Category: നടുവണ്ണൂര്‍

Total 308 Posts

മികവിനുള്ള അംഗീകാരം; ഉന്നത വിജയം കരസ്ഥമാക്കിയ സ്‌കൂളിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി ജി എച്ച് എച്ച് എസ് നടുവണ്ണൂര്‍

നടുവണ്ണൂര്‍: കോഴിക്കോട് റവന്യൂ ജില്ലയിലെ ഉന്നത വിജയം കരസ്ഥമാക്കിയ സ്‌കൂളുകള്‍ക്കുള്ള അനുമോദന പരിപാടി കോഴിക്കോട് സംഘടിപ്പിച്ചു. തുറമുഖ, മ്യൂസിയം, പുരാവസ്തു വകുപ്പ്മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സ്‌കൂളിനുള്ള പുരസ്‌കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയില്‍ നിന്നും ജിഎച്ച്എച്ച്എസ് നടുവണ്ണൂര്‍ പ്രധാനാധ്യാപകന്‍ മുനാസ് ഏറ്റുവാങ്ങി. summary:

‘25,000 രൂപ ധനസഹായം നൽകി, റേഷൻ കാർഡ് ബി.പി.എൽ ആക്കി, എന്നിട്ടും മുഖ്യമന്ത്രിക്ക് മതിയായില്ല’; ജനസമ്പർക്ക പരിപാടിയിൽ ഉമ്മൻ ചാണ്ടി നൽകിയ കരുതൽ ഓർത്ത് നടുവണ്ണൂർ സ്വദേശി സുവർണ്ണൻ നായർ

കൊയിലാണ്ടി: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കുകയാണ് കേരളം. മുഖ്യമന്ത്രി എന്ന നിലയിലും എം.എൽ.എ എന്ന നിലയിലുമെല്ലാം ഉമ്മൻ ചാണ്ടി തങ്ങൾക്കായി ചെയ്തു തന്ന കാര്യങ്ങൾ ഓർക്കുകയാണ് കേരളത്തിലുടനീളമുള്ള നിരവധി പേർ. അത്തരത്തിൽ ഉമ്മൻ ചാണ്ടിയിൽ നിന്ന് ലഭിച്ച കരുതലും സഹായവും ഓർത്തെടുക്കുകയാണ് നടുവണ്ണൂർ കരുമ്പാ പൊയിൽ സ്വദേശി സുവർണ്ണൻ നായർ.

അധ്യാപകരാവാന്‍ യോഗ്യരാണോ? നടുവണ്ണൂരില്‍ ഉള്‍പ്പെടെ ജില്ലയില്‍ വിവിധയിടങ്ങളില്‍ അധ്യാപക ഒഴിവ്; വിശദവിവരങ്ങള്‍ അറിയാം

പേരാമ്പ്ര: നടുവണ്ണൂര്‍ സൗത്ത് എ.എം.യു.പി. സ്‌കൂളില്‍ എല്‍.പി.എസ്.ടി. താത്കാലിക ഒഴിവില്‍ നിയമനം നടത്തുന്നു. അഭിമുഖം ആറിന് രാവിലെ പത്തിന് പേരാമ്പ്ര എ.ഇ.ഒ. ഓഫീസില്‍ നടക്കും. വേളം: അരമ്പോല്‍ ഗവ.എല്‍.പി.സ്‌കൂളില്‍ എല്‍.പി.എസ്.ടി. താത്കാലിക ഒഴിവിലേക്ക് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കും. മണിയൂര്‍: മണിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം

നടുവണ്ണൂർ ഗവ.ഹയര്‍സക്കെന്ററി സ്‌ക്കൂളില്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

നടുവണ്ണൂർ: നടുവണ്ണൂർ ഗവണ്‍മെന്റ്‌ ഹയർ സെക്കണ്ടറി സ്ക്കൂളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, എൻ.എം.എം.എസ്. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. എം. കെ. രാഘവൻ എം.പി പരിപാടി ഉദ്ഘാടനം ചെയ്തു. മൂല്യബോധവും ലഹരിക്കെതിരായ പോരാട്ടവും വിദ്യാർഥികൾ മുറുകെ പിടിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിനിടെ അദ്ധേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി.ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രിസിപ്പൽ

ശക്തമായ കാറ്റിലും മഴയിലും കായണ്ണയില്‍ കാറിനും വൈദ്യുതലൈനിനും മുകളില്‍ തെങ്ങ് മുറിഞ്ഞു വീണു; വൈദ്യുതി തടസപ്പെട്ടു

കായണ്ണ: കായണ്ണയില്‍ തിങ്കളാഴ്ച്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിനു മുകളില്‍ തെങ്ങ് മുറിഞ്ഞ് വീണ് അപകടം. കുരിക്കള്‍ക്കൊല്ലി മാട്ടനോട് റോഡില്‍ പള്ളിമുക്കിലാണ് സംഭവം. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ഉണ്ടായ ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. വൈദ്യുതലൈനിന് മുകളിലും റോഡരികില്‍ നിര്‍ത്തിയിട്ട വയനാട് സ്വദേശി ബാസില്‍ മാത്യു കടവില്‍ എന്നയാളുടെ കാറിനും മുകളിലുമായാണ്

നാല് ദിവസം നീണ്ടു നിന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് സമാപനം; ചെറുവണ്ണൂരില്‍ നടന്ന ഇ.എം.എസ് ഫു്ടബോള്‍ ടൂര്‍ണമെന്റില്‍ സോക്കര്‍ കാലിക്കറ്റിന് ജയം

ചെറുവണ്ണൂര്‍: മുയിപ്പോത്ത് നിരപ്പം ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഇ.എം.എസ് കപ്പ് ഉത്തരമേഖല ഫുട്ബോള്‍ ടൂര്‍ണമെന്റിന് കൊടിയിറങ്ങി. ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ സോക്കര്‍ കാലിക്കറ്റ് ജേതാക്കളായി. വീ വണ്‍ എഫ് സി വയനാട് റണ്ണേഴ്സ് അപ് ആയി. എതിരില്ലാതെ മൂന്ന് ഗോളുകള്‍ക്കാണ് സോക്കര്‍ കാലിക്കറ്റ് ജയിച്ചത്. സമാപന പരിപാടിയുടെ ഔപചാരിക ഉല്‍ഘാടനം സംസ്ഥാന പ്രസിഡന്റ്

നീരുറവകള്‍ ശുദ്ധജല സമ്പന്നമാക്കാനൊരുങ്ങി തൊഴിലുറപ്പ് തൊഴിലാളികള്‍; കായണ്ണയില്‍ കൈത്തോടുകളുടെ ശുചീകരണത്തിന് തുടക്കമായി

കായണ്ണബസാര്‍: നീരൊഴുക്കില്ലാതെ കാടുമൂടി പായലുകള്‍ നിറഞ്ഞുകിടക്കുന്ന കായണ്ണയിലെ കൈത്തോടുകള്‍ വൃത്തിയാക്കിത്തുടങ്ങി. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ശുചീകരണം നടത്തുന്നത്. പ്രദേശങ്ങളില്‍ നീരൊഴുക്കില്ലാത്തതിനാല്‍ വയലുകളിലേക്ക് വെള്ളമെത്താത്തതിനാല്‍ നെല്‍ക്കര്‍ഷകര്‍ പ്രയാസപ്പെടുകയായിരുന്നു. കൈത്തോടുകള്‍ നവീകരിക്കാതെ നീരൊഴുക്ക് തടസ്സപ്പെട്ടിരുന്നു. പൊയില്‍ താഴെമുതല്‍ പൈക്കടോത്ത് വരെയുള്ള 820 മീറ്റര്‍ വരുന്ന കൈത്തോടിലെ ചെളിയും കാടും നീക്കി തൊഴിലുറപ്പുകാര്‍ ശുചീകരിച്ചു. പരവന്‍ചാലിലെ വലിയതോട്ടിലെ കാടുകള്‍ വെട്ടിത്തെളിച്ച്

യാത്രക്കാര്‍ക്ക് ഭീഷണിയായി നടുവണ്ണൂരിലെ അപകട വളവ്; വളവ് നിവര്‍ത്തുന്നതില്‍ അധികൃതര്‍ക്ക് അനാസ്ഥയെന്ന് നാട്ടുകാര്‍

നടുവണ്ണൂർ: സംസ്ഥാനപാതയിൽ നടുവണ്ണൂർ ജവാൻ ഷൈജു സ്മാരക ബസ് സ്റ്റോപ്പിനടുത്തുള്ള അപകടവളവ് നിവര്‍ത്താതെ അധികൃതര്‍ അനാസ്ഥകാണിക്കുന്നതായി നാട്ടുകാരുടെയും യാത്രികരുടെയും ആക്ഷേപം. അപകടവളവ് നിവർത്താൻ പൊതുമരാമത്ത് ഫണ്ട് അനുവദിച്ച് മൂന്നു വർഷമായിട്ടും തുടർ നടപടികൾ ഉണ്ടായിട്ടില്ലെന്ന തരത്തിലും ആരോപണമുയരുന്നുണ്ട്. കഴിഞ്ഞ ഇടതു സർക്കാരിന്റെ അവസാന കാലത്ത് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ നിർദേശ പ്രകാരം പിഡബ്ലൂഡി എൻജിനീയർമാർ

പത്ത് വയസുള്ള രണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; നടുവണ്ണൂർ സ്വദേശിക്ക് 40 വർഷം കഠിനതടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി

കൊയിലാണ്ടി: പത്ത് വയസുള്ള രണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 40 വർഷം കഠിന തടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി. നടുവണ്ണൂർ മലപ്പാട്ട് കരുവടിയിൽ വീട്ടിൽ പുഷ്പരാജനെ (63) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി അനിൽ ടി.പി ശിക്ഷിച്ചത്. പോക്സോ നിയമ പ്രകാരവും

യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനം; കായണ്ണയില്‍ നിന്നും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പതാകജാഥ സംഘടിപ്പിച്ചു

കായണ്ണ: യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകജാഥ കായണ്ണയില്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ ജനറല്‍ സെക്രട്ടറി വൈശാഖ് കണ്ണോറ, ഇ.കെ ശീതള്‍രാജ് എന്നിവരാണ് ജാഥ നയിച്ചത്. കായണ്ണയിലുള്ള കോണ്‍ഗ്രസ് നേതാവ് പി.സി രാധാകൃഷ്ണന്റെ സ്മൃതിമണ്ഡപത്തില്‍ വെച്ച് എന്‍.എസ്.യു സെക്രട്ടറി കെ.എം അഭിജിത് ജാഥ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ടി.എം

error: Content is protected !!