Tag: Atholi

Total 12 Posts

അഞ്ച് വിദ്യാര്‍ഥികളെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ അത്തോളി സ്വദേശിയായ അധ്യാപകന്‍ അറസ്റ്റില്‍

എലത്തൂര്‍: അഞ്ച് വിദ്യാര്‍ഥികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. അത്തോളി കൊടശ്ശേരി സ്വദേശി അബ്ദുല്‍ നാസറിനെയാണ് അറസ്റ്റു ചെയ്തത്. പീഡനത്തിന് ഇരയായവരില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് കുട്ടികള്‍ പീഡന വിവരം പുറത്തുപറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനാണ് പൊലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അഞ്ച് കുട്ടികള്‍ അധ്യാപകന്റെ പീഡനത്തിന്

ഉമ്മയുടെ കൈവെട്ടിച്ചു മുന്നോട്ടോടി; അത്തോളിയിൽ സ്കൂട്ടറിടിച്ച് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം

അത്തോളി: അത്തോളിയിൽ സ്കൂട്ടറിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് വയസ്സുകാരൻ മരിച്ചു. കൂനഞ്ചേരി പുത്തലത്ത് സിറാജിൻ്റെ മകൻ മുനവർ അലിയാണ് മരിച്ചത്. ഇന്ന് രാവിലെ സ്കൂളിലേക്കിറങ്ങിയപ്പോൾ വീടിനടുത്ത് വച്ചാണ് അപകടം. സകൂൾ ബസ് കാത്ത് നിൽക്കവെ ഉമ്മ നസീമയുടെ കൈവിട്ട് മുനവർ റോഡിന് മറുഭാഗത്തേക്ക് ഓടുന്നതിനിടെയാണ് സ്കൂട്ടറിടിച്ചത്. ഉടനെ തന്നെ മൊടക്കല്ലൂർ എം.എം.സി യിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നാളെ

അത്തോളി ചീക്കിലോട് ഇരുമ്പ് കമ്പി കൊണ്ട് മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികന് ദാരുണാന്ത്യം

അത്തോളി: ചീക്കിലോട് ഇരുമ്പ് കമ്പി കൊണ്ട് മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികന്‍ മരിച്ചു. ചീക്കിലോട് മുന്നൂര്‍ക്കയ്യില്‍ മാണിക്കോത്ത് ശശിധരന്‍ ആണ് മരിച്ചത്. അറുപത്തിമൂന്ന് വയസ്സായിരുന്നു. ഇരുമ്പ് കമ്പി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെ പത്തു മണിയോടെയാണ് അപകടം സംഭവിച്ചത്. ഭാര്യ സുമതി. മക്കള്‍: അജുല്‍

സ്‌കൂട്ടര്‍ ബൈക്കിലിടിച്ച് വീണത് മറികടക്കാനുള്ള ശ്രമത്തിനിടെ; വിദ്യാര്‍ത്ഥിയുടെ മരണത്തിനിടയാക്കിയ പേരാമ്പ്രയിലെ വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

പേരാമ്പ്ര: അത്തോളി സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്. അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള കടകളിലെ സി.സി.ടി.വി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇത്. വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അത്തോളി കോതങ്കല്‍ കുയ്യാലില്‍ മീത്തല്‍ രാജന്റെയും അനിതയുടെയും മകന്‍ അബിന്‍രാജിന്റെ ദാരുണമായ മരണത്തിന് കാരണമായ വാഹനാപകടം ഉണ്ടായത്.

സ്കൂട്ടർ ബൈക്കിലിടിച്ച് റോഡിൽ വീണു; എതിരെ വന്ന കാറിടിച്ച് ദാരുണമായ മരണം; പേരാമ്പ്രയിലുണ്ടായ വാഹനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ

പേരാമ്പ്ര: അത്തോളി സ്വദേശിയായ വിദ്യാർത്ഥിയുടെ മരണത്തിന് കാരണമായ പേരാമ്പ്രയിലെ വാഹനാപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ദിവസമാണ് അത്തോളി കോതങ്കല്‍ കുയ്യാലില്‍ മീത്തല്‍ രാജന്റെ മകന്‍ അബിന്‍രാജ് പേരാമ്പ്ര കക്കാട് ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. അബിന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ മുന്നിലുണ്ടായിരുന്ന ബൈക്കിലിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ അബിനെ എതിര്‍വശത്ത് നിന്ന് വന്ന കാര്‍

അത്തോളിയില്‍ യുവാവ് സുമനസുകളുടെ സഹായം തേടുന്നു

അത്തോളി: അത്തോളി മൊടക്കല്ലൂരില്‍ ന്യൂമോണിയ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ യുവാവ് ECMO ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. അത്തോളിയിലെ പുനത്തില്‍കണ്ടി ഫിലേഷാണ് ചികിത്സയ്ക്ക് പണമില്ലാതെ ദുരിതത്തിലായത്. നിലവില്‍ രോഗി മിംസ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. അടിയന്തിരമായി 17 ലക്ഷത്തോളം രൂപ വേണം ചികിത്സയ്ക്ക്. സാമ്പത്തിക മാന്ദ്യം നേരിടുന്നതിനാല്‍ സുമനസ്സുകള്‍ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.  

കള്ള് ചെത്തുന്നതിനിടെ തൊഴിലാളി തെങ്ങിൽ നിന്നും വീണ് മരിച്ചു

അത്തോളി: കള്ള് ചെത്ത് തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു. കൊളക്കാട് വാളേരി രമേശൻ (59) ആണ് മരണപ്പെട്ടത്. കള്ളുചെത്തുന്നതിനിടെ തെങ്ങിൽ നിന്ന് വീഴുകയായിരുന്നു. ചേർത്തല സ്വദേശിയായ രമേശൻ കണ്ണി പൊയിൽ കള്ളുഷാപ്പിലെ തൊഴിലാളിയാണ്. ഭാര്യ: സുധ, മക്കൾ: വിശാൽ, അമൃത. മരുമകൻ: ബിൻഷിത് ലാൽ (പനായി). സഹോദരങ്ങൾ: തുളസി, സരസ്വതി, സീത.

അത്തോളിയിൽ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

കോഴിക്കോട്: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. കോഴിക്കോട് അത്തോളി കൊടക്കല്ല് ശോഭനയാണ് (50) കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം ഇവരുടെ ഭർത്താവ് കൃഷ്ണൻ തൂങ്ങിമരിച്ചു. ഇന്ന് പുലർച്ചെ പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. കിടന്നുറങ്ങുകയായിരുന്ന ശോഭയെ മരക്കഷണം ഉപയോഗിച്ചാണ് ഭർത്താവ് കൃഷ്ണൻ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഭാര്യയിൽ ഉണ്ടായിരുന്ന സംശയമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പ്രാഥമിക പൊലിസ്

ആയുർസ്പർശ വെൽനസ്സ് പ്രോഗ്രാമിന് തുടക്കം കുറിച്ചു

അത്തോളി: ആയുർസ്പർശ ആയുർവേദ ചികിത്സാ കേന്ദ്രവും അത്തോളി ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി ആയുർസ്പർശ വെൽനസ്സ് പ്രോഗ്രാം സംഘടിപ്പിച്ചു. അത്തോളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെയും കുട്ടികളുടെയും സമ്പൂർണ ആരോഗ്യം ലക്ഷ്യം വെച്ചുള്ളതാണ് പദ്ധതി. ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ സരിത.എ.എം ആദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.അഖിൽ എസ്

പെരളിമലയിലെ സമര നേതൃത്വമായി സിപിഎം; ‘മിച്ചഭൂമി പതിച്ച് നൽകണം’

അത്തോളി: അത്തോളി പഞ്ചായത്തിലെ കൊടശ്ശേരിയിലെ പെരളിമല മിച്ചഭൂമിയിലേക്ക് സിപിഎം മൊടക്കല്ലൂര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. 2010ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗുണഭോക്താക്കള്‍ക്ക് പതിച്ചുനല്‍കാത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. 2010 ല്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് ഈ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ച് ഏറ്റെടുത്തത്. ആകെയുള്ള 32 ഏക്കര്‍

error: Content is protected !!