Tag: Dubai

Total 6 Posts

താമരശ്ശേരി സ്വദേശി ദുബായില്‍ മരണപ്പെട്ടു; മരിച്ചത് കുടുക്കില്‍ ഉമ്മാരം വടക്കേപറമ്പിലെ കരിമ്പാലക്കുന്ന് അഷറഫ്

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി സ്വദേശി ദുബായിയില്‍ മരണപ്പെട്ടു. കുടുക്കില്‍ ഉമ്മാരം വടക്കേപറമ്പില്‍ താമസിക്കുന്ന കരിമ്പാലക്കുന്ന് അഷറഫ് ആണ് മരിച്ചത്. അമ്പത്തിയൊന്ന് വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഹോട്ടല്‍ ജീവനക്കാരനായിരുന്നു. സാജിത ( ആശാ വര്‍ക്കര്‍). മക്കള്‍: നിയാസ്, നസ്‌ന. മാതാപിതാക്കള്‍. പരേതരായ ഹുസൈന്‍, ഫാത്തിമ. സഹോദരങ്ങള്‍: കുഞ്ഞിമുഹമ്മദ്, ബഷീര്‍, യൂസഫ്, മുനീര്‍, ആയിശ, ജമീല, ലൈല, സീനത്ത്.

വാകയാട് സ്വദേശിയും ദുബായില്‍ പ്രവാസിയുമായ ഇരുപത്തിയാറുകാരൻ മസ്തിഷ്ക രോഗം ബാധിച്ച് മരിച്ചു

നടുവണ്ണൂര്‍: വാകയാട് കൊന്നത്ത് കണ്ടി ഷാമില്‍ അന്തരിച്ചു. ഇരുപത്തിയാറ് വയസായിരുന്നു. മസ്തിഷ്‌ക രോഗം ബാധിച്ച് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ദുബായിലെ മലബാര്‍ ഗോള്‍ഡില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെയാണ് രോഗം ബാധിച്ച് ദുബായിലെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയത്. ബുധനാഴ്ച പുലര്‍ച്ചയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

ദുബൈയിൽ പിക്കപ് വാനിൽ ട്രെയ്ലർ ഇടിച്ച് അപകടം; കൊയിലാണ്ടി സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരിച്ചു

കൊയിലാണ്ടി: ദുബൈയിലുണ്ടായ വാഹനാപകടത്തിൽ കൊയിലാണ്ടി സ്വദേശി ഉൾപ്പെടെ രണ്ടു മലയാളികൾ മരിച്ചു. കൊയിലാണ്ടി ചെങ്ങോട്ടുകാവ് എടക്കുളം വാണികപീടികയില്‍ ലത്തീഫ് ആണ് അന്തരിച്ചത്. നല്പത്തിയാറ് വയസ്സായിരുന്നു. ഒപ്പമുണ്ടായിരുന്ന തലശ്ശേരി അരയിലകത്തു പുതിയപുര മുഹമ്മദ് അർഷാദും മരിച്ചു. ഇന്ന് രാവിലെ പതിനൊന്നു മണിയോടെ ഷാര്‍ജയിലെ സജയില്‍ ഉണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. ദുബൈ എമിറേറ്റ്‌സ് റോഡിൽ ഉണ്ടായ അപകടത്തിലാണ്

വടകരക്കാരൻ കാൽ വച്ച് കള്ളനെ വീഴ്ത്തി, തിരികെക്കിട്ടിയത് 80 ലക്ഷം രൂപ

ദുബായ്: മലയാളിയുടെ മനസാന്നിധ്യം കൊണ്ട് തിരികെക്കിട്ടിയത് 80 ലക്ഷത്തിലധികം രൂപ. വടകര വള്ളിയോട് പാറപ്പുറത്ത് ജാഫറാണ് (40) സമയോചിതമായി ഇടപെട്ട് കള്ളനെ പിടികൂടാൻ സഹായിച്ചത്. ഓടിപ്പോകുകയായിരുന്ന കള്ളനെ നിമിഷ നേരം കൊണ്ടാണ് ജാഫർ കുത്തുകാല് വച്ച് താഴെ വീഴിച്ചത്. തുടർന്ന് പിന്നാലെ വന്ന ആളുകൾ ചേർന്ന് കീഴടക്കുകയായിരുന്നു. കഴിഞ്ഞദിവസം ബനിയാ സ്ക്വയർ ലാൻഡ് മാർക് ഹോട്ടലിന്

കാണാതായ നാലുവയസുകാരനെ നാല്‍പ്പത് മിനുറ്റിനുള്ളിൽ കണ്ടുപിടിച്ച പൊലീസിന് അഭിനന്ദന പ്രവാഹം

ദുബായ്: കാണാതായ നാല് വയസുകാരനെ നാല്‍പ്പതു മിനുറ്റുകള്‍ക്കകം കണ്ടുപിടിച്ച് രക്ഷിതാക്കളെ ഏല്‍പ്പിച്ച് ദുബായ് പൊലീസ്. ദുബായിലെ ഉമ്മു സുഖീം ഒന്നിലായിരുന്നു സംഭവം. രാത്രിഭക്ഷണം വാങ്ങാനായി നാല് വയസുള്ള മകനൊപ്പം പുറത്തു പോയതായിരുന്നു മാതാപിതാക്കള്‍. റസ്റ്ററന്റില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനിടെ കുട്ടി ടോയ് തന്റെ സ്‌കൂട്ടറോടിച്ച് കളിക്കുകയായിരുന്നു. ഇതിനിടെ കുട്ടി സ്‌കൂട്ടറോടിച്ച് ദൂരേക്ക് പോയത് മാതാപിതാക്കളുടെ ശ്രദ്ധയില്‍

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്‌; ഏഴുകോടി നേടി എറണാകുളം സ്വദേശി

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് കോടികളുടെ സമ്മാനം. അബുദാബിയിൽ ജോലി ചെയ്യുന്ന എറണാകുളം മുളന്തുരുത്തി സ്വദേശി സൂരജ് അനീദിനാണ് (35) ഏഴുകോടിയിലേറെ രൂപ (10 ലക്ഷം യു.എസ് ഡോളർ) സമ്മാനം ലഭിച്ചത്. ജനുവരി 20-ന് ഓൺലൈൻ വഴിയാണ് സൂരജ് അനീദ് ടിക്കറ്റെടുത്തത്. 350 ആം സീരീസിലെ 4645 എന്ന ടിക്കറ്റ് നമ്പറിലാണ്

error: Content is protected !!