Tag: Covid Protocol

Total 14 Posts

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിച്ചേക്കും; സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ആലോചന. നാളത്തെ അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയുണ്ടാകുമെന്നാണ് സൂചന.അതേസമയം സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ച തുറന്ന് പ്രവര്‍ത്തിക്കാനും തീരുമാനമുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പഞ്ചിങ്ങും തിരിച്ചു വരികയാണ്. കൊവിഡ് വ്യാപനം കണക്കില്‍ എടുത്തായിരുന്നു പഞ്ചിങ് ഒഴിവാക്കിയത്. ഓഫീസുകളില്‍

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; ഡബ്ല്യു.ഐ.പി.ആര്‍ മാനദണ്ഡത്തില്‍ മാറ്റം; വിശദാംശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ്. ഡബ്ല്യു.ഐ.പി.ആര്‍ ഏഴില്‍ നിന്ന് എട്ട് ആക്കി മാറ്റി. ഇതോടെ കൂടതല്‍ പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ജനസംഖ്യാ അനുപാതം കണക്കാക്കിയാണ് നിലവില്‍ ഓരോ മേഖലകളിലും നിയന്ത്രണങ്ങള്‍ തീരുമാനിക്കുന്നത്. ആയിരം പേര്‍ ജനസംഖ്യ ഉള്ള

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കടകള്‍ തുറന്ന് വ്യാപാരികളുടെ പ്രതിഷേധം: പേരാമ്പ്രയില്‍ പൊലീസും കച്ചവടക്കാരും തമ്മില്‍ വാക്കേറ്റം

പേരാമ്പ്ര: പഞ്ചായത്തിലെ കണ്ടെയ്ന്‍മെന്റ് സോണായ കോളേജ് വാര്‍ഡ് ഉള്‍പ്പെടുന്ന പ്രദേശത്തെ കടകള്‍ തുറന്നത് പൊലീസ് അടപ്പിക്കാന്‍ ശ്രമിച്ചത് വാക്കുതര്‍ക്കത്തിന് ഇടയാക്കി. അശാസ്ത്രീയമായ രീതിയാണ് കടകള്‍ അടച്ചിടാന്‍ നിര്‍ദേശിക്കുന്നതെന്നും റോഡിന്റെ ഒരുവശത്ത് കടകള്‍ തുറന്നിടുകയും മറുവശത്ത് അടച്ചിടാന്‍ പറയുകയും ചെയ്യുന്നതില്‍ എന്തടിസ്ഥാനമാണുള്ളതെന്നാണ് വ്യാപാരികള്‍ ചോദിക്കുന്നത്. പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്തായിരുന്നു സംഭവം. പ്രദേശത്തെ ഫ്രൂട്ട് കടകള്‍ ഉള്‍പ്പെടെയുള്ള കടകള്‍

കോഴിക്കോട് ജില്ലയില്‍ പുതുക്കിയ ഉത്തരവ് പ്രകാരമുള്ള കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ നിർദ്ദേശം; ഡബ്ലു.ഐ.പി.ആര്‍ കൂടിയ മേഖലകളില്‍ കര്‍ശന നിയന്ത്രണം

കോഴിക്കോട്: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇറക്കിയ പുതുക്കിയ ഉത്തരവ് പ്രകാരമുള്ള കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ കൊവിഡ് സ്പെഷൽ ഓഫീസർ സഞ്ജയ് കൗൾ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജില്ലാ കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥ യോഗത്തിലാണ് നിർദ്ദേശമുണ്ടായത്. ഉത്തരവു പ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനു പകരം പ്രതിവാര

കൊവിഡ് പ്രതിരോധം: പുതിയ മാനദണ്ഡപ്രകാരം സംസ്ഥാനത്ത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന നിയന്ത്രണങ്ങള്‍ എന്തെല്ലാം? നോക്കാം വിശദമായി

പേരാമ്പ്ര: കൊവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആഗസ്റ്റ് അഞ്ചു മുതൽ സംസ്ഥാനത്ത് നിലവിൽ വന്ന നിയന്ത്രണങ്ങൾ എന്തെല്ലാമെന്ന് വിശദമായി പരിശോധിക്കാം. 1. തദ്ദേശ സ്ഥാപനങ്ങളിൽ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതത്തിൻ്റെ (WIPR -weekly infection population ratio) അടിസ്ഥാനത്തിൽ പ്രത്യേകമായി കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കും . പ്രതിവാര രോഗ ബാധിതരുടെ എണ്ണത്തെ ആയിരം

പൊതുജനങ്ങൾക്കുള്ള അറിയിപ്പ്: മൂടാടി ഉരു പുണ്യകാവ് ക്ഷേത്രത്തിൽ കർക്കിടക മാസവാവുബലി ഇത്തവണ ഉണ്ടായിരിക്കുന്നതല്ല

മൂടാടി: മൂടാടി ഉരു പുണ്യ കാവ് ക്ഷേത്രത്തിൽ 8.8.2021 ന് നടക്കേണ്ട കർക്കിടക മാസ വാവുബലി ഇത്തവണ ഉണ്ടായിരിക്കുന്നതല്ല. സർക്കാർ ഉത്തരവു പ്രകാരമാണ് തീരുമാനം. സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം സർക്കാർ കൈക്കൊണ്ടത്. ഉരു പുണ്യ കാവ് ക്ഷേത്ര ചെയർമാൻ രതീഷ് ആണ് ഇക്കാര്യം അറിയിച്ചത് ആൾക്കൂട്ടം പൂർണമായും ഒഴിവാക്കിയാൽ മാത്രമേ

‘ഡി’ വിഭാഗം പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച് തിങ്കളാഴ്ച കട തുറക്കാം; നിയന്ത്രണങ്ങളില്‍ മാറ്റം, വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റംവരുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ കട തുറക്കാന്‍ അനുമതിയില്ലാത്ത ഡി വിഭാഗത്തില്‍പ്പെട്ട പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിങ്കളാഴ്ച ഒരു ദിവസം കട തുറക്കാന്‍ അനുമതി നല്‍കും. ഇലക്ട്രോണിക് ഷോപ്പുകള്‍, ഇലക്ട്രോണിക് റിപ്പയര്‍ ഷോപ്പുകള്‍, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ എന്നിവ കാറ്റഗറി എ,ബി വിഭാഗങ്ങളില്‍പ്പെട്ട പ്രദേശങ്ങളില്‍ രാവിലെ

കൊവിഡ്: വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്; ജനം തടിച്ചുകൂടിയാൽ ഉദ്യോഗസ്ഥർ ഉത്തരവാദി

ന്യൂഡൽഹി: ജനങ്ങൾ കോവിഡ് മാതൃകാപെരുമാറ്റച്ചട്ടം പാലിക്കുന്നില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വ്യക്തിപരമായി ഉത്തരവാദികളായി കണക്കാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മാർക്കറ്റുകളിലും മാളുകളിലും വാണിജ്യ സമുച്ചയങ്ങളിലും ഉൾപ്പെടെ പെരുമാറ്റച്ചട്ടം പാലിക്കാതെ ആളുകൾ തടിച്ചുകൂടിയാൽ അവിടെ ഹോട്ട്സ്പോട്ടായി കണക്കാക്കി വീണ്ടും നിയന്ത്രണം ഏർപ്പെടുത്താനും കേന്ദ്രം നിർദേശിച്ചു. കോവിഡ് രണ്ടാംതരംഗം ഇനിയും അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തിലും ജനങ്ങൾ വിനോദസഞ്ചാരകേന്ദ്രങ്ങളിലടക്കം തടിച്ചുകൂടുന്നതിനാലുമാണ് കേന്ദ്ര ആഭ്യന്തരസെക്രട്ടറി

സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ മാറ്റമില്ല; കൊവിഡ് ബാധിതരുടെ ബാങ്ക് ലോണുകളിലെ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കും

തിരുവനന്തപുരം: ടിപിആര്‍ കുറയാത്തത് ​ഗൗരവമായ പ്രശ്നമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടിപിആറിന്‍റെ അടിസ്ഥാനത്തില്‍ നാല് മേഖലകളായി തിരിച്ച് നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് ബാധിതരുടെ ബാങ്ക് ലോണുകളിലെ ജപ്തി നടപടികൾ താത്കാലികമായി നി‍ർത്തിവയ്ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ടിപിആര്‍ 18 ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൌണായിരിക്കും. ടിപിആര്‍ ആറിന് താഴെയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍

കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ നിയന്ത്രണങ്ങളില്‍ മാറ്റം; ടിവി സീരിയല്‍, ഇന്‍ഡോര്‍ ചിത്രീകരണം അനുവദിക്കും

തിരുവന്തപുരം: സംസ്ഥാനത്തെ നിയന്ത്രണങ്ങളിൽ മാറ്റം. വ്യാഴാഴ്ച മുതലാണ് നിയന്ത്രണത്തിൽ പുനഃക്രമീകരണം ഏർപ്പെടുത്തുന്നത്. ചൊവ്വ, വ്യാഴം, ദിവസങ്ങളിലും ഇനി ബാങ്കുകൾക്ക് പ്രവർത്തിക്കാം. എന്നാൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ടിപിആർ 16 വരെ ഉള്ളിടത്ത് 50 ശതമാനം സർക്കാർ ജീവനക്കാരെ അനുവദിക്കും. ടിപിആർ 24 വരെ ഉള്ളിടത്ത് 25 ശതമാനം ജീവനക്കാരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. അന്തർജില്ലാ യാത്രകൾക്ക് പ്രത്യേകം നിയന്ത്രണങ്ങൾ

error: Content is protected !!