Tag: CITU

Total 7 Posts

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സി.പി.എം, സി.ഐ.ടി.യു നേതാവുമായ മുതുകാട് രാരാറ്റേമ്മൽ രവീന്ദ്രൻ അന്തരിച്ചു

പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സി.പി.എം നേതാവുമായ മുതുകാട് രാരാറ്റേമ്മൽ രവീന്ദ്രൻ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. സി.പി.എം മുതുകാട്-എ ബ്രാഞ്ച് അംഗമാണ്. ദീർഘകാലം കടിയങ്ങാട്, ചക്കിട്ടപാറ, മുതുകാട് ലോക്കൽ കമ്മിറ്റികളിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. പേരാമ്പ്ര ഏരിയാ എസ്റ്റേറ്റ് ലേബർ യൂണിയൻ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറിയുമായിരുന്നു. അടിയന്തരാവസ്ഥയിൽ ഡി.ഐ.ആർ പ്രകാരം അറസ്റ്റു ചെയ്യപ്പെട്ട് ഒരു

സി.പി.എമ്മിന്റെ നേതൃത്വത്തിൽ വെള്ളിയൂരിൽ നവകേരള വികസന സദസ്

പേരാമ്പ്ര: സി.പി.എമ്മിന്റെ നേതൃത്വത്തിൽ വെള്ളിയൂരിൽ നവകേരള വികസന സദസ് സംഘടിപ്പിച്ചു. സി.പി.എം നൊച്ചാട് സൗത്ത് ലോക്കൽ കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കെ.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മുൻ എം.എൽ.എ കെ.ദാസൻ, എം.കുഞ്ഞമ്മദ് മാസ്റ്റർ, എ.കെ.സുധാകരൻ എന്നിവർ സംസാരിച്ചു. അഡ്വ. കെ.കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. എടവന സുരേന്ദ്രൻ സ്വാഗതവും കെ.ഹമീദ് നന്ദിയും പറഞ്ഞു.

‘തൊഴിലാളികളുടെ കൂലി 700 രൂപയാക്കി ഉയർത്തുക’; പേരാമ്പ്ര എസ്റ്റേറ്റ് ഓഫീസിലേക്ക് സി.ഐ.ടി.യു മാർച്ച്

പേരാമ്പ്ര: പേരാമ്പ്ര ഏരിയ എസ്റ്റേറ്റ് ലേബർ യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പേരാമ്പ്ര എസ്റ്റേറ്റ് ഓഫീസ് മാർച്ച് നടത്തി. തൊഴിലാളികളുടെ കൂലി 700 രൂപയാക്കി ഉയർത്തുക, ആശുപത്രി തുറന്ന് പ്രവർത്തിപ്പിക്കുക, തടഞ്ഞ് വെച്ച ആനുകൂല്യങ്ങൾ അനുവദിക്കുക, മാനേജ്മെന്റിന്റെ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. തോട്ടം തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി

വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ പണിമുടക്ക് നടത്തി

വടകര: വൈദ്യുതി നിയമം ഭേദഗതി ചെയ്ത് ഈ മേഖലയാകെ സമ്പൂര്‍ണ്ണ സ്വകാര്യവല്‍ക്കരണത്തിലേക്ക് നയിക്കുന്നത്തിനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണം എന്നാവശ്യപ്പെട്ട് കൊണ്ട് വൈദ്യുതി ജീവനക്കാര്‍ നാഷണല്‍ കോ- ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എന്‍ജിനീയേഴ്‌സിന്റെ (NCCOEEE) ആഭിമുഖ്യത്തില്‍ ഫെബ്രുവരി 3ന് രാജ്യമാകെ പണിമുടക്ക് നടത്തി. വടകര ഡിവിഷന്‍ സമരകേന്ദ്രത്തിന്റെ ഉദ്ഘാടനം വടകര

കർഷക സമരാവേശം നാട്ടിലാകെ പടരുന്നു; ആനക്കുളത്ത് ലോങ് മാർച്ച്

കൊയിലാണ്ടി: കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കാതെ സമരത്തില്‍നിന്ന് പിന്മാറില്ലന്ന് പ്രഖ്യാപിച്ച് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക സമരസമിതി നടത്തുന്ന ഐതിഹാസികമായ ട്രാക്ടര്‍ റാലിക്ക് ഐക്യദാര്‍ഡ്യവുമായി തൊഴിലാളികളും കര്‍ഷകരും ലോങ്ങ് മാര്‍ച്ച് സംഘടിപ്പിച്ചു. പുളിയഞ്ചേരിയില്‍ മുതല്‍ മന്ദമംഗലത്ത് വരെയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. കര്‍ഷകസംഘം, സി.ഐ.ടി.യു, കര്‍ഷക തൊഴിലാളി യൂണിയന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ലോങ്ങ് മാര്‍ച്ച് സംഘടിപ്പിച്ചത്. ട്രാക്ടറുകളും,

മുത്തൂറ്റ് സമരത്തിന് ഐക്യദാര്‍ഢ്യം; സിഐടിയു മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു

കൊയിലാണ്ടി മുത്തൂറ്റ് ജീവനക്കാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് മുത്തൂറ്റിന്റെ കൊയിലാണ്ടി ശാഖയിലേക്ക് സി.ഐ.ടി.യു കൊയിലാണ്ടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. കൊയിലാണ്ടി സിപിഎം ഏരിയ കമ്മിറ്റി അംഗം സി.അശ്വനി ദേവ് പരിപാടി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു.ഏരിയാ പ്രസിഡന്റ് എം.പത്മനാഭന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. എം.എ ഷാജി, കെ.കെ സന്തോഷ്, പി സുനീലേശന്‍,

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷന്‍ കൊയിലാണ്ടി ഏരിയാ കമ്മിറ്റി പോസ്‌റ്റോഫീസ് ധര്‍ണ്ണ നടത്തി

കൊയിലാണ്ടി: വയറിങ്ങ് മേഖലയിലെ ലക്ഷക്കണക്കിന് വരുന്ന വയര്‍മാന്‍മാരെ തൊഴില്‍ രഹിതരാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കരട് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷന്‍ (സിഐടിയു) കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഹെഡ് പോസ്‌റ്റോഫീസ്‌ ധര്‍ണ്ണ നടത്തി.സി അശ്വനി ദേവ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഏരിയാ പ്രസിഡന്റ് വി വി വത്സരാജ് അധ്യക്ഷനായി. എസ് തേജ ചന്ദ്രന്‍ സംസാരിച്ചു.

error: Content is protected !!