കായണ്ണയില്‍ തെരുവ് നായകളുടെ കടിയേറ്റ് നാല് പേര്‍ക്ക് പരിക്ക്



പേരാമ്പ്ര: കായണ്ണയില്‍ തെരുവ്‌നായകളുടെ കടിയേറ്റ് നാല് പേര്‍ക്ക് പരിക്ക്. കായണ മരപ്പറ്റ സ്വദേശി സുജാത (50) മകള്‍ അക്ഷയ (28), കേളോത്ത് കേളപ്പന്‍ (66), പാമ്പുങ്ങല്‍ മോഹന്‍ദാസ് (53) എന്നിവര്‍ക്കാണ് പരിക്കേറ്റത്.


കായണ്ണ പഞ്ചായത്തിന് സമീപം പ്രഭാത സവാരിക്കിടെ കൂട്ടമായെത്തിയ നായകളുടെ കടിയേറ്റാണ് സുജാതയ്ക്കും മകള്‍ക്കും കടിയേറ്റത്. കാലിനും കൈയ്ക്കും പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.


ഇന്ന് വൈകിട്ടോടെയാണ് മറ്റ് രണ്ട് പേര്‍ക്കും നായകളുടെ കടിയേല്‍ക്കുന്നത്. ഇവരെ രണ്ട് പേരേയും പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.