Tag: congress

Total 109 Posts

‘നീതിനിർവ്വഹണം നിഷ്പക്ഷമാവണം’; കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസിന്റെ മാർച്ച്

കുറ്റ്യാടി: കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി പോലിസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. നീതിനിർവ്വഹണം നിഷ്പക്ഷമാവണം, രാഷ്ട്രിയ- പക പോക്കലിനും മാധ്യമ വേട്ടയ്ക്കുമെതിരെയാണ് മാർച്ച് സംഘടിപ്പിച്ചത്. ഡി.സി.സി സെക്രട്ടറി പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. മഠത്തിൽ ശ്രീധരൻ, എം കെ ഭാസ്കരൻ, പി.കെ.സുരേഷ്, കെ പി

വിലക്കയറ്റം, ഇന്ധന കൊള്ളക്കെതിരെ, പാചക വാതക വില വര്‍ദ്ധനവ്; കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹനയത്തിനെതിരെ പ്രതിഷേധ ധര്‍ണ്ണയുമായി പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി

പേരാമ്പ്ര: കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹനയത്തിനെതിരെ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. വിലക്കയറ്റം, ഇന്ധന കൊള്ളക്കെതിരെ, പാചക വാതക വില വര്‍ദ്ധനവ് എന്നിവയ്‌ക്കെതിരെയാണ് ധര്‍ണ്ണ. പേരാമ്പ്ര എസ്.ബി.ഐയ്ക്ക് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണ കെപിസിസി സെക്രട്ടറി പി.എം. നിയാസ് ധര്‍ണ ഉദ്ഘാടനം ചെയ്തു. ഇന്ത്യാ രാജ്യത്തെ കുത്തക മുതലാളിമാര്‍ക്ക് അടിയറ വെയ്ക്കുകയാണ് നരേന്ദ്ര മോദിയെന്ന്

‘ലക്ഷ്യം ‍ഞാൻ ഭാരവാഹിത്വത്തിലേക്ക് വരുന്നത് തടയുക’; പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതിനെതിരേ കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിച്ച് കോൺഗ്രസ് നേതാവ്

കോഴിക്കോട്: പാർട്ടിയിൽനിന്ന് അന്യായമായി സസ്പെൻഡ് ചെയ്തതിനെതിരെ കോടതിയെ സമീപിച്ച് കോൺ​ഗ്രസ് നേതാവ്. പി.വി.മോഹൻലാലാണ് കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിച്ചത്. നടപടിക്രമങ്ങൾ പാലിച്ചില്ല സസ്പെൻഷനെന്നും അദ്ദേഹം ആരോപിച്ചു. ജില്ലയിൽ കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതൃത്വലത്തിലുണ്ടായിരുന്ന ആളാണ് അദ്ദേഹം. പാർട്ടി നേതാക്കളെ സമൂഹമധ്യത്തിൽ മോശമായ വാക്കുകൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തിയെന്നുകാണിച്ചാണ് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാറാണ് മോഹൻലാലിനെ സസ്പെൻഡ് ചെയ്തത്.

‘എല്‍.ഡി.എഫ് സര്‍ക്കാറിന്റെത് ജനവിരുദ്ധ ബജറ്റ്’; കുറ്റ്യാടിയില്‍ കോണ്‍ഗ്രസിന്റെ പന്തം കൊളുത്തി പ്രകടനം (വീഡിയോ കാണാം)

കുറ്റ്യാടി: സംസ്ഥാന സർക്കാറിന്റെ ഈ വർഷത്തെ ബജറ്റിനെതിരെ കുറ്റ്യാടിയിൽ കോൺഗ്രസിന്റെ പ്രതിഷേധം. ജനവിരുദ്ധ ബജറ്റാണ് എൽ.ഡി.എഫ് സർക്കാർ അവതരിപ്പിച്ചതെന്ന് ആരോപിച്ചാണ് കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തിയത്. ജനവിരുദ്ധ ബജറ്റിലൂടെ നികുതി കൊള്ളയാണ് സർക്കാർ നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. ഈ കൊള്ളയ്ക്കെതിരെയും പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെയുമായിരുന്നു പന്തം കൊളുത്തി പ്രതിഷേധം.

പാനൂരിൽ കോൺഗ്രസ്‌ നേതാവിനനെ വെട്ടി പരിക്കേൽപ്പിച്ചു; പിന്നിൽ ആർ.എസ്.എസെന്ന് ആരോപണം

തലശേരി: കോൺഗ്രസ് പാനൂർ ബ്ലോക്ക് പ്രസിഡന്റും, പാനൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായ കെ.പി ഹാഷിമിന് നേരെ അക്രമം. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം ഉണ്ടായത്. അണിയാരം വലിയാണ്ടി പീടികയിൽ വെച്ചാണ് അക്രമം നടന്നത്. വീടിനു സമീപത്തെ കല്യാണ വീട്ടിൽ നിന്നും മടങ്ങുകയായിരുന്നു ഹാഷിം. പരിക്കേറ്റ ഹാഷിമിനെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിലും അവിടെ

ഊരള്ളൂരിലെ മഠത്തില്‍ക്കുഴി മീത്തല്‍ വേലായുധന് ഇനി ധൈര്യമായി മുന്നോട്ടുപോകാം; ഉപജീവനത്തിനായി പെട്ടിക്കട നിര്‍മ്മിച്ച് കൈമാറി പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

അരിക്കുളം: ഊരള്ളൂരിലെ മഠത്തില്‍ക്കുഴി മീത്തല്‍ വേലായുധന് ജീവിതമാര്‍ഗമൊരുക്കി നല്‍കിയിരിക്കുകയാണ് പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. എ.കെ.കൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ സമിതി ഊരള്ളൂര്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 139 ആം ബൂത്ത് കമ്മറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ വേലായുധന് പെട്ടിക്കട നിര്‍മിച്ചു സാധനങ്ങള്‍ സഹിതം കൈമാറി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.പി.വേണുഗോപാലന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി കെ.പി.രാമചന്ദ്രന്‍

അഭിനവിനെ ആക്രമിച്ചതിനെതിരെ പേരാമ്പ്രയിൽ കോൺ​ഗ്രസിന്റെ പ്രകടനം, ലഹരി മാഫിയ സംഘത്തെ സഹായിക്കുന്നതിരെ പോസ്റ്ററുയർത്തി ഡി.വെെ.എഫ്.ഐയുടെ പ്രതിഷേധം; സംഘർഷം

പേരാമ്പ്ര: മേപ്പാടി പോളിടെക്നിക്ക് കോളേജിൽ എസ്.എഫ്.ഐ വനിതാ നേതാവിന ആക്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ട അഭിനവിന് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം. കോൺ​ഗ്രസ് പ്രകടനത്തിനിടെ പോസ്റ്റർ ഉയർത്തി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ. ന​ഗരത്തിലൂടെ കോൺ​ഗ്രസിന്റെ പ്രതിഷേധം കടന്നു പോകുമ്പോൾ ലഹരി മാഫിയാ സംഘത്തെ സഹായിക്കുന്ന കോൺ​ഗ്രസിനെതിരെയുള്ള പോസ്റ്റർ ഡിവൈഎഫ്ഐ പ്രവർത്തകർ ഉയർത്തിക്കാട്ടുകയായിരുന്നു. ഇത്

കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന വാളൂര്‍ താന്നിയത്ത് ഹുസൈന്‍ അന്തരിച്ചു

പേരാമ്പ്ര: വാളൂരിലെ താന്നിയത്ത് ഹുസൈന്‍ അന്തരിച്ചു. അന്‍പത്തിയാറ് വയസായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: സൗദ കോടേരിച്ചാല്‍. മക്കള്‍: ജബിര്‍ മുഹമ്മദ് (ഗള്‍ഫ്), റുമാന മറിയത്ത്. സഹോദരങ്ങള്‍: ആയിഷക്കുട്ടി, മൊയ്തീന്‍ കോയ, നഫീസ (മുന്‍ അധ്യാപിക), സുബൈദ, മജീദ്.

നൊച്ചാട് വിദ്വേഷ പ്രസംഗം നടത്തി എന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അധ്യാപകന് സസ്പെന്‍ഷന്‍; പാര്‍ട്ടി മാറിയതിലുള്ള സി.പി.എമ്മിന്റെ പ്രതികാര നടപടിയെന്ന് അധ്യാപകന്‍

പേരാമ്പ്ര: നൊച്ചാട് എ.എൽ.പി. സ്കൂൾ അധ്യാപകനും കോൺഗ്രസ് നൊച്ചാട് മണ്ഡലം സെക്രട്ടറിയുമായ സി.കെ. അജീഷിനെ സർവീസിൽനിന്ന് സസ്പെൻഡ്‌ ചെയ്തു. പേരാമ്പ്ര എ.ഇ.ഒ. ലത്തീഫ് കരയത്തൊടിയാണ് സസ്പെൻഡ്‌ ചെയ്തത്. നേരത്തേ ഉണ്ടായിരുന്ന പൊലീസ് കേസിന്റെ തുടർച്ചയായാണ് നടപടി. സി.പി.എം. മുൻ ലോക്കൽ കമ്മിറ്റി അംഗവും നൊച്ചാട് ഗ്രാമപ്പഞ്ചായത്ത് മുൻ സ്ഥിരംസമിതി ചെയർമാനുമായ അജീഷ് പത്തുവർഷം മുമ്പാണ് സി.പി.എം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടേത് കേരകര്‍ഷകരെ കുത്തുപാളയെടുപ്പിക്കുന്ന സമീപനം; അരിക്കുളത്ത് പച്ചത്തേങ്ങ സംഭരണ കേന്ദ്രം ആരംഭിക്കണമെന്ന ആവശ്യമായി കര്‍ഷക കോണ്‍ഗ്രസ്

അരിക്കുളം: അരിക്കുളത്ത് പച്ചത്തേങ്ങ സംഭരണ കേന്ദ്രം ആരംഭിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കേരകര്‍ഷകനെ കുത്തുപാളയെടുപ്പിക്കുന്ന സമീപനമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തു നിന്നുമുണ്ടാവുന്നത്. ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനുളള തന്ത്രത്തിന്റെ ഭാഗമാണ് ഗവര്‍ണര്‍ – മുഖ്യമന്ത്രി തര്‍ക്കമെന്നും കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. കണ്‍വന്‍ഷന്‍ കര്‍ഷക കോണ്‍ഗസ് നിയോജക മണ്ഡലം പ്രസിഡണ്ട് ശ്രീധരന്‍ കല്‍പ്പത്തൂര്‍

error: Content is protected !!