ഓര്‍മ ദിനത്തില്‍ അനുസ്മരിച്ച്; തച്ചന്‍ കുന്നില്‍ നാറാണത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍ ഒന്നാം ചരമവാര്‍ഷിക ദിനം ആചരിച്ച് ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി


തച്ചന്‍ കുന്ന്: തച്ചന്‍ കുന്നില്‍ നാറാണത്ത് കുഞ്ഞി കൃഷ്ണന്‍ നായര്‍ അനുസ്മരണം നടത്തി. പയ്യോളി ബ്ലോക്ക് കോണ്‍ഗ്രസ് നിര്‍വാഹക സമിതിഅംഗവും ശ്രീ കീഴുര്‍ശിവക്ഷേത്ര പരിപാലന സമിതി വൈസ് പ്രസിഡണ്ടുമായിരുന്ന നാറാണത്ത് കുഞ്ഞികൃഷ്ണന്‍ നായരുടെ ഒന്നാം ചരമവാര്‍ഷിക ദിനം തച്ചന്‍ കുന്ന് ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആചരിച്ചത്.

രാവിലെ എട്ടുമണിക്ക് വീട്ടിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ സമ്മേളനം പയ്യോളി നഗരസഭ ചെയര്‍മാന്‍ വടക്കേല്‍ ഷഫീഖ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് സുബൈര്‍ ചിരക്കോത്ത് അധ്യക്ഷത വഹിച്ചു.

നിയുക്ത ബ്ലോക്ക് പ്രസിഡന്റ് കെ.ടി വിനോദന്‍, കൗണ്‍സിലര്‍മാരായ അന്‍വര്‍ക്കായിരികണ്ടി, കാര്യാട്ട് ഗോപാലന്‍, ബൂത്ത് പ്രസിഡന്റ് ആയഞ്ചേരി സുരേന്ദ്രന്‍, വാര്‍ഡ് പ്രസിഡന്റ് കെ.പി രാമകൃഷ്ണന്‍, കുറുമണ്ണില്‍ രവീന്ദ്രന്‍, കരുണാകരന്‍ കെ.വി, തോട്ടത്തില്‍ നാരായണന്‍, മോഹന്‍ മാസ്റ്റര്‍, കാലിക്കടവത്ത് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു