കൊയിലാണ്ടി ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ താത്ക്കാലിക നിയമനം


കൊയിലാണ്ടി: കൊയിലാണ്ടി ഗവൺമെൻറ് റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ കം വാർഡൻ ( വനിത ) തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായവർ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 30ന് പത്ത് മണിക്ക് സ്കൂളിൽ എത്തിച്ചേരേണ്ടതാണ്.

പ്രതിദിനം 710 രൂപ നിരക്കിൽ കെയർ ടേക്കറെ നിയമിക്കുന്നതിനുള്ള അഭിമുഖം 30 ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് സ്ക്കൂളിൽ നടക്കും. ബിരുദവും ബി.എഡും ഉള്ള 35 വയസ്സിന് മുകളിൽ പ്രായമുളള വനിതകൾ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം.

കൂടുതൽ വിവരങ്ങൾക്ക്: 9496045604, 9048674911