Tag: Bar

Total 7 Posts

സംസ്ഥാനത്ത് നാളെ മദ്യശാലകൾ തുറക്കില്ല: തീരുമാനം തിരുവോണ ദിനമായതിനാൽ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ബാറുകൾ തുറക്കില്ല. തിരുവോണ ദിനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ സംസ്ഥാനത്ത് മദ്യശാലകൾ പ്രവർത്തിക്കില്ലെന്ന് ഉറപ്പായി. ഓണത്തിരക്ക് പ്രമാണിച്ച് മദ്യശാലകളുടെ പ്രവർത്തന സമയം നേരത്തെ കൂട്ടിയിരുന്നു. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് എട്ട് മണി വരെ തുറക്കാനായിരുന്നു എക്സൈസ് കമ്മീഷണർ നേരത്തെ ഉത്തരവിട്ടത്.

മദ്യത്തിന് ഓണ്‍ലൈന്‍ പേയ്മെന്‍റ് സംവിധാനം; തിരക്കൊഴിവാക്കാൻ ഇന്നുമുതൽ ബെവ്കോയുടെ പുതു പരീക്ഷണം

തിരുവനന്തപുരം: മദ്യവിൽപ്പനശാലകളിലെ തിരക്കിന്‍റെ പേരിൽ പരക്കെ ഉണ്ടാകുന്ന വിമർശനങ്ങള്‍ മറികടക്കാൻ പുതുപരീക്ഷണവുമായി ബെവ്കോ. മദ്യത്തിന് ഓണ്‍ലൈന്‍ പേയ്മെന്‍റ് സംവിധാനമൊരുക്കുകയെന്ന പരീക്ഷണത്തിലേക്ക് ബെവ്കോ കടക്കുന്നു. ഇന്ന് മുതൽ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുമെന്ന് ബെവ്കോ അധികൃതർ വ്യക്തമാക്കി. ബെവ്‌കോ ചില്ലറ വിൽപനശാലകളിൽ ഓൺലൈന്‍ ബുക്കിംഗ് സംവിധാനം നടപ്പാക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങലിലായി, മൂന്ന് ഔട്ലെറ്റുകളിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ്

ബാറുകളുടെ പ്രവൃത്തി സമയം കൂട്ടി, തിങ്കള്‍ മുതല്‍ ബാറുകള്‍ രാവിലെ 9ന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തനസമയം കൂട്ടി. തിങ്കൾ മുതൽ ബാറുകളും ബിയർ വൈൻ പാർലറുകളുംരാവിലെ ഒമ്പത് മണിക്ക് തുറക്കും. നിലവിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം ഏഴ് മണി വരെയാണ് ബാറുകൾ പ്രവർത്തിക്കുന്നത്. ബിവറേജസ് ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിനാണ് പ്രവർത്തനസയം കൂട്ടുന്ന നടപടിയെന്നാണ് വിശദീകരണം.

സംസ്ഥാനത്ത് ഇന്ന് മദ്യശാലകള്‍ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മദ്യശാലകള്‍ തുറക്കില്ല. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകളില്‍ പ്രഖ്യാപിച്ചതില്‍ മദ്യശാലകളെക്കുറിച്ച് പരാമര്‍ശമില്ല. എന്നാല്‍ നേരത്തെ ഇന്ന് മദ്യശാലകള്‍ തുറക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസമാണ് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 18, 19, 20 തീയതികളിലാണ് ഇളവുകള്‍. എ,ബി,സി വിഭാഗങ്ങളില്‍പ്പെടുന്ന മേഖലകളില്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ ഇളവ് നല്‍കുക. ഡി

സംസ്ഥാനത്തെ ബാറുകൾ ഇന്നു മുതൽ തുറക്കുന്നു; ബിയറും വൈനും പാർസലായി നൽകും

തിരുവന്തപുരം : സംസ്ഥാനത്തെ ബാറുകൾ തുറക്കുന്നു. ഇന്ന് മുതലാണ് ബാറുകൾ തുറന്ന് പ്രവർത്തിക്കുക. ബാറുകളിൽ നിന്ന് ബിയറും വൈനും മാത്രം പാർസലായി നൽകും. മറ്റ് മദ്യങ്ങൾ നൽകില്ല. സംസ്ഥാനത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി ബാറുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. ബിവറേജസ് കോർപറേഷൻ ഇവർക്ക് നൽകിയിരുന്ന വെയർഹൗസ് മാർജിൻ കൂട്ടിയതായിരുന്നു ഉടമകളുടെ പ്രതിഷേധത്തിന് കാരണം. എന്നാൽ ബിയറിന്റേയും വൈനിന്റേയും വെയർഹൗസ്

മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡിട്ട് കേരളം; സംസ്ഥാനത്ത് ഇന്നലെ മാത്രം വിറ്റത് 52 കോടിയുടെ മദ്യം

കോഴിക്കോട്‌: സംസ്ഥാനത്ത് മദ്യ വില്‍പ്പന തുടങ്ങിയ ആദ്യദിനമായ ഇന്നലെ വിറ്റത് 52 കോടിയുടെ മദ്യം. ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ചില്ലറ വില്‍പ്പന ശാലകള്‍ വഴിയുള്ള കച്ചവടത്തിന്റെ കണക്കാണിത്. ബാറുകളിലെ വില്‍പ്പന ഇതിനു പുറമേയാണ്. സാധാരണ ആഘോഷ സമയങ്ങളിലാണ് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പ്പന നടക്കാറുള്ളത്. എന്നാല്‍ മുമ്പുള്ളതിനേക്കാള്‍ പ്രവര്‍ത്തി സമയം 2 മണിക്കൂര്‍ കുറഞ്ഞിട്ടും

സംസ്ഥാനത്തെ പുതുക്കിയ മദ്യവില അറിയാം

തിരുവന്തപുരം: സംസ്ഥാനത്ത് മദ്യത്തിന്റെ പുതുക്കിയ വില്‍പ്പന വില പ്രസിദ്ധീകരിച്ചു. ഏറ്റവും കുറഞ്ഞ വിലയുള്ള മദ്യത്തിനു പോലും 30 രൂപയുടെ വര്‍ധനയാണ് വന്നിരിക്കുന്നത്. വിതരണക്കാര്‍ ബവ്‌കോക്ക് നില്‍കുന്ന മദ്യത്തിന്റെ അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ദ്ധനയാണ് അനുവദിച്ചത്. ആനുപാതികമായി നികുതിയും കൂടി. ഇതടക്കമുള്ള വിലയാണ് ബിവറേജസ് കോര്‍പ്പറേഷന്‍ പ്രസിദ്ധകരിച്ചത്. വില വര്‍ദ്ധനയിലൂടെ ഈ വര്‍ഷം സര്‍ക്കാരിന് 1000

error: Content is protected !!