്യന്‍ഷിപ്പില്‍ നാലുകളികളില്‍ എട്ടുഗോളോടെ തിളങ്ങിയ ഷില്‍ജി ടോപ്പ് സ്‌കോറര്‍ക്കുള്ള പുരസ്‌കാരവും നേടി.

കക്കയം നീര്‍വായകത്തില്‍ ഷാജി എല്‍സിഷാജി ദമ്പതികളുടെ മകളാണ്.

കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലാണ്. കായിക വകുപ്പിനുകീഴില്‍ കഴിഞ്ഞവര്‍ഷം ആരംഭിച്ച ഫുട്‌ബോള്‍ അക്കാദമിയിലാണ് പരിശീലനം.

ഷില്‍ജിക്കൊപ്പം മികച്ച വനിനാപരിശീലകയായി ഇന്ത്യയുടെ അണ്ടര്‍ 17 കോച്ചും കണ്ണൂര്‍ സ്വദേശിയുമായ പ്രിയയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പുരുഷ താരമായി ലാലിയന്‍സുവാല ചാങ്‌തെയും (മുംബൈ സിറ്റി) വനിതാതാരമായി മിനിഷ കല്യാണും തിരഞ്ഞെടുക്കപ്പെട്ടു. ആകാശ് മിശ്രയാണ് പുരുഷ വിഭാഗത്തിലെ എമര്‍ജിങ് താരം. പുരുഷ പരിശീലകനായി ഒഡിഷ എഫ്.സിയുടെ ക്ലിഫോര്‍ഡ് റിമാന്‍ഡയെയും തിരഞ്ഞെടുത്തു.