Tag: Budjet

Total 9 Posts

പാര്‍പ്പിടത്തിന് 6.6 കോടി, പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ വികസനം, ‘എന്റെ ഊര് എന്റെ അഭിമാനം’ എന്ന പദ്ധതിയിലൂടെ മുതുകാട് നരേന്ദ്രദേവ് ആദിവാസി കോളനിയുടെ സമഗ്ര വികസനം; 15.58 കോടി വരവും 15.35 കോടി രൂപ ചെലവും പ്രതീക്ഷിച്ചുകൊണ്ട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

പേരാമ്പ്ര: ഭവന നിര്‍മാണത്തിനായി 6.66 കോടി രൂപ മാറ്റി വെച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്. 40,000 രൂപ വീതം ലൈഫ് പദ്ധതിയില്‍ വിഹിതം നല്‍കും. കൂടാതെ ശുചിത്വത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനുമായി 85 ലക്ഷം രൂപയും വകയിരുത്തി. 15.58 കോടി രൂപ വരവും 15.35 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്

കോവിഡ്‌ പ്രതിസന്ധിയിൽ സഹായവുമായി സംസ്‌ഥാന സർക്കാർ; പ്രഖ്യാപിച്ചത്‌ 5650 കോടിയുടെ പാക്കേജ്‌

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ പ്രത്യാഘാതമനുഭവിക്കുന്ന ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍, എന്നിവരുള്‍പ്പെടെയുള്ളര്‍ക്ക് സഹായമാകാൻ സർക്കാർ സാമ്പത്തിക പാക്കേജ്‌ പ്രഖ്യാപിച്ചു. 5650 കോടി രൂപയുടെ പ്രത്യേക പാക്കേജാണ്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചത്‌. കേന്ദ്ര – സംസ്ഥാന ധനകാര്യസ്ഥാപനങ്ങള്‍, സംസ്ഥാന ധനകാര്യസ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, വാണിജ്യ ബാങ്കുകള്‍ എന്നിവയില്‍ നിന്നും എടുക്കുന്ന 2 ലക്ഷമോ

1600 രൂപ പെൻഷൻ വിഷുവിനുമുമ്പ്‌; കൈനീട്ടമായി വിഷു കിറ്റും

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച വര്‍ധിപ്പിച്ച ക്ഷേമ പെന്‍ഷന്‍ വിഷുവിനുമുമ്പ് ഗുണഭോക്താക്കളുടെ വീടുകളിലെത്തുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. 1600 രൂപയാണ് പുതുക്കിയ ക്ഷേമ പെന്‍ഷന്‍ തുക. ഇതോടൊപ്പം വിഷു കിറ്റും വിതരണം ചെയ്യും. എല്ലാ സ്‌കീം വര്‍ക്കേഴ്സിനും വര്‍ധിപ്പിച്ച വേതനവും പ്രതിഫലവും ഏപ്രിലില്‍ത്തന്നെ നടപ്പാക്കും. എപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്ക് 15 രൂപ നിരക്കില്‍

പിണറായി സർക്കാരിന് അഭിവാദ്യമർപ്പിച്ച് പ്രവാസികളുടെ പ്രകടനം

കൊയിലാണ്ടി: സംസ്ഥാന ബജറ്റില്‍ പ്രവാസികളുടെ പെന്‍ഷന്‍ 2000 രൂപയില്‍ നിന്നും 3500 രൂപയാക്കി വര്‍ദ്ധിപ്പിച്ച ഇടത് മുന്നണി സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയില്‍ പ്രകടനം നടത്തി. ഏരിയ സെക്രട്ടറി പി.ചാത്തു പ്രകടനം ഉദ്ഘാടനം ചെയ്തു. പി. കെ. ഉണ്ണിക്കൃഷ്ണന്‍, പി.കെ.അശോകന്‍, ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. കൊയിലാണ്ടി

സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ ബജറ്റിന് അഭിവാദ്യമര്‍പ്പിച്ച് എഫ്.എസ്.ഇ.ടി.ഒ. പ്രകടനവും പൊതുയോഗവും നടത്തി

കൊയിലാണ്ടി: എല്ലാ ജന വിഭാഗങ്ങളുടെയും ക്ഷേമവും വികസനവും ഉറപ്പു വരുത്തിയ കേരള സര്‍ക്കാരിന്റെ ജനകീയ ബജറ്റിന് അഭിവാദ്യമര്‍പ്പിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തില്‍ ജീവനക്കാരും അധ്യാപകരും പ്രകടനവും പൊതുയോഗവും നടത്തി. എഫ്.എസ്.ഇ.ടി.ഒ. കൊയിലാണ്ടി താലൂക്ക് സെക്രട്ടറി എം.പി. ജിതേഷ് ശ്രീധര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍

പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വികസനത്തിന് ബജറ്റില്‍ നിരവധി പദ്ധതികള്‍

പേരാമ്പ്ര: സംസ്ഥാന സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് വകയിരുത്തി. കടിയങ്ങാട്-പെരുവണ്ണമൂഴി-പൂഴിത്തോട് റോഡ് നവീകരണം, മേപ്പയ്യൂര്‍ ടൗണ്‍ നവീകരണം, കൂടാതെ ചേനായിക്കടവ് പാലം, ചവറം മൂഴി പാലം, പൂഴിത്തോട് -എക്കല്‍പാലം എന്നിവയുടെ നിര്‍മ്മാണത്തിനുമാണ് ഫണ്ട് അനുവദിച്ചത്. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വിവിധ റോജുകളുടെ വികസനത്തിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. 3.6

എല്ലാ വീട്ടിലും ലാപ്ടോപ്, എട്ട് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും: ധനമന്ത്രി

തിരുവനന്തപുരം: 2021-2022 വര്‍ഷത്തില്‍ എട്ട് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. മൂന്നു ലക്ഷം തൊഴില്‍ അവസരങ്ങള്‍ അഭ്യസ്തവിദ്യര്‍ക്കും അഞ്ച് ലക്ഷം തൊഴില്‍ അവസരങ്ങള്‍ മറ്റുള്ളവര്‍ക്കുമായിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് തോമസ് ഐസക് ബജറ്റ് അവതരണത്തിനിടെ ഉന്നയിച്ചത്. ജി.എസ്.ടി കുടിശ്ശിക വൈകിപ്പിച്ചതും

ക്ഷേമ പെൻഷനുകൾ വീണ്ടുമുയർത്തി ബജറ്റ് പ്രഖ്യാപനം

തിരുവനന്തപുരം: മന്ത്രി ടി.എം.തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങി. ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ കൂടി ഉയർത്തി 1600 രൂപയായി.ഏപ്രില്‍ മുതല്‍ ലഭിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. കഴിഞ്ഞ ഡിസംബറിലായിരുന്നു സർക്കാർ പെൻഷൻ 1500 ആയി വർദ്ധിപ്പിച്ചത്. പാലക്കാട് കുഴല്‍മന്ദം സ്വദേശി ഏഴാം ക്ലാസുകാരി സ്‌നേഹ എഴുതിയ കവിതയോടെയാണു മന്ത്രി പ്രസംഗം ആരംഭിച്ചത്. കോവിഡ് അനന്തര

ജനപ്രിയ പ്രഖ്യാപനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് കേരളം; നാളെ കേരള ബജറ്റ്

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് നാളെ. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് ധനമന്ത്രി തോമസ് ഐസക് നാളെ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുക. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ക്ഷേമ പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. കേന്ദ്രനികുതി വിഹിതത്തില്‍ കുറവുണ്ടായെങ്കിലും ക്ഷേമപദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കണമെന്നാണ് സര്‍ക്കാര്‍

error: Content is protected !!