Category: കൊയിലാണ്ടി

Total 1757 Posts

കൊയിലാണ്ടിയില്‍ പട്ടാപ്പകല്‍ ഓട്ടോയില്‍ നിന്നും ബാറ്ററി മോഷ്ടിക്കാന്‍ ശ്രമം

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്നും ബാറ്ററി മോഷ്ടിക്കാന്‍ ശ്രമം. കൊരയങ്ങാട് തെരുവില്‍ ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. പനങ്ങാടൻ കണ്ടി വിനോദിൻ്റ k L56-14 24 എന്ന ഓട്ടോയിൽ നിന്നാണ്‌ ബാറ്ററി അഴിച്ചു മാറ്റാൻ ശ്രമം നടന്നത്. ഗണപതി ക്ഷേത്രത്തിന് സമീപം ഓട്ടോ നിര്‍ത്തിയിട്ട് സമീപത്തെ വീട്ടില്‍ പോയതായിരുന്നു വിനോദന്‍. തിരിച്ചുവരുമ്പോഴാണ്‌ ബൈക്കിലെത്തിയ

വീണ്ടും മിന്നും പ്രകടനവുമായി കൊയിലാണ്ടി സ്വദേശി രോഹൻ കുന്നുമ്മൽ; ദേവ്ധർ ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെന്റിൽ രോഹന് അർധ സെഞ്ച്വറി

കൊയിലാണ്ടി: ദേവ്ധർ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിൽ മികച്ച പ്രകടനുമായി കൊയിലാണ്ടിക്കാരൻ രോഹൻ എസ് കുന്നുമ്മൽ. 58 ബോളിൽ 87 റൺസാണ് താരം സൗത്ത് സോൺ ടീമിനായി അടിച്ചെടുത്തത്. എട്ട് ഫോറുകളും അഞ്ച് സിക്സുറും ഉൾപ്പെടുന്ന ഇന്നിങ്സായിരുന്നു രോഹന്റേത്. ആദ്യം ബാറ്റുചെയ്ത നോർത്ത് ഈസ്റ്റ് സോണിന് വേണ്ടി പ്രയോ​ഗ്ജിത്ത് സിം​ഗ് 104 ബോളിൽ 42 റൺസ് നേടി.

കൊയിലാണ്ടി സ്വദേശിയായ ലോക്കോ പൈലറ്റ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മരിച്ച നിലയില്‍

കൊയിലാണ്ടി: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ലോക്കോ റണ്ണിങ് റൂമില്‍ മരിച്ച നിലയില്‍. കൊയിലാണ്ടി സ്വദേശി കെ.കെ.ഭാസ്‌കരനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലോടെ റെയില്‍വേ സ്‌റ്റേഷനിലെ റണ്ണിങ് റസ്റ്റ് റൂമില്‍ ഭാസ്‌കരനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ സഹപ്രവര്‍ത്തകര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 5.10ന് പുറപ്പെടുന്ന ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ ലോക്കോ പൈലറ്റായി പോകേണ്ടതായിരുന്നു

പോക്സോ കേസ് പ്രതിയായ കൊയിലാണ്ടി മൂടാടി സ്വദേശിയുടെ വീട്ടില്‍ വനംവകുപ്പിന്റെ പരിശോധന; അനധികൃതമായി സൂക്ഷിച്ച മലമാനിന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകളും പവിഴപ്പുറ്റും പിടികൂടി

കൊയിലാണ്ടി: മൂടാടി സ്വദേശിയുടെ വീട്ടില്‍ നിന്ന് മലമാനിന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകളും പവിഴപ്പുറ്റും നാടന്‍ തോക്കിന്റെ ഭാഗങ്ങളും പിടികൂടി. ഹില്‍ബസാര്‍ ശിവപുരി വീട്ടില്‍ ധനമഹേഷിന്റെ വീട്ടില്‍ നിന്നാണ് കോഴിക്കോട് ഫോറസ്റ്റ് വിജിലന്‍സ് വിഭാഗം ഇവ പിടികൂടിയത്. നിലവില്‍ പോക്സോ കേസില്‍ പ്രതിയായി റിമാന്റില്‍ കഴിയുകയാണ് ധനമഹേഷ്. ചെറുകുളം-കോട്ടുപാടം റോഡില്‍ ഉണ്ണിമുക്ക് ഭാഗത്ത് ധനമഹേഷ് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ്

100 രൂപയുടെ ചന്ദനം ചാര്‍ത്തല്‍ വഴിപാടിന് ഇനി മുതല്‍ 10000രൂപ, വലിയ വട്ടളം ഗുരുതിക്ക് 10000രൂപ, പിഷാരികാവില്‍ ക്ഷേത്രവഴിപാടുകളുടെ നിരക്ക് കുത്തനെ കൂട്ടാന്‍ നീക്കം; ഭക്തജനങ്ങളെ പിഴിയാനുളള ശ്രമമെന്ന് ആക്ഷേപം

കൊല്ലം: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്ന കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ വഴിപാട് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കാന്‍ നീക്കം. ഇതിന്റെ ആദ്യപടിയായി പുതുക്കിയ വഴിപാട് നിരക്ക് ഉള്‍പ്പെട്ട കരട് രൂപം ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് പുറത്തിറക്കി നോട്ടീസ് ബോര്‍ഡിലിട്ടു. ഇതുപ്രകാരം മിക്ക വഴിപാടുകള്‍ക്കും നൂറും, ഇരുനൂറും, അതിലേറെയും ശതമാനമാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നത്. 100 രൂപ

ചര്‍ച്ച ഫലംകണ്ടു; കൊയിലാണ്ടിയിലെ മിന്നല്‍ പണിമുടക്ക് അവസാനിച്ചു, ബസുകള്‍ ഓടിത്തുടങ്ങി

കൊയിലാണ്ടി: ബസ് കണ്ടക്ടറെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് കൊയിലാണ്ടിയില്‍ ബസ് തൊഴിലാളികള്‍ നടത്തിയ മിന്നല്‍ പണിമുടക്ക് അവസാനിപ്പിച്ചു. എം.എല്‍.എ കാനത്തില്‍ ജമീലയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി നഗരസഭ ടൗണ്‍ഹാളില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന ഹൈവേ ബസിലെ കണ്ടക്ടറെ പെണ്‍കുട്ടികളെ ശല്യംചെയ്തുവെന്ന പരാതിയില്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ വിളിപ്പിക്കുകയും തുടര്‍ന്ന് സ്റ്റേഷനില്‍വെച്ച് മര്‍ദ്ദിച്ചുവെന്നും ആരോപിച്ചാണ് തൊഴിലാളികള്‍ ഇന്ന്

മേപ്പയൂര്‍ – കോഴിക്കോട് ബസ്സിലെ ജീവനക്കാരന് മര്‍ദ്ദനമേറ്റ സംഭവം: പോലീസ് സ്റ്റേഷനിലേക്ക് പ്രകടനവുമായി ബസ് തൊഴിലാളികള്‍, മിന്നല്‍ പണിമുടക്കില്‍ വലഞ്ഞ് യാത്രക്കാര്‍

കൊയിലാണ്ടി: മേപ്പയൂര്‍ – കോഴിക്കോട് ബസ്സിലെ ജീവനക്കാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മിന്നല്‍ പണിമുടക്കിന് പിന്നാലെ കൊയിലാണ്ടി നഗരത്തില്‍ പ്രതിഷേധ പ്രകടനവുമായി ബസ് ജീവനക്കാര്‍. രാവിലെ പത്തുമണിയോടെ കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍ നീണ്ടതോടെ നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. മേപ്പയ്യൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാരനായ ഗിരീഷിനെ

കൊയിലാണ്ടി കുറുവങ്ങാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; അംഗന്‍വാടി ജീവനക്കാരിയായ യുവതി മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി കുറുവങ്ങാട് ബൈക്ക് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ യുവതി മരിച്ചു. അരങ്ങാടത്ത് സ്വദേശി ആലുള്ളകണ്ടിയില്‍ ഇന്ദിരയാണ് മരിച്ചത്. നാല്‍പ്പത്തിയാറ് വയസായിരുന്നു. ഇന്നലെ രാത്രി പത്തുമണിക്കുശേഷം കുറുവങ്ങാട് പള്ളിയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. കുന്ദമംഗലത്തുനിന്നും അരങ്ങാടത്തേക്ക് വരികയായിരുന്ന ഇന്ദിര സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇന്ദിരയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന്

ജീവനക്കാരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആരോപണം; കൊയിലാണ്ടിയില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

കൊയിലാണ്ടി: കൊയിലാണ്ടിയിലെ സ്വകാര്യ ബസുകള്‍ ഇന്ന് നിരത്തിലിറങ്ങില്ല. കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന ഹൈവേ ബസിലെ കണ്ടക്ടറെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നാരോപിച്ചാണ് സമരം. കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ നിന്നും എടുക്കുന്ന ഒരു സ്വകാര്യ ബസും ഇന്ന് സര്‍വ്വീസ് നടത്തിയല്ല. അതേസമയം ദീര്‍ഘദൂര ബസുകളിലെ ജീവനക്കാര്‍ നിലവില്‍ സമരത്തില്‍ പങ്കുചേര്‍ന്നിട്ടില്ല.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതിയുടെ അക്രമം; ഡ്രസ്സിങ് റൂം അടിച്ച് തകര്‍ത്തു

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ച പ്രതി അക്രമാസക്തനായി. ആശുപത്രിയുടെ ഡ്രസ്സിങ് റൂം അടിച്ച് തകര്‍ത്ത പ്രതി ചില്ല് കഷ്ണവുമായി ഭീഷണി മുഴക്കി. ഒടുവില്‍ പൊലീസും ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് കീഴടക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി വന്നതായിരുന്നു ഇയാള്‍. സ്റ്റേഷനില്‍ കയറിയ പ്രതി ഗ്രില്‍സില്‍ ഇയാള്‍ തലയടിച്ച് പൊട്ടിച്ചു. തുടര്‍ന്ന്

error: Content is protected !!