കോരപ്പുഴ പാലത്തിന് സമീപം വാഹനാപകടം: കെ.മുരളീധരന്‍ എം.പിയുടെ ഡ്രൈവറും ഒരുവയസുള്ള കുഞ്ഞും മരിച്ചു


എലത്തൂര്‍: കോരപ്പുഴ പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് മരണം. കെ.മുരളീധരന്‍ എം.പിയുടെ ഡ്രൈവറായ വെസ്റ്റ്ഹില്‍ സ്വദേശി അതുല്‍ (24) മകന്‍ അന്‍വിഖ് (1) എന്നിവരാണ് മരിച്ചത്.

അതുലിന്റെ ഭാര്യ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ മൂന്നുപേരും സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം.


Also Read: മുരളീധരന്‍ എം.പിയുടെ ഡ്രൈവറും കുടുംബവും അപകടത്തില്‍പ്പെട്ടത് കൊയിലാണ്ടിയില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ; അപകടത്തില്‍പ്പെട്ട കാര്‍ യാത്രികരായ വടകര സ്വദേശികള്‍ക്കും പരിക്ക്


Summary:K Muraleedharan mp driver died in an accident