Category: വടകര

Total 160 Posts

‘നീ ഏതാടി കുരിപ്പേ, എന്റേ മേലെ അമ്പെയ്യാൻ വേണ്ടിട്ട്… ‘; വെെറലായി വടകര വേർഷൻ ബാഹുബലി, വീഡിയോ കാണാം

വടകര: ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. ആ​ഗോളതലത്തിൽ വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. രണ്ട് ഭാ​ഗങ്ങളിലായി പ്രഭാസ്, അനുഷ്ക ഷെട്ടി, റാണ ദഗ്ഗുബറ്റി, സത്യരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ബാഹുബലിയുടെ രണ്ടാം ഭാഗമായ ബാഹുബലി:ദ കൺക്ലൂഷന് ലോകമെമ്പാടും മികച്ച പ്രതികരണമാണ്

വടകര ഏറാമല തുരുത്തി മുക്ക് പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വടകര: ഏറാമല തുരുത്തി മുക്ക് പുഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തുരുത്തിമുക്ക് ചെറുകുളങ്ങര സി.കെ അനൂപാണ് മരണപ്പെട്ടത്. ഇരുപത്തിനാല് വയസ്സായിരുന്നു. വ്യാഴാഴ്ച്ച വൈകുന്നേരം ആറ് മണിയോടെയാണ് അനൂപിനെ കാണാതാവുന്നത്. നാല് സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു അനൂപ്. പുഴയിലൂടെ കരിയാട് കിടഞ്ഞി ബോട്ട് ജെട്ടിക്കു സമീപത്തേക്ക് നീന്തുമ്പോള്‍ അനൂപിനെ കാണാതാവുകയായിരുന്നു. നാട്ടുകാരും എടച്ചേരി

പുറമേരിയില്‍ നിന്ന് രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം അയല്‍വാസിയുടെ വീട്ടിലെ കിണറ്റില്‍

നാദാപുരം: പുറമേരി നിന്ന് രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുറമേരി രയരോത്ത് ബാബുവിന്റെ മകന്‍ സിദ്ധാര്‍ത്ഥിനെയാണ്(30) അയല്‍വാസിയുടെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പാണ് ഇയാളെ കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് വൈകുന്നരേമാണ് അയല്‍വാസിയുടെ വീട്ടിലെ കിണറ്റില്‍ സിദ്ധാര്‍ത്ഥിന്റെ മൃതദേഹം കണ്ടത്. കിണറ്റില്‍ മൃതദേഹം

വയനാട്ടില്‍ പുല്ലുവെട്ടാന്‍ പോയ കര്‍ഷകനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവം: തിരച്ചില്‍ ഊര്‍ജിതം

മീനങ്ങാടി: വയനാട്ടില്‍ പുല്ലുവെട്ടാന്‍ പോയപ്പോള്‍ കാണാതായ കര്‍കനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജജിതം. ചീരാംകുന്ന് മുരണി കുണ്ടുവയില്‍ കീഴാനിക്കല്‍ സുരേന്ദ്രനെയാണ് ഇന്നലെ മുതല്‍ കാണാതായത്. വീടിന് പിറകുവശത്തായി അല്പം ദൂരെ പുല്ലരിഞ്ഞുകൊണ്ടിരുന്ന സുരേന്ദ്രനെ അന്വേഷിച്ച് ഭാര്യ ഷൈല ചെന്നപ്പോള്‍ കണ്ടെത്താനായില്ല. പ്രദേശത്തെ പുല്ലിലൂടെ വലിച്ചുകൊണ്ടുപോയ പാടും കണ്ടതോടെ ഭാര്യ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. മുതലയാണ് സുരേന്ദ്രനെ ആക്രമിച്ചതെന്ന്

മുന്നില്‍ കണ്ടവരെയെല്ലാം പരക്കെ കടിച്ച് നായ്ക്കള്‍; വടകരയില്‍ തെരുവുനായ്ക്കളുടെ പരാക്രമണം, ഏഴു പേര്‍ക്ക് പരിക്ക്

വടകര: വടകര ടൗണില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് കടിയേറ്റു. ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് നായകള്‍ മുന്നില്‍ കണ്ടവരെയൊക്കെ പരക്കെ കടിച്ചത്. ട്യൂഷന്‍ കഴിഞ്ഞ് സ്‌കൂളിലേക്ക് പോകുന്നതിനിടെ വടകര പുതിയ സ്റ്റാന്‍ഡില്‍ വെച്ചാണ് ജെഎന്‍എം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി മേപ്പയില്‍ താഴെ എടവലത്ത് അല്‍ക്കേഷ്(16)ക്ക് തെരുവുനായയുടെ

വടകരയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

വടകര: വടകര റെയില്‍വെ ഗേറ്റിനു സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. മണിയൂര്‍ മുടപ്പിലാവില്‍ മലയാംവള്ളി മീത്തല്‍ നാരായണ(ബാബു)ന്റെ മകന്‍ നിധുവാണ് മരിച്ചത്. മുപ്പത്തിനാല് വയസ്സായിരുന്നു. വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം. വടകര റെയില്‍വെ ഗേറ്റിനു സമീപം ഇന്ന് പുലര്‍ച്ചെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വടകര പോലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോട്ടത്തിനായി വടകര ജില്ലാ

വടകര സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ അന്തരിച്ചു

വടകര: വടകര സ്വദേശി ദോഹയില്‍ അന്തരിച്ചു. മുനിസിപ്പല്‍ മുക്കോലഭാഗം ചാത്തോത്ത് അഷ്റഫ് ആണ് മരിച്ചത്. അന്‍പത്തിനാല് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറിലെ താമസ സ്ഥലത്തായിരുന്നു മരണം. പതിനാറ് വര്‍ഷത്തോളമായി പ്രമുഖ ഫാര്‍മസി ശൃംഖലയായ വെല്‍കെയര്‍ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന അഷ്റഫ് നിലവില്‍ ഫിനാന്‍സ് മാനേജറാണ്. ഭാര്യ: സഫാരിയ. മക്കള്‍: ഷിനാസ് അഷ്റഫ്, ശാസില്‍ അഷ്റഫ്. ഉമ്മര്‍കുട്ടിയുടെയും

വ്യാജ സ്വര്‍ണനാണയങ്ങള്‍ വില്‍ക്കാന്‍ വീണ്ടുമെത്തി; വടകര സ്വദേശിയെ കബളിപ്പിച്ച കര്‍ണാടക സ്വദേശികളായ ആറംഗ സംഘം പോലീസിന്റെ പിടിയില്‍

വടകര: വ്യാജ സ്വര്‍ണനാണയങ്ങള്‍ നല്‍കി കബളിപ്പിച്ച കേസില്‍ പ്രതികളായ കര്‍ണാടക സ്വദേശികളെ വടകര പോലീസ് അറസ്റ്റ് ചെയ്തു. ചിക്കമംഗലൂര്‍ സ്വദേശി കുമാര്‍ മഞ്ജുനാഥ് (47), മാതാപുരം സ്വദേശികളായ വീരേഷു (40), ചന്ദ്രപ്പ (45), ഷിമോഗ സ്വദേശികളായ മോഹന്‍ (35), നടരാജ് (27), തിമ്മേഷ് (34) എന്നിവരാണ് അറസ്റ്റിലായത്. വടകര കുരിയാടി സ്വദേശി രാജേഷിനാണ് പ്രതികള്‍ വ്യാജനാണയങ്ങള്‍

ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്; ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണ തിളക്കവുമായ് വളയം സ്വദേശി അബ്ദുള്ള അബൂബക്കര്‍

വളയം: ബാങ്കോക്കില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍സ്വര്‍ണ നേട്ടവുമായി വളയം സ്വദേശി അബ്ദുള്ള അബൂബക്കര്‍(27). ട്രിപ്പിള്‍ ജംപില്‍ 16.92 മീറ്റര്‍ ചാടിയാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണം കൂടിയാണിത്. ജപ്പാന്റെ ഹികാരു ഇകെഹാത (16.73 മീറ്റര്‍) വെള്ളിയും, കൊറിയയുടെ ജാന്‍ഫു കിം(16.59) വെങ്കലവും നേടി. നാലാമത്തെ അവസരത്തിലായിരുന്ന അബ്ദുള്ള അബൂബക്കറിന്റെ

വീണ്ടും ഡോക്ടർക്കു നേരെ കൈയ്യേറ്റം; നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍റെ അക്രമിക്കാൻ ശ്രമിച്ച പ്രതികൾക്കായ് അന്വേഷണം ആരംഭിച്ച് പോലീസ്

നാദാപുരം: നാദാപുരം താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ കൈയ്യേറ്റം ചെയ്തതായി പരാതി. കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ചാലക്കുടി സ്വദേശി ഡോക്ടര്‍ ഭരത് കൃഷ്ണയെയാണ് ഇന്നലെ രാത്രി ചികിത്സയ്ക്കെത്തിയ രണ്ട് പേര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. സംഭവത്തിന് പിന്നാലെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ചെവി അടഞ്ഞെന്ന് പറഞ്ഞ് രണ്ട് പേരായിരുന്നു ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്. വയനാട്ടില്‍ നിന്നാണ് വരുന്നതെന്നും കുറ്റ്യാടി

error: Content is protected !!