വീണ്ടും മിന്നും പ്രകടനവുമായി കൊയിലാണ്ടി സ്വദേശി രോഹൻ കുന്നുമ്മൽ; ദേവ്ധർ ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെന്റിൽ രോഹന് അർധ സെഞ്ച്വറി


കൊയിലാണ്ടി: ദേവ്ധർ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിൽ മികച്ച പ്രകടനുമായി കൊയിലാണ്ടിക്കാരൻ രോഹൻ എസ് കുന്നുമ്മൽ. 58 ബോളിൽ 87 റൺസാണ് താരം സൗത്ത് സോൺ ടീമിനായി അടിച്ചെടുത്തത്. എട്ട് ഫോറുകളും അഞ്ച് സിക്സുറും ഉൾപ്പെടുന്ന ഇന്നിങ്സായിരുന്നു രോഹന്റേത്.

ആദ്യം ബാറ്റുചെയ്ത നോർത്ത് ഈസ്റ്റ് സോണിന് വേണ്ടി പ്രയോ​ഗ്ജിത്ത് സിം​ഗ് 104 ബോളിൽ 42 റൺസ് നേടി. സൗത്ത് സോണിന് വേണ്ടി രവി ശ്രീനിവാസൻ സായ്കിഷേർ, വിദ്വത്ത് കവരപ്പ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം നേടി. ഇന്ന് കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് എന്ന നിലയിലാണ് സൗത്ത് സോൺ.

ഈ മാസം 24 മുതല്‍ പുതുച്ചേരിയിലാണ് ദേവ്ധർ ട്രോഫി ഏകദിന ടൂര്‍ണമെന്‍റ് ആരംഭിച്ചത്. കര്‍ണാടക ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ് സൗത്ത് സോൺ ടീമിന്റെ ക്യാപ്റ്റൻ. രോഹൻ എസ്. കുന്നുമ്മൽ വെെസ് ക്യാപ്റ്റനായാണ്. മലയാളി താരങ്ങളായ സിജോ മോൻ ജോസഫും ദേവ്ദത്ത് പടിക്കലും ടീമിലുണ്ട്.