Tag: Award

Total 15 Posts

മികവിനുള്ള അംഗീകാരം; ഉന്നത വിജയം കരസ്ഥമാക്കിയ സ്‌കൂളിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി ജി എച്ച് എച്ച് എസ് നടുവണ്ണൂര്‍

നടുവണ്ണൂര്‍: കോഴിക്കോട് റവന്യൂ ജില്ലയിലെ ഉന്നത വിജയം കരസ്ഥമാക്കിയ സ്‌കൂളുകള്‍ക്കുള്ള അനുമോദന പരിപാടി കോഴിക്കോട് സംഘടിപ്പിച്ചു. തുറമുഖ, മ്യൂസിയം, പുരാവസ്തു വകുപ്പ്മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സ്‌കൂളിനുള്ള പുരസ്‌കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയില്‍ നിന്നും ജിഎച്ച്എച്ച്എസ് നടുവണ്ണൂര്‍ പ്രധാനാധ്യാപകന്‍ മുനാസ് ഏറ്റുവാങ്ങി. summary:

‘പണ്ട് രണ്ട് കൂട്ടുകാരികൾ ‘ മികച്ച നാടക രചനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം പ്രദീപ്‍കുമാർ കാവുന്തറയ്ക്ക്

പേരാമ്പ്ര: മികച്ച നാടക രചനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം കാവുന്തറ സ്വദേശിക്ക്. പ്രദീപ്കുമാർ കാവുന്തറയാണ് പുരസ്കാരത്തിന് അർഹമായത്. ‘പണ്ട് രണ്ട് കൂട്ടുകാരികൾ ‘ എന്ന രചനയ്ക്കാണ് പുരസ്ക്കാരം. ശിൽപ്പവും പ്രശംസാപത്രവും 30,000 രൂപയും അടങ്ങുന്ന പുരസ്കാരത്തിനാണ് പ്രദീപ് അർഹനായത്. കേരള സംഗീത അക്കാദമിയുടെ 2022 ലെ പ്രൊഫഷണൽ നാടകങ്ങൾക്കുള്ള പുരസ്ക്കാരങ്ങളാണ് പ്രഖ്യാപിച്ചത്. രാജേഷ് ഇരുളമാണ് മികച്ച

ഇന്ത്യന്‍ ട്രൂത്ത് എക്‌സലന്‍സി അവാര്‍ഡ് 2023; മികച്ച ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടെ രണ്ട് അവാര്‍ഡുകള്‍ സ്വന്തമാക്കി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം: അവാര്‍ഡ് നേട്ടവുമായി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്. 11ാമത് ഇന്ത്യന്‍ ട്രൂത്ത് എക്‌സലന്‍സി അവാര്‍ഡ് 2023 ലാണ് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് രണ്ട് അവാര്‍ഡുകള്‍ സ്വന്തമാക്കിയത്. സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള അവാര്‍ഡ് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിലും മികച്ച യുവ സാമൂഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്തും ഏറ്റുവാങ്ങി.

കക്കയത്തിന്റെ യുവ സാഹിത്യകാരന് സംസ്ഥാന തല പുരസ്‌കാരം; ഭാഷാശ്രീ സാംസ്‌കാരിക മാസികയുടെ പുരസ്‌കാരത്തിന് അര്‍ഹനായി നിസാം കക്കയം

കൂരാച്ചുണ്ട്: ഭാഷാശ്രീ സാംസ്‌കാരിക മാസികയുടെ സംസ്ഥാന തല സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹനായി കൂരാച്ചുണ്ടിലെ യുവ എഴുത്തുകാരന്‍ നിസാം കക്കയം. ലേഖനം, ജീവകാരുണ്യ പ്രവര്‍ത്തനം, സാമൂഹിക സേവനം എന്നീ മേഖലകളിലെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് നിസാം കക്കയത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. മാര്‍ച്ച് 19ാം തീയതി ഞായറാഴ്ച കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ കേരള

പേരാമ്പ്ര ബസ്റ്റാന്റിന്റെ ശില്പി; ഊരാളുങ്കല്‍ സൊസൈറ്റിയില്‍ ആര്‍ക്കിടെക്റ്റായ പേരാമ്പ്ര സ്വദേശി അമല്‍ദാസിന് ദേശീയ അംഗീകാരം

പേരാമ്പ്ര: പേരാമ്പ്ര ബസ്റ്റാന്റിന്റെ ശില്പിയും ഊരാളുങ്കല്‍ സൊസൈറ്റിയില്‍ ആര്‍ക്കിടെക്റ്റുമായ പേരാമ്പ്ര സ്വദേശിയ്ക്ക് ദേശീയ അംഗീകാരം. പേരാമ്പ്ര ചെമ്പ്ര റോഡ് മഠത്തില്‍ മീത്തല്‍ അമല്‍ദാസിനാണ് ദേശീയ അംഗീകാരം ലഭിച്ചത്. കോഴിക്കോട് കോര്‍പറേഷനു വേണ്ടി രൂപകല്‍പന ചെയ്ത പുതിയ ബസ്റ്റാന്റിനു മുന്‍പില്‍ സ്ഥാപിച്ച ഫുട് ഓവര്‍ബ്രിഡ്ജിനാണ് ദേശീയ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഊരാളുങ്കലിനു വേണ്ടി പേരാമ്പ്ര ബസ്സ്റ്റാന്‍ഡ് നവീകരണം രൂപകല്‍പന

കാലതാമസമില്ലാതെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി; സംസ്ഥാന പുരസ്‌കാര നിറവില്‍ പയ്യോളി സ്വദേശിനി അഫ്‌സത്ത്

പേരാമ്പ്ര: സംസ്ഥാന പുരസ്‌കാരത്തിന്റെ നിറവില്‍ തോലേരി സ്വദേശിനി അഫ്‌സത്ത്. കോഴിക്കോട് ജില്ലയിലെ മികച്ച സര്‍വ്വേയര്‍ക്കുള്ള അവാര്‍ഡിനാണ് അഫ്‌സത്ത് അര്‍ഹയായത്. കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ സര്‍വ്വേയറാണ് അഫ്‌സത്ത്. റീസര്‍വ്വേകളും സര്‍വ്വേ രംഗത്തെ ഫീല്‍ഡുവര്‍ക്കുകളുമൊക്കെ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതാണ് അഫ്‌സത്തിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഇതിനെ വലിയ ഉത്തരവാദിത്തമായി കണക്കാക്കുന്നെന്നും അഫ്‌സത്ത് പേരാമ്പ്ര ന്യൂസ്

അവാര്‍ഡ് തിളക്കത്തില്‍ എം.എസ്. ദിലീപ്; അരിക്കുളം കെ.പി.എം.എസ്.എം. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന് ചട്ടമ്പി സ്വാമി സാഹിത്യ ആക്കാദമി പുല്ലാങ്കുഴല്‍ അവാര്‍ഡ്

പേരാമ്പ്ര: ഈ വര്‍ഷത്തെ ചട്ടമ്പി സ്വാമി സാഹിത്യ അക്കാദമിയുടെ പുല്ലാങ്കുഴല്‍ അവാര്‍ഡ് മ്യൂസിക് ഡയറക്ടറും ഗായകനുമായ എം.എസ്. ദിലീപിന്. അരിക്കുളം കെ.പി.എം.എസ്.എം. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകനാണ് ദിലീപ്. അവാര്‍ഡ് മന്ത്രി അഹമ്മദ് ദേവര്‍കോവിലില്‍ നിന്നും ഏറ്റുവാങ്ങി. ബാണത്തൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാട് രചന നിര്‍വഹിച്ച മാ ന ഏകസ്മിന്‍ എന്ന സംസ്‌കൃത ശ്ലോകങ്ങള്‍

മണിയൂരിനിത് അഭിമാന നിമിഷം; ‘ചിമ്മിനിവെട്ട’ത്തിലൂടെ സംസ്ഥാന ബാലസാഹിത്യ പുരസ്കാരം നേടി മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസിലെ മുന്‍ അധ്യാപകന്‍ മനോജ് മണിയൂര്‍

പയ്യോളി: സംസ്ഥാന സർക്കാർ സാംസ്‌കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2022ലെ ബാലസാഹിത്യ പുരസ്‌കാര നിറവിൽ മണിയൂർ സ്വദേശി. കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറായ മനോജ് മണിയൂരാണ് പുരസ്ക്കാരത്തിന് അർഹമായത്. അദ്ദേഹത്തിന്റെ ചിമ്മിനിവെട്ടം കവിതാ സമാഹാരത്തിനാണ് പുരസ്കാരം. മലയാള ബാലസാഹിത്യത്തിനു മികച്ച സംഭാവനകൾ നൽകുന്ന വിവിധ മേഖലകളിലുള്ളവരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് പുരസ്‌കാരങ്ങൾ

കതിരൂര്‍ ബാങ്ക് ഏര്‍പ്പെടുത്തിയ വിവികെ പുരസ്‌കാരം സി.പി അബൂബക്കറിന്

മേപ്പയൂര്‍: കതിരൂര്‍ ബാങ്ക് ഏര്‍പ്പെടുത്തിയ വി.വി.കെ സാഹിത്യ പുരസ്‌കാരം കവിയും സാഹിത്യ അക്കാദമി സെക്രട്ടറിയുമായ സി.പി അബൂബക്കറിന്. അരലക്ഷം രൂപയും പൊന്ന്യംചന്ദ്രന്‍ രൂപകല്‍പന ചെയ്ത ശില്‍പവും വാസവന്‍ പയ്യട്ടത്തിന്റെ കൊളാഷ് പെയിന്റിങ്ങും അടങ്ങുന്നതാണ് വി.വി.കെ പുരസ്‌കാരം. കാരായിരാജന്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. ഏപ്രിലില്‍ അവാര്‍ഡ് നല്‍കും. വടകര പുതുപ്പണത്തെ ചന്ദനംപറമ്പത്ത് കോയോട്ടിയുടെയും കുനിങ്ങാട്ട് കദീശയുടെയും

മാണിയുടെ അരവു പാട്ടില്ലാത്ത വിവാഹ വീടില്ല; പുലിവേട്ടക്ക് പോയ രയരപ്പൻ നമ്പ്യാരുടെയും കടത്തനാട് തമ്പുരാൻ എടുത്തു വളർത്തിയ പനയംകുളങ്ങര ചേരൻ്റേയും വീരകഥാഗാനങ്ങൾ പാടിയ കടമേരിയിലെ വലിയ കുന്നോത്ത് മാണിക്ക് ഫോക് ലോർ പുരസ്കാരം

വടകര: നാട്ടിപ്പാട്ട് കലാകാരിയായ കടമേരിയിലെ വലിയ കുന്നോത്ത് മാണിക്ക് ഫോക് ലോർ പുരസ്കാരം. വടക്കൻപാട്ടുകളിലൂടെയാണ് മാണി ശ്രദ്ധേയയായത്. അമ്പതു വർഷക്കാലത്തിലെറെയായി നാട്ടിപ്പാട്ട് കലാരംഗത്ത് പ്രവർത്തിച്ചു വരികയാണ് മാണി എന്ന കലാകാരി. വയലുകളിൽ പണിയെടുക്കുന്നതിനിടയിൽ കേട്ടു പതിഞ്ഞ നാട്ടിപ്പാട്ടുകൾ പഠിക്കുക എന്നത് മാണിയുടെ ശീലങ്ങളിലൊന്നായിരുന്നു. ഈ ശീലമാണ് പിന്നീട് ഇവർ നാട്ടിപ്പാട്ടു കലാകാരിയായിത്തീരാൻ കാരണമായത്. തച്ചോളിപ്പാട്ടുകൾ, പുത്തൂരം

error: Content is protected !!