Tag: Calicut University

Total 13 Posts

ചാലിക്കരയിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി റീജനൽ സെന്ററിൽ അധ്യാപക പാനൽ തയാറാക്കുന്നു; അപേക്ഷിക്കാൻ മറക്കല്ലേ

പേരാമ്പ്ര: ചാലിക്കരയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി റീജനൽ സെന്ററിൽ കംപ്യൂട്ടർ സയൻസ്, സോഷ്യൽ വർക്ക് വിഭാഗങ്ങളിൽ അധ്യാപകരെ നിയമിക്കുന്നതിനായി പാനൽ തയാറാക്കുന്നു. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ അപേക്ഷ ബയോഡേറ്റ സഹിതം 29 ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് ഓഫിസിൽ സമർപ്പിക്കണം. Summary: creating teacher’s pannel at calicut university regional center at chalikara

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കി; പോക്സോ കേസിൽ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല ക്യാംപസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ സംഭവത്തിൽ സർവ്വകലാശാലയിലെ താത്കാലിക സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ. വിമുക്ത ഭടന്‍ കൂടിയായ മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വള്ളിക്കുന്ന് സ്വദേശിയായ മണികണ്ഠൻ ഡ്യൂട്ടിക്കിടെയാണ് പെണ്കുട്ടിയെ പീഡിപ്പിച്ചത്. പരിസരത്തുള്ള സ്‌കൂളില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം സര്‍വകലാശാല വളപ്പിലെത്തിയ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. തേഞ്ഞിപ്പാലത്തെ ഒരു സ്കൂളിലെ മൂന്ന്

വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ 11 ബിഎഡ് കേന്ദ്രങ്ങളുടെ അംഗീകാരം റദ്ദാക്കി

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ 11 ബിഎഡ് കേന്ദ്രങ്ങൾക്കുള്ള അംഗീകാരം എൻസിടിഇ പിൻവലിച്ചു. മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കണ്ടത്തിയാണ് നടപടി. 2014 മുതൽ എൻസിടിഇ പല മാനദണ്ഡങ്ങളിലും മാറ്റം വരുത്തുകയും, കോഴ്സ് കാലാവധി രണ്ട് വർ‍ഷമാക്കി ഉയർത്തുകയും ചെയ്തിരുന്നു. ഏഴ് വർഷമായിട്ടും അടിസ്ഥാന സൗകര്യങ്ങളിലടക്കം വേണ്ട മാറ്റങ്ങൾ വരുത്താതിരുന്നതാണ് ഇപ്പോൾ അംഗീകാരം നഷ്ടമാകുന്നതിലേക്ക് നയിച്ചിരിക്കുന്നത്. ഒരു പാട് വിദ്യാർത്ഥികളുടെ ഭാവി

എംഎഡ് റാങ്ക്‌ ലിസ്റ്റ് 22ന്, സ്പെഷ്യൽ പരീക്ഷ: ഇന്നത്തെ കാലിക്കറ്റ് സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2021 അദ്ധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിന് അപേക്ഷിച്ചവരുടെ റാങ്ക്‌ലിസ്റ്റ് 22-ന് പ്രസിദ്ധീകരിക്കും. ജനറല്‍ മെറിറ്റിലേക്ക് 27-നും സംവരണ വിഭാഗത്തിലേക്ക് 28-നും മാനേജ്‌മെന്റ് എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി സീറ്റുകളിലേക്ക് 29-നും പ്രവേശനം നടത്തും. അപേക്ഷകരോ അവരുടെ പ്രതിനിധികളോ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അന്നേ ദിവസം 11 മണിക്കു മുമ്പായി സര്‍വകലാശാലാ വിഭാഗങ്ങളില്‍/കോളജുകളില്‍ ഹാജരാകണം.

കലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രവേശനം: രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു

തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാല ഈ വര്‍ഷത്തെ ബിരുദ പ്രവേശനത്തിന്റെ രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ച എസ് സി/എസ് ടി വിഭാഗത്തില്‍ പെട്ടവര്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും 17-ന് അഞ്ച് മണിക്കകം മാന്റേറ്ററി ഫീസ് അടച്ച് കോളജില്‍ റിപോര്‍ട്ട് ചെയ്ത് അലോട്മെന്റ് ഉറപ്പാക്കണം. ഒന്നും രണ്ടും അലോട്മെന്റ് ലഭിച്ച് മാന്‍ഡേറ്ററി ഫീസടച്ചവര്‍ നിര്‍ബന്ധമായും

കാലിക്കറ്റ് സർവ്വകലാശാലയിലെ ബിരുദ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ പ്രവേശനത്തിന്റെ ഒന്നാമത്തെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്‍ഡേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കണം. എസ്.സി./ എസ്.ടി./ ഒ.ഇ.സി./ ഒ.ഇ.സിക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 480 രൂപയുമാണ് മാന്‍ഡേറ്ററി ഫീസ്. https://admission.uoc.ac.in എന്ന വെബ്സൈറ്റില്‍ സ്റ്റുഡന്റ് ലോഗിന്‍ വഴി അലോട്ട്‌മെന്റ് പരിശോധിക്കാം.

കാലിക്കറ്റ് സര്‍വകലാശാലയിലെ ബിരുദ പ്രവേശനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; അവസാന തിയ്യതി ഓഗസ്റ്റ് 16, വിശദാംശങ്ങള്‍ ചുവടെ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളജുകളിലേക്ക് ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി. ഓഗസ്റ്റ് 16-ന് വൈകീട്ട് 5 മണി വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീസ്: ജനറല്‍ 280/- രൂപ. എസ്.സി/എസ്.ടി 115 രൂപ. വെബ്സൈറ്റ്: http://www.admission.uoc.ac.in ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന്റെ ആദ്യ ഘട്ടത്തില്‍ CAP IDയും പാസ്വേഡും മൊബൈലില്‍ ലഭ്യമാകുന്നതിന് അപേക്ഷകര്‍ http://admission.uoc.ac.in/ug/ -> Apply

കാലിക്കറ്റ് സർവ്വകലാശാലയിൽ ഇന്റ​ഗ്രേറ്റഡ് പിജി കോഴ്സുകൾ; പ്ലസ് ടൂ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം, വിശദാംശങ്ങള്‍ ചുവടെ

കോഴിക്കോട്: ഗവേഷണ നിലവാരത്തിലുള്ള ഉന്നതപഠനം ആഗ്രഹിക്കുന്നവര്‍ക്കായി ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകള്‍ ഒരുക്കി കാലിക്കറ്റ് സര്‍വകലാശാല. എം.എസ്സി. പ്രോഗ്രാമുകളായ ബയോ സയന്‍സ്, കെമിസ്ട്രി, ഫിസിക്‌സ്, എം.എ. ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്നിങ്ങനെ നാല് വിഷയങ്ങളിലാണ് ഈ വര്‍ഷം മുതല്‍ സര്‍വകലാശാല കോഴ്‌സുകള്‍ ആരംഭിക്കുന്നത്. ബയോസയന്‍സ് കോഴ്‌സില്‍ 20 സീറ്റും കെമിസ്ട്രി, ഫിസിക്‌സ് കോഴ്‌സുകളില്‍ 15 സീറ്റും ഡെവലപ്‌മെന്റ് സ്റ്റഡീസില്‍

കാലിക്കറ്റ് സര്‍വകലാശാലയില്‍ പിജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പിജി പ്രവേശനത്തിന് SFI കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് പി.ജി എന്‍ട്രന്‍സ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. കാലിക്കറ്റ് സര്‍കലാശാലയിലെ പഠനവകുപ്പുകളിലെ പിജി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷക്കും സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയില്‍ പരീക്ഷ മുഖേന പ്രവേശനം നടത്തുന്ന പിജി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷക്കുമാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്. ജനറല്‍ വിഭാഗത്തിന് 370 രൂപയും

കാലിക്കറ്റ്‌ സര്‍വകലാശാല അസിസ്‌റ്റന്റ്‌ നിയമനം; യുജിസി ചട്ടങ്ങള്‍ പാലിച്ചില്ല; സിന്റിക്കറ്റ് അംഗം ഗവര്‍ണര്‍ക്ക്‌ പരാതി നല്‍കി

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല അസിസ്റ്റന്റ് നിയമനത്തിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കി. യുജിസി ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ച് സിന്റിക്കറ്റ് അംഗം ഡോ. റഷീദ് അഹമ്മദാണ് പരാതി നല്‍കിയത്. സംവരണ ഒഴിവുകള്‍ നിര്‍ണയിച്ചതിന് ശേഷമേ വിജ്ഞാപനം നടത്താവു എന്ന യുജിസി നിയമം സ്വന്തക്കാര്‍ക്ക് വേണ്ടി അട്ടിമറിച്ചെന്നും നിയമനം നടന്നിട്ടും സംവരണ റോസ്റ്റര്‍ പ്രസിദ്ധികരിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ഇക്കഴിഞ്ഞ ജനുവരി

error: Content is protected !!