കൊയിലാണ്ടിയിൽ വീണ്ടും ബൈക്ക് മോഷണം; മോഷണം പോയത് ഉള്ളിയേരി സ്വദേശിയുടെ ബൈക്ക്


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ബൈക്ക് മോഷണം. ഡാലിയ പ്ലാസ ബില്‍ഡിംഗിന്റെ പാര്‍ക്കിംഗില്‍ വച്ചാണ് ബൈക്ക് മോഷണം പോയത്. ഉള്ളിയേരി സ്വദേശി നീരജിന്റെ ബൈക്കാണ് മോഷണം പോയത്.

ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. ഡാലിയ പ്ലാസ ബില്‍ഡിംഗിലെ ആറ്റിറ്റിയൂഡ് അക്കാദമിയില്‍ പഠിക്കാനെത്തിയതായിരുന്നു നീരജ്.

ബൈക്കിന്റെ താക്കോലും ഹെല്‍മറ്റും ബൈക്കില്‍ വച്ച് മറന്നിരുന്നു. ഈ അവസരമാണ് മോഷ്ടാവ് ഉപയോഗപ്പെടുത്തിയത്. സംഭവത്തില്‍ നീരജ് കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.