Perambra News

Total 3643 Posts

ആവേശത്തുഴയെറിയാന്‍ അവരെത്തി; മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് തുടക്കം

പേരാമ്പ്ര: ഒമ്പതാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരത്തിന് പുലിക്കയത്ത് തുടക്കമായി. അന്താരാഷ്ട്ര – ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി കയാക്കിംഗ് താരങ്ങളാണ് മത്സരത്തിനായി പുലിക്കയത്തേക്ക് എത്തിയിട്ടുള്ളത്. കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ പഞ്ചായത്ത്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോഴിക്കോട്, ഇന്ത്യന്‍

ഓണത്തിന് പുത്തനുടുപ്പുകള്‍; കടിയങ്ങാട് തണല്‍-കരുണ സ്‌പെഷ്യല്‍ സ്‌കൂളില്‍ അമ്മമാരുടെ കൂട്ടായ്മയില്‍ ടൈലറിങ് യൂണിറ്റുകള്‍

പേരാമ്പ്ര: ഓണക്കാലത്ത് വിത്യസ്ത രീതിയിലുളള വസ്ത്രങ്ങള്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കടിയങ്ങാട് തണല്‍-കരുണ സ്‌പെഷ്യല്‍ സ്‌കൂളിലെ ഒരു കൂട്ടം അമ്മമാര്‍. അന്തേവാസികളുടെ ടൈലറിങ് യൂണിറ്റ് നിര്‍മ്മിച്ച ആദ്യ മാക്‌സികള്‍ വിതരണം ചെയ്തു. തണല്‍ സ്‌കൂളിലെ കുട്ടികളും അമ്മമാരും സംയുക്തമായാണ് സംരംഭം തുടങ്ങിയിരിക്കുന്നത്. വസ്ത്രനിര്‍മ്മാണത്തിലൂടെ ലഭിക്കുന്ന ലാഭം മുഴുവന്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായാണ് വിനിയോഗിക്കുക. ടൈലറിങ് യൂണിറ്റ് നിര്‍മ്മിച്ച ആദ്യ

പുതിയ ആധാര്‍ എടുക്കാനും പുതുക്കാനും അവസരം; മാട്ടനോട് പോസ്റ്റ് ഓഫീസില്‍ ആഗസ്റ്റ് 8ന് ആധാര്‍ ക്യാമ്പ്

കായണ്ണ: കായണ്ണയില്‍ ആധാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കായണ്ണ ഗ്രാമപഞ്ചായത്തും മൊട്ടത്തറ വാര്‍ഡ് വികസന സമിതിയും തപാല്‍ വകുപ്പും സംയുക്തമായാണ് ക്യാമ്പ് ഒരുക്കുന്നത്. മാട്ടനോട് പോസ്റ്റോഫീസില്‍ വച്ച് ( മൊട്ടന്‍ തറ ബസാര്‍ ) ആഗസ്റ്റ് എട്ടിനാണ് ക്യാമ്പ്. ആധാര്‍ എടുക്കാനും, തെറ്റുകള്‍ തിരുത്താനും പുതുക്കാനും തുടങ്ങി എല്ലാവിധ ആധാര്‍ സംബന്ധമായ ആവശ്യങ്ങളും ക്യാമ്പില്‍ വെച്ച് നടത്തും.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി പതിനാലാം വാര്‍ഷിക ദിനാഘോഷം; ജിവിഎച്ച്എസ്എസ് മേപ്പയൂരിലെ വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പതിനാലാം വാര്‍ഷിക ദിനാഘോഷത്തോടനുബന്ധിച്ച് ജിവിഎച്ച്എസ്എസ് മേപ്പയൂരിലെ എസ്പിസി കേഡറ്റുകള്‍ക്കായി സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്ലാസ് നടത്തി. ഹെഡ്മാസ്റ്റര്‍ സന്തോഷ് സാദരം ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിപിഒ സുധീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സ്റ്റുഡന്റ് പോലീസ് വോളണ്ടീര്‍ കോര്‍പ്‌സ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ എം.കെ അശ്വിന്‍, എസ്ആര്‍ജി കണ്‍വീനര്‍ കെ.ഒ ഷൈജ,

കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്ര വഴി മൈസൂരിലേക്ക് റെയില്‍പാത; അനുകൂലമായി പ്രതികരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, സാധ്യതാ പഠനം നടത്തണമെന്നാവശ്യപ്പെട്ട് റെയില്‍വേയ്ക്ക് നിവേദനം

പേരാമ്പ്ര: കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്രയും വയനാടും കടന്ന് മൈസൂരിലേക്ക് ഒരു ട്രെയിന്‍ യാത്ര, അത് ഒരുപാട് പേര്‍ക്ക് പ്രയോജനപ്രദമാകുമെന്നതില്‍ സംശയമൊന്നുമില്ല. അങ്ങനെയൊരു ട്രെയിന്‍ റൂട്ട് സാധ്യമാക്കുന്നതിനുള്ള നിര്‍ദേശം റെയില്‍വേ മന്ത്രാലയം പരിശോധിക്കുന്നുവെന്ന വാര്‍ത്തകള്‍ തന്നെ വലിയ പ്രതീക്ഷയായിരുന്നു. ആ പ്രതീക്ഷ അസ്ഥാനത്താവില്ലയെന്ന സൂചനകള്‍ നല്‍കിക്കൊണ്ട് ഇപ്പോഴും അണിയറയില്‍ നീക്കം സജീവമാണ്. ഇത്തരമൊരു റെയില്‍പാത നിര്‍മ്മിക്കുന്ന കാര്യത്തില്‍

വളയം പുഞ്ച വേങ്ങക്കുന്നുമ്മല്‍ ഒതേനന്‍ അന്തരിച്ചു

വളയം: വളയം പുഞ്ച വേങ്ങക്കുന്നുമ്മല്‍ ഒതേനന്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കള്‍: മനോജന്‍, രമ. മരുമക്കള്‍: പി ബാബു (സിപിഐഎം പുഞ്ച ബ്രാഞ്ച് അംഗം), ധന്യ കൈവേലി. സഹോദരങ്ങള്‍:മാതു, കുഞ്ഞിക്കണ്ണന്‍, കുഞ്ഞിരാമന്‍, ഗീത, പരേതനായ ചാത്തു.

മലയോര ഹൈവേ; കക്കയം, കരിയാത്തുംപാറ ഉള്‍പ്പെടെ ടൂറിസം പദ്ധതികള്‍ക്ക് ഏറെ ഗുണകരമാവും- മന്ത്രി മുഹമ്മദ് റിയാസ്

ബാലുശ്ശേരി: മലയോര മേഖലയുടെ സമഗ്ര വികസനം ടൂറിസം വികസനത്തിനുകൂടി ഗുണകരമാവുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബാലുശ്ശേരി മണ്ഡലത്തിലെ കക്കയം 28ാം മൈല്‍-പടിക്കല്‍വയല്‍ മലയോര ഹൈവേയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മലയോര ഹൈവെ 2025ഓടെ പൂര്‍ത്തിയാകും. 10 റീച്ചുകളിലായി 119.11 കിലോമീറ്ററാണ് ജില്ലയിലെ മലയോര ഹൈവേ. 600 കോടിയോളം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ഇതില്‍

‘നീ ഏതാടി കുരിപ്പേ, എന്റേ മേലെ അമ്പെയ്യാൻ വേണ്ടിട്ട്… ‘; വെെറലായി വടകര വേർഷൻ ബാഹുബലി, വീഡിയോ കാണാം

വടകര: ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. ആ​ഗോളതലത്തിൽ വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. രണ്ട് ഭാ​ഗങ്ങളിലായി പ്രഭാസ്, അനുഷ്ക ഷെട്ടി, റാണ ദഗ്ഗുബറ്റി, സത്യരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ബാഹുബലിയുടെ രണ്ടാം ഭാഗമായ ബാഹുബലി:ദ കൺക്ലൂഷന് ലോകമെമ്പാടും മികച്ച പ്രതികരണമാണ്

ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം; മുക്കത്ത് ഒരാള്‍ പോലീസ് പിടിയില്‍

മുക്കം: ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം, മുക്കത്ത് ആലിന്‍ ചുവട്ടില്‍ ലോട്ടറിക്കടയില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ പിടിയില്‍. മുക്കത്ത് സൗഭാഗ്യ ലോട്ടറി കടനടത്തുന്ന കുമാരനല്ലൂര്‍ സ്വദേശി സരുണ്‍ ആണ് പോലീസിന്റെ പിടിയിലായത്. മലയോര മേഖലയില്‍ ഒറ്റയക്ക ലോട്ടറി ചൂതാട്ടം കൂടുതല്‍ സജീവമാവുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പരിശോധന. സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി ഫലത്തിന്റെ അവസാന അക്കങ്ങള്‍ വെച്ച് ചൂതാട്ടം

പേരാമ്പ്ര ​ഗവ. താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (04/08/2023)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161   കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ. വിനോദ് സി.കെ ഡോ.ജസ്ന ഡോ.സബീഷ് കണ്ണ് ഡോ.എമിൻ കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഡോ.രാജു ഗൈനക്കോളജി ഡോ.രാജു ബൽറാം

error: Content is protected !!