Tag: Chengottukavu

Total 40 Posts

ചെങ്ങോട്ടുകാവ് മേലൂരിൽ ചെറുവലത്ത് ലക്ഷ്മി അമ്മ അന്തരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേലൂരിൽ ചെറുവലത്ത് ലക്ഷ്മി അമ്മ (102) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ മാസ്റ്റർ. മക്കൾ: ഭാർഗ്ഗവി അമ്മ, ശാന്ത, ബാലകൃഷ്ണൻ (റിട്ട.കെ.ഡി.സി ബാങ്ക്), ബാബു (ഗുജറാത്ത്), ഗിരിജ (റിട്ട.പ്രധാനാധ്യാപിക, ഹാജി പി.കെ മെമ്മോറിയൽ സ്കൂൾ, മൂടാടി). മരുമക്കൾ: വത്സല, ലത, ഉണ്ണികൃഷ്ണൻ തൃപുരി (റിട്ട പ്രിൻസിപ്പാൾ ഗവ.വിഎച്ച്എസ്എസ്, കൊയിലാണ്ടി), പരേതരായ കരുണാകരൻ നായർ,

കൊയിലാണ്ടി പൊയിൽക്കാവ് വലിയപറമ്പിൽ സുമതി അന്തരിച്ചു

ചെങ്ങോട്ടുകാവ്: പൊയിൽക്കാവ് വലിയപറമ്പിൽ സുമതി (52) അന്തരിച്ചു. ചേലിയ ചെറുകുനിയിൽ പരേതരായ മാധവന്റെയും ജാനകിയുടെയും മകളാണ്. ഭർത്താവ്: വിജയൻ (കോൺഗ്രസ് ബൂത്ത് പ്രസിഡൻറ്). മക്കൾ: സുധീഷ് (മെക്കാനിക്ക്), നിഖില. മരുമകൻ: അനീഷ്. സഹോദരങ്ങൾ: സുകുമാരൻ, രാജി.

ചെങ്ങോട്ടുകാവില്‍ കോവിഡ് രോഗിക്ക് മരുന്ന് വാങ്ങാന്‍ പോയ സന്നദ്ധ പ്രവര്‍ത്തകനെതിരെ കേസ്: പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തില്‍ കോവിഡ് രോഗിക്ക് അസ്വസ്ഥത വന്നതിനെ തുടര്‍ന്ന് അടിയന്തിര സഹായത്തിന് മരുന്നെത്തിക്കാന്‍ പോയ സന്നദ്ധ പ്രവര്‍ത്തകനെതിരെ കേസെടുത്തതില്‍ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ റൗഫ് ചെങ്ങോട്ടുകാവിനെതിരെയാണ് കേസ് എടുത്ത് ഫൈന്‍ ചുമത്തിയത്. പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. കടല്‍ക്ഷോഭത്തില്‍ ദുരിതത്തിലായവര്‍ക്ക് സഹായപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സജീവമായി നിന്ന വ്യക്തിയാണ് റൗഫെന്ന് യൂത്ത് കോണ്‍ഗ്രസ്

ചെങ്ങോട്ടുകാവ് എളാട്ടേരി കാരടി പറമ്പത്ത് പുഷ്പവല്ലി അന്തരിച്ചു; കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് എളാട്ടേരി കാരടി പറമ്പത്ത് പുഷ്പവല്ലി (48) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭർത്താവ്: കൃഷ്ണൻ. മകൾ: നൈനിക. മരുമകൻ: അഖിൽ.

ചെങ്ങോട്ടുകാവ് ചേലിയ പാറക്കണ്ടി കുഞ്ഞിപ്പെണ്ണ് അന്തരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ചേലിയ പാറക്കണ്ടി കുഞ്ഞിപ്പെണ്ണ് അന്തരിച്ചു. 96 വയസ്സായിരുന്നു. ഭർത്താവ് പരേതനായ രാരൻ. മക്കൾ: യശോദ, ശ്രീധരൻ, പരേതരായ നാരായണൻ, രാഘവൻ.

ചെങ്ങോട്ടുകാവിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി ‘നമുക്കും സഹായിക്കാം’ കൂട്ടായ്മ

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായവുമായി നമുക്കും സഹായിക്കാം ചാരിറ്റബിൾ ട്രസ്റ്റ്. 45 പൾസ് ഓക്സിമീറ്ററുകളും 16 പിപിഇ കിറ്റുകളുമാണ് ട്രസ്റ്റ് പഞ്ചായത്തിന് കൈമാറിയത്. ഉപകരണങ്ങൾ നമുക്കും സഹായിക്കാം ട്രസ്റ്റ് ചെയർമാൻ ഗിരീഷ്‌ കുമാറിൽനിന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഏറ്റുവാങ്ങി. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബേബി സുന്ദർരാജ്, നമുക്കും സഹായിക്കാം

കൊയിലാണ്ടി എളാട്ടേരി വടക്കേടത്ത് ദിവാകരൻ നായർ ചെന്നൈയിൽ അന്തരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എളാട്ടേരി വടക്കേടത്ത് (സൗപർണിക) ദിവാകരൻ നായർ (76) ചെന്നൈയിൽ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: ബേബി വനജ (വാദിഹുസ്ന പബ്ലിക് സ്കൂൾ, എളേറ്റിൽ വട്ടോളി), ബിന്ദു (ചെന്നൈ). മരുമക്കൾ: സുരേഷ് കുമാർ (റിട്ട.അധ്യാപകൻ, മലയമ്മാൾ എയുപി സ്കൂൾ), മനോജ് കുമാർ (മീനൂസ് ബേക്കറി, കൊയിലാണ്ടി), നന്ദിഷ (ചെന്നൈ). സഹോദരങ്ങൾ:

ചെങ്ങോട്ടുകാവ് മേലൂർ പൂളായിൽ രമേശൻ അന്തരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേലൂര് പൂളായിൽ രമേശൻ (51) അന്തരിച്ചു. പരേതനായ ശങ്കരന്റെയും ലക്ഷമിയുടെയും മകനാണ്. ഭാര്യ: ബിനി. മകൾ: അഞ്ജന. സഹോദരങ്ങൾ: ശശിധരൻ, സത്യൻ, സുധീർ, രാധാകൃഷണൻ. സഞ്ചയനം വെള്ളിയാഴ്ച.

പൊയിൽക്കാവ് സ്വദേശി ചക്കിനാരി ഹരിദാസൻ നായർ ഗുജറാത്തിൽ കോവിഡ് ബാധിച്ച് മരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പൊയിൽക്കാവ് സ്വദേശി ചക്കിനാരി ഹരിദാസൻ നായർ (68) ഗുജറാത്തിലെ ബറോഡയിൽ വെച്ച് കോവിഡ് ബാധിച്ച് മരിച്ചു. ബറോഡയിൽ കോൾ കേപ് ടയേഴ്സ് എന്ന സ്ഥാപനം നടത്തുകയാണ്. ഹരിദാസൻ നായരുടെ സഹോദരി ഉഷ കഴിഞ്ഞ ദിവസം കോലാപൂരിൽവെച്ച് കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. അച്ഛൻ: പരേതരായ ചക്കിനാരി ഗോപാലൻ നായർ. അമ്മ: ഉണ്യേമ കുട്ടിയമ്മ. ഭാര്യ:

ചെങ്ങോട്ടുകാവ് മമ്മറംകണ്ടി ദേവകി അമ്മ അന്തരിച്ചു

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് മമ്മറംകണ്ടി ദേവകി അമ്മ (87) അന്തരിച്ചു. ഭർത്താവ്: പരേതനായ രാമൻ നായർ. മക്കൾ: ദാക്ഷായണിയമ്മ, കമലാക്ഷി, സരോജിനി, ശശി, രവി, പരേതനായ രാജൻ.

error: Content is protected !!