ഗവ. ടെക്നിക്കൽ ഹൈസ്കൂൾ പയ്യോളിയിൽ എട്ടാംക്ലാസ് പ്രവേശനം; അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം


പയ്യോളി : ഗവ. ടെക്നിക്കൽ ഹൈസ്കൂൾ പയ്യോളിയിൽ എട്ടാംക്ലാസ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. www.polyadmission.org/ths എന്ന വെബ്സൈറ്റ് മുഖേന വിദ്യാർത്ഥികൾക്ക് ഏപ്രിൽ അഞ്ചുവരെ അപേക്ഷകൾ നൽകാം.

ടെക്നിക്കൽ ഹൈസ്കൂൾ പാസാകുന്ന വിദ്യാർഥികൾക്ക് പോളിടെക്നിക്കുകളിൽ പ്രവേശനത്തിന് പത്ത് ശതമാനം സീറ്റ് സംവരണമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9061598010, 9400663118.