20 ലിറ്റര്‍ ചാരായവുമായി പയ്യോളി സ്വദേശി പിടിയില്‍


പയ്യോളി: ഇരുപത് ലിറ്റര്‍ ചാരായവുമായി പയ്യോളി സ്വദേശി പിടിയില്‍. നിടിയ ചാലില്‍ പ്രശാന്ഥ് ആണ് പിടിയിലായത്.

കൊയിലാണ്ടി എക്‌സൈസ് പയ്യോളി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിലായത്. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

പ്രിവന്റീവ് ഓഫീസര്‍ എന്‍.അജയകുമാറിന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജേഷ് ബാബു.ജി.ആര്‍, ഷൈജു.പി.പി, വിപിന്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ രേഷ്മ.ആര്‍, ഡ്രൈവര്‍ മുബസ്ലിര്‍.വി.പി എന്നിവരും പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.