Tag: Bus Accident

Total 6 Posts

നിലയ്ക്കലില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയില്‍ വീണു; നിരവധി പേര്‍ക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് റോഡരികിലെ താഴിചയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശികളായ തീര്‍ഥാടകരാണ് അപകടത്തില്‍പെട്ടത്. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം. ബസ് ഡ്രൈവറടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്. നിലയ്ക്കല്‍ ഇലവുങ്കല്‍-എരുമേലി റോഡിലെ മൂന്നാംവളവില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15-ഓടെയാണ് ബസ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. ശബരിമല

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് അപകടം, ഒരു മരണവും: കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ ബസുകളുടെ മരണപ്പാച്ചിലിന് കടിഞ്ഞാണിടണമെന്ന ആവശ്യമുയരുന്നു

ഉള്ള്യേരി: കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ ബസുകളുടെ മരണപ്പാച്ചിലിന് കടിഞ്ഞാണിടണമെന്ന ആവശ്യമുയരുന്നു. ബസുകളുടെ മത്സരയോട്ടമാണ് ഈ മേഖലയിലെ അപകടങ്ങള്‍ക്ക് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇന്നലെ രണ്ട് അപകടങ്ങളാണ് മേഖലയിലുണ്ടായത്. സ്വകാര്യ ബസുകള്‍ ഇടിച്ചാണ് രണ്ട് അപകടങ്ങളും നടന്നത്. ഇതില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. ഉള്ള്യേരി ടൗണില്‍ രാവിലെയായിരുന്നു ആദ്യ അപകടം. ബസ് അശ്രദ്ധമായി സ്റ്റാന്റിലേക്ക് തിരിച്ചതായിരുന്നു അപകടത്തിന്

കൊയിലാണ്ടിയിൽ ബെെക്കിനു മുകളിലൂടെ അമിത വേ​ഗത്തിലെത്തിയ ബസ് കയറിയിറങ്ങി, ബെെക്കിന്റെ മുൻവശം പൂർണ്ണമായും തകർന്നു, ബെെക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീണ്ടും വാഹനാപകടം. ബസ് സ്റ്റാൻഡിലേക്ക് അമിത വേഗത്തിൽ എത്തിയ ബസ്സിനടിയിൽ ബൈക്ക് കയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് വൈകീട്ട് അഞ്ചരയോടെ കൊയിലാണ്ടി ബസ് സ്റ്റാൻഡിലാണ് സംഭവം. ബീച്ച് റോഡ് സ്വദേശി പുതിയ ബസ് സ്റ്റാൻഡിനു സമീപമുള്ള റിംഗ് റോഡിൽ നിന്ന് സ്റ്റേറ്റ് ഹൈവെയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

നാദാപുരത്ത് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു

നാദാപുരം: നാദാപുരത്ത് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവറര്‍ക്കും യാത്രക്കാര്‍ക്കും പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നാദാപുരം ഗവര്‍മെന്റ് താലൂക്ക് ആശുപത്രി പരിസരത്താണ് അപകടം. ഇന്ന് രാവിലെ ആറരയ്ക്ക് വടകര ഭാഗത്ത് നിന്നും വന്ന കെ എസ് ആര്‍ടിസി ബസ്സും കല്ലാച്ചി ഭാഗത്ത് നിന്ന് വരികയായിരുന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്. ചാറ്റല്‍

വടകരയില്‍ ഓടുന്ന ബസിനു മുകളിലേക്ക് മരം വീണു

വടകര : വടകരമേഖലയില്‍ ഇന്നലെ മഴയും ശക്തമായ കാറ്റും ഇടിമിന്നലും. ചോറോട് മേല്‍പ്പാലത്തിന് സമീപം മരം ദേശീയപാതയിലേക്കും ഓടുന്ന ബസിലേക്കുമായി വീണു. ആര്‍ക്കും അപകടമില്ല. മരം വീണതിനെത്തുടര്‍ന്ന് ദേശീയപാതയില്‍ ഒന്നരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് വടകരമേഖലയില്‍ കനത്തമഴ പെയ്തത്. പലയിടങ്ങളിലും മരം പൊട്ടിവീണു, കൃഷി നശിച്ചു, വൈദ്യുതിയും മുടങ്ങി. അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന്

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം; മൂരാട് ബസുകള്‍ കൂട്ടിയിടിച്ചു

പയ്യോളി: മത്സരയോട്ടം നടത്തുകയായിരുന്ന സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ‘സിഗ്മ’ ബസും കോഴിക്കോട് നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ‘വെസ്റ്റ് കോസ്റ്റ്’ ബസുമാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. വൈകീട്ട് നാലരയോടെ ദേശീയപാതയില്‍ ഇരിങ്ങല്‍ മൂരാട് ഓയില്‍മില്‍ ബസ് സ്‌റ്റോപ്പില്‍ കോഴിക്കോട്‌നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ‘സിഗ്മ’ ബസ് യാത്രക്കാരെ ഇറക്കുമ്പോഴാണ് സംഭവം.

error: Content is protected !!