Tag: chemancheri

Total 11 Posts

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മധ്യവയസ്‌കൻ മരിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മധ്യവയസ്‌കൻ മരിച്ചു. ജാർഖണ്ഡ് സ്വദേശിയായ ശിവമന്ദിറിൽ ബുധൻ രജവറിൻ്റെ മകൻ ദേവാനന്ദ് രജവർ ആണ് മരിച്ചത്. നാല്പത്തിരണ്ടു വയസ്സായിരുന്നു. വാഗാഡ് കമ്പനിയിൽ ദേശീയപാതാ നിർമ്മാണ പ്രവർത്തനത്തിനായി എത്തിയ ഇതര സംസ്ഥാന തൊഴിലാളിയാണ് മരണമടഞ്ഞ ദേവാനന്ദ് രജവർ. ഇന്ന് ഉച്ചയ്ക്ക് ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപമായിരുന്നു അപകടം.

രോഗികളായ അച്ഛനമ്മമാര്‍, കൂട്ടിന് പട്ടിണി മാത്രം; പട്ടാളത്തില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിച്ച ചേമഞ്ചേരിയിലെ പത്താം ക്ലാസുകാരി മായാലക്ഷ്മിക്ക് ഇപ്പോള്‍ ലക്ഷ്യം അതിജീവനം മാത്രം

സ്വന്തം ലേഖകൻ കൊയിലാണ്ടി: ഇത് ഓണക്കാലമാണ്. പുത്തനുടുപ്പും പൂക്കളവും സദ്യയുമെല്ലാമായി ഏവരും മതിമറന്ന് ആഘോഷിക്കുന്ന കാലം. എന്നാല്‍ പത്താം ക്ലാസില്‍ പഠിക്കുന്ന മായാലക്ഷ്മിക്ക് ഈ ഓണക്കാലം ആഘോഷത്തിന്റെതല്ല, അതിജീവനത്തിന്റെതാണ്. ജീവിതം എങ്ങനെയെങ്കിലും മുന്നോട്ട് കൊണ്ടുപോകുക എന്ന ഏകലക്ഷ്യം മാത്രമാണ് അവള്‍ക്ക് മുന്നിലുള്ളത്. ചേമഞ്ചേരി നിടൂളി വീട്ടില്‍ ഗോപാലന്റെയും ഗീതയുടെയും മകളാണ് മായാലക്ഷ്മി. തിരുവങ്ങൂര്‍ ഹൈ സ്‌കൂളിലെ

ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് പൂക്കാട് കലാലയം

ചേമഞ്ചേരി : കഥകളിയെ ലോകത്തോളമുയര്‍ത്തിയ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് പൂക്കാട് കലാലയം പ്രവര്‍ത്തകരും അധ്യാപകരും വിദ്യാര്‍ഥികളും ഗുരുപ്രണാമം എന്നപേരില്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു. കുഞ്ഞിരാമന്‍ നായര്‍ക്കൊപ്പം പൂക്കാട് കലാലയത്തിന്റെ സ്ഥാപനത്തില്‍ പങ്കാളിയായ ശിവദാസ് ചേമഞ്ചേരി ദീപം തെളിയിച്ചു. പ്രസിഡന്റ് യു.കെ. രാഘവന്‍ അധ്യക്ഷത വഹിച്ചു. കെ. ശങ്കരന്‍, കെ. ശ്രീനിവാസന്‍, ഡോ.മധുസൂദനന്‍ ഭരതാഞ്ജലി, ഡോ. പി.കെ. ഷാജി,

കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരിക്ക് നിത്യസ്മാരകമൊരുക്കണം

കൊയിലാണ്ടി: കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ സ്മരണയ്ക്കായി കലാമണ്ഡലം മാതൃകയില്‍ കലാസാംസ്‌കാരിക പഠനകേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഗുരുവിന്റെ ബന്ധുക്കള്‍, ശിഷ്യര്‍, കഥകളിയെ നെഞ്ചേറ്റിയ ആസ്വാദകര്‍, വാദ്യ കലാകാരന്‍മാര്‍ തുടങ്ങിയവരെല്ലാം ആവശ്യവുമായി രംഗത്ത്. കഥകളി, കഥകളി സംഗീതം, ചെണ്ട, അഷ്ടപദി, വിവിധ നൃത്ത രൂപങ്ങള്‍, തിറയാട്ടം മുതലായ അനുഷ്ഠാന കലകള്‍, ചിത്ര രചന തുടങ്ങി

ചേമഞ്ചേരി ‘തീപ്പിടിച്ച’ ഓർമ്മയാണ്, തീക്കൊളുത്തിയത് നമുക്ക് വേണ്ടിത്തന്നെ

ചേമഞ്ചേരി: സ്വാതന്ത്ര്യ സമരകാലത്തെ തീപിടിപ്പിക്കുന്ന ഓര്‍മയാണ് ചേമഞ്ചേരി സബ്ബ് രജിസ്ട്രാര്‍ ഓഫീസ്. ക്വിറ്റ് ഇന്ത്യാ സമരത്തിനിടെ പ്രതിഷേധിച്ച സമരക്കാര്‍ രജിസ്ട്രാര്‍ ഓഫീസിന് തീവച്ചതോടെയാണ് ഇത് ചരിത്രത്തിൽ ഇടം പിടിച്ചത്. പിന്നീട്‌ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഈ ഓഫീസിനെ ചരിത്ര സ്മാരകമായി പ്രഖ്യാപിച്ചു. എന്നാല്‍ തുടർന്നും കടുത്ത അവഗണനയാണ് ഈ സ്മാരകം നേരിട്ടത്. ഇപ്പോൾ സംസ്ഥാന

ചേമഞ്ചേരി ‘തീപ്പിടിച്ച’ ഓർമ്മയാണ്, തീക്കൊളുത്തിയത് നമുക്ക് വേണ്ടിത്തന്നെ

ചേമഞ്ചേരി: സ്വാതന്ത്ര്യ സമരകാലത്തെ തീപിടിപ്പിക്കുന്ന ഓര്‍മയാണ് ചേമഞ്ചേരി സബ്ബ് രജിസ്ട്രാര്‍ ഓഫീസ്. ക്വിറ്റ് ഇന്ത്യാ സമരത്തിനിടെ പ്രതിഷേധിച്ച സമരക്കാര്‍ രജിസ്ട്രാര്‍ ഓഫീസിന് തീവച്ചതോടെയാണ് ഇത് ചരിത്രത്തിൽ ഇടം പിടിച്ചത്. പിന്നീട്‌ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഈ ഓഫീസിനെ ചരിത്ര സ്മാരകമായി പ്രഖ്യാപിച്ചു. എന്നാല്‍ തുടർന്നും കടുത്ത അവഗണനയാണ് ഈ സ്മാരകം നേരിട്ടത്. ഇപ്പോൾ സംസ്ഥാന

കോരപ്പുഴയിലെ പുതിയ പാലത്തിലൂടെ അടുത്തമാസം അവസാനം മുതൽ യാത്ര ചെയ്യാം

ചേമഞ്ചേരി: കോരപ്പുഴയിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. പാലം ഫെബ്രുവരി അവസാനത്തോടെ നാടിനു സമര്‍പ്പിക്കുമെന്ന് കെ.ദാസൻ എം.എൽ.എ പറഞ്ഞു. പാലത്തിന്റെ നിർമ്മാണപുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു കെ.ദാസൻ. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, പഞ്ചായത്ത് മെമ്പർമാരായ സന്ധ്യ ഷിബു, ലതിക ടീച്ചർ മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.സി.സതീഷ് ചന്ദ്രൻ, അശോകൻ കോട്ട് എന്നിവരും

ചേമഞ്ചേരിയിൽ വാഹനാപകടം ഡ്രൈവർക്ക് പരിക്ക്

ചേമഞ്ചേരി: ഇന്ന് കാലത്ത് 6.30 മണിക്കാണ് ദേശീയപാതയിൽ ചേമഞ്ചേരിയിൽ അപകടം ഉണ്ടായത്. കണ്ണൂർ ഭാഗത്ത് നിന്ന് വരുകയായിരുന്ന ടാങ്കർ ലോറി കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന മറ്റൊരു ലോറിയിൽ ഇടിക്കുകയായിരുന്നു. ലോറിക്ക് പിറകിൽ ഒരു കാറും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം തകർന്ന് ലോറി ഡ്രൈവർ ഉള്ളിൽ കുടുങ്ങി കിടക്കുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്ന് ഫയർഫോഴ്‌സ്

24ന്റെ ചെറുപ്പം, കാച്ചിയിൽ അജ്നഫ് ചരിത്രം രചിക്കുന്നു

ചേമഞ്ചേരി: ചെറുപ്പക്കാർ ഭരണസാരഥികൾ ആവുന്നത് ആഘോഷിക്കുകയാണ് കേരളം. ഈ വർഷത്തെ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ നിരവധി ചെറുപ്പക്കാരെ മത്സര രംഗത്തിറക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. മത്സരിച്ച ചെറുപ്പക്കാരായ സ്ഥാനാർത്ഥികൾക്ക് നല്ല സ്വീകാര്യതയും പിന്തുണയും സമൂഹത്തിൽ നിന്ന് ലഭിക്കുകയും ചെയ്തു. എന്നാൽ ജയിച്ചു വന്ന ചെറുപ്പക്കാരെ ഭരണസാരഥ്യമേൽപ്പിച്ച് സി.പി.ഐ.എം മാതൃകകാട്ടിയപ്പോൾ കേരളം പുതുചരിത്രം രചിക്കുകയായിരുന്നു. 21 വയസ്സുമാത്രം പ്രായമുള്ള

ചേമഞ്ചേരിയിൽ പ്രസിഡണ്ടായി സതി കിഴക്കയിലും, വൈസ് പ്രസിഡണ്ടായി കാച്ചിയിൽ അജ്നഫും ചുമതലയേറ്റു

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി സതി കിഴക്കയിൽ ചുമതലയേറ്റു. ഇന്ന് കാലത്ത് 10 മണിക്കായിരുന്നു പ്രസിഡണ്ട് തിരഞ്ഞെടുപ്പ്. യു.ഡി.എഫിന് വേണ്ടി കോൺഗ്രസ്സിലെ വത്സലയും മത്സര രംഗത്ത് ഉണ്ടായിരുന്നു. ഏഴിനെതിരെ പതിനൊന്ന് വോട്ട് നേടി സതി കിഴക്കയിൽ തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിന് വേണ്ടി പ്രസിഡണ്ട് സ്ഥാനാർത്ഥിയായി മത്സരിച്ച വത്സലയുടെ വോട്ട് അസാധുവായി. ബാലറ്റ് പേപ്പറിന്റെ പിറകിൽ ഒപ്പുവെക്കാതിരുന്നതാണ് കാരണം.

error: Content is protected !!