Tag: Elephant

Total 16 Posts

പയ്യോളി എസ്.ഐയെ വെല്ലുവിളിച്ച പേരാമ്പ്രയിലെ മംഗലശ്ശേരി നീലകണ്ഠന്‍; പുത്തലത്ത് കൈതേരിച്ചാലിൽ പക്രൻ ആനപക്രനായ കഥ

രഞ്ജിത്ത് ടി.പി. അരിക്കുളം ഏകദേശം ഒരു അറുപത് വർഷങ്ങൾക്ക് മുമ്പ് പേരാമ്പ്രക്കടുത്ത് ചെറുവണ്ണൂർ ഗ്രാമത്തിൽ മരംവലിക്കുവാൻ വന്ന ആന ഇടഞ്ഞു. നാട്ടുകാർ പരിഭ്രാന്തരായി തലങ്ങും വിലങ്ങും ഓടി. സ്കൂൾ വിടും മുമ്പ് കുട്ടികളെ രക്ഷിതാക്കൾ വിളിച്ച് ഇടവഴികളിലൂടെ വീട്ടിലേക്ക് കൊണ്ടു പോയി. നാടു മുഴുവൻ ഇളക്കി മറിച്ച്, സർവ്വതും നശിപ്പിച്ച് ചിന്നം വിളിച്ച് പോർവിളി മുഴക്കി

കടയ്ക്കുമുന്നിൽ നിർത്തിയിട്ട ബെെക്ക് കുത്തിത്തെറിപ്പിച്ചു, ആളുകൾ ചിതറിയോടി; മലപ്പുറം ചെറുപുഴയില്‍ കാട്ടുകൊമ്പന്റെ പരാക്രമം (വീഡിയോ കാണാം)

മലപ്പുറം: നിലമ്പൂര്‍ കരുളായി ചെറുപുഴയില്‍ കാട്ടുകൊമ്പന്റെ പരാക്രമം. ചെറുപുഴയിലെ കടയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കുത്തിത്തെറിപ്പിച്ചു. ആനയുടെ വരവും ആക്രമണവും കണ്ട് ആളുകള്‍ ഓടി രക്ഷപ്പെട്ടതിനാൽ കൂടുതൽ അപകടങ്ങളൊന്നും സംഭവിച്ചില്ല. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. നിലമ്പൂര്‍ കാടുകളോട് ചേര്‍ന്നുകിടക്കുന്ന മേഖലയാണ് കരുളായി. ചെറുപുഴയിലാണ് കാട്ടാന ഇറങ്ങിയത്. ആനയുടെ പരാക്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ്

നിലത്ത് വീണപ്പോള്‍ പിറകെ ഓടിയെത്തിയ ആന ചവിട്ടാന്‍ നോക്കി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മുതുകാട്ടില്‍ റബ്ബര്‍ ടാപ്പിങ്ങിന് പോകുകയായിരുന്ന സ്ത്രീക്ക് പരിക്ക്

പേരാമ്പ്ര: മുതുകാട്ടിലെ പേരാമ്പ്ര എസ്റ്റേറ്റില്‍ സ്ത്രീയുടെ പിന്നാലെ പാഞ്ഞ് കാട്ടാന. എസ്റ്റേറ്റില്‍ ടാപ്പിങ്ങിന് പോകുകയായിരുന്ന കുമ്പളശ്ശേരി ലൈസമ്മ ജോണിന് പിന്നാലെയാണ് ആന ഓടിയെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. എസ്റ്റേറ്റിലെ തൊഴിലാളിയായ ലൈസമ്മ തലനാരിഴയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ആന പിന്നാലെ വരുന്നത് കണ്ട് രക്ഷപ്പെടാൻ ശ്രമിക്കവെ നിലത്ത് വീണ ലൈസമ്മയെ പിന്നാലെ എത്തിയ കാട്ടാന

ഒറ്റയാൻ തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തി; പരിക്കേറ്റ് ചികിത്സയിലായിരുന്ന മുക്കം സ്വദേശിയായ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥൻ മരിച്ചു

മുക്കം: തൃശൂര്‍ പാലപ്പിള്ളി കള്ളായിയില്‍ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തിയ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥൻ മരിച്ചു. മുക്കം സ്വദേശി ഹുസൈന്‍ കല്‍പ്പൂര്‍ ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ഹുസൈന്‍ ഒരാഴ്ചയിലധികമായി ചികിത്സയിലായിരുന്നു. കാട്ടാനയെ തുരത്താന്‍ എത്തിച്ച കുങ്കിയാനകളുടെ സംഘത്തിലുണ്ടായിരുന്ന വ്യക്തിയാണ് ഹുസൈന്‍. വന്യമൃഗങ്ങളെ കാട്ടിലേക്ക് തിരിച്ച് കയറ്റുന്ന സംഘത്തിലെ പ്രത്യേക പരിശീലനം നേടിയ വ്യക്തിയാണ് ഹുസൈന്‍.

അധികൃതര്‍ കണ്ണുതുറന്നേ മതിയാവൂ; ചക്കിട്ടപ്പാറ പയ്യാനിക്കോട്ടയില്‍ കാട്ടാനവിളയാട്ടം തുടരുന്നു..

ചക്കിട്ടപ്പാറ: ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് പയ്യാനിക്കോട്ട ഭാഗങ്ങളില്‍ കാട്ടാന വിളയാട്ടം. പ്രദേശങ്ങളില്‍ പലരുടെയും കൃഷിസ്ഥലങ്ങളില്‍ കാട്ടാനയിറങ്ങി വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡിലെ മുതുകാട് പയ്യാനിക്കോട്ട മേഖലയില്‍ കാട്ടാനയിറങ്ങി കാര്‍ഷിക വിളകള്‍ തകര്‍ത്തു. ഉള്ളാട്ടില്‍ ചാക്കോ, വിപിന്‍ മുളന്‍കോതറ എന്നിവരുടെ വിളകളാണ് നശിപ്പിച്ചത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് കാട്ടാനകള്‍ ഇറങ്ങുന്നത്. പകല്‍

കാട്ടാന ശല്യത്തില്‍ ബുദ്ധിമുട്ടിലായി കര്‍ഷകര്‍; പെരുവണ്ണാമൂഴിയില്‍ കാട്ടാന വാഴകൃഷി നശിപ്പിച്ചു

പെരുവണ്ണാമൂഴി: കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി കര്‍ഷകര്‍. ചക്കിട്ടപാറ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍പ്പെട്ട പെരുവണ്ണാമൂഴി വട്ടക്കയം മേഖലയിലെ വാഴകൃഷി കാട്ടാന നശിപ്പിച്ചു. മൂന്ന് പേരുടെ വാഴക്കൃഷിയാണ് വെള്ളിയാഴ്ച രാത്രി കാട്ടാന നശിപ്പിച്ചത്. പാഴുകുന്നേല്‍ ജോസ്, കുംബ്‌ളാനി റോയ്, കുംബ്‌ളാനി ജേക്കബ് എന്നിവരുടെ വാഴക്കൃഷിയാണ് നശിപ്പിച്ചത്. പ്രദേശത്തുനിന്ന് ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആനയെ ഓടിച്ചുവിട്ടത്. അതിനാലാണ് കൂടുതല്‍ നാശ

ആനപ്രേമികള്‍ക്ക് ആവേശമേകാനായി പിഷാരികാവില്‍ ഗജരാജനെത്തുന്നു; നവരാത്രി നാളുകളില്‍ തിടമ്പേറ്റാനെത്തുന്നത് ‘ബാഹുബലി’ താരം ചിറക്കല്‍ കാളിദാസന്‍ (വീഡിയോ)

കൊയിലാണ്ടി: കൊല്ലം പിഷാരികാവില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പിഷാരികാവിലമ്മയുടെ തിടമ്പേറ്റാനെത്തുന്നത് ഗജരാജന്‍ ചിറക്കല്‍ കാളിദാസന്‍. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി താരമായ ആനയാണ് കാളിദാസന്‍. കേരളത്തിലെ ആനപ്രേമികളുടെ പ്രിയങ്കരനാണ് ചിറക്കല്‍ കാളിദാസന്‍. കേരളത്തിലെ എണ്ണം പറഞ്ഞ പത്ത് ആനകളില്‍ വലുപ്പം കൊണ്ടും സൗന്ദര്യം കൊണ്ടും മുന്നാമനാണ് കാളിദാസന്‍. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിക്ക്

‘ഈ കരിമ്പ് ഞങ്ങളുടെതാണ്’; കരിമ്പ് ലോറി തടഞ്ഞ് അമ്മയാന, വീഡിയോ വൈറൽ (Watch Video)

‘ആന കരിമ്പിന്‍ കാട്ടില്‍ കയറിയതു പോലെ’ എന്നു പറയുന്നത് ശരിയാണ്. അത് പോലെ തന്നെയാണ് കരിമ്പിന്‍ ലോറി കണ്ടാല്‍ ആനകള്‍ പെരുമാറുന്നത്. അത്തരത്തിലൊന്നാണ് സത്യമംഗലം വനത്തില്‍ നിന്ന് പുറത്തുവരുന്ന ദൃശ്യം. സത്യമംഗലം- മൈസൂര്‍ ദേശീയപാതയില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. കുട്ടിയാനയ്ക്ക് ഒപ്പമെത്തിയ അമ്മയാന കരിമ്പിന്‍ ലോറി തടയുകയായിരുന്നു. തുടര്‍ന്ന് വണ്ടി നിര്‍ത്തിയതിന് ശേഷം,

ആനയെ കണ്ടത് രണ്ടുമീറ്റര്‍ അടുത്ത്; ജീപ്പ് പൊക്കി താഴെയിട്ട് ആന: വയനാട്ടില്‍ എക്‌സൈസ് സംഘം കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തോല്‍പ്പെട്ടി: വയനാട് തോല്‍പ്പെട്ടിയില്‍ എക്‌സൈസ് സംഘത്തിനു നേരെ കാട്ടാനയുടെ ആക്രമണം. വലിയ പരിക്കുകളൊന്നുമില്ലാതെ സംഘം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ നിന്നും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന എക്‌സൈസ് സംഘത്തിന്റെ ജീപ്പാണ് ആക്രമിക്കപ്പെട്ടതെന്ന് മീനങ്ങാടി ഡിവിഷന്‍ ഓഫീസിലെ ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഒരു വളവില്‍

നരിപ്പറ്റ കൂവക്കൊല്ലിയില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു; പത്തുലക്ഷം രൂപയുടെ നഷ്ടം

കുറ്റ്യാടി: നരപ്പറ്റ പഞ്ചായത്തിലെ ആറാം വാര്‍ഡായ താവുള്ള കൊല്ലിയില്‍ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിച്ചിപ്പു. ഏകദേശം പത്തുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്ന് നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബു പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. കൂവക്കൊല്ലിയിലെ പതിനഞ്ച് ഏക്കറോളം വരുന്ന പ്രദേശത്താണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. പ്രദേശത്ത് തെങ്ങ്, കവുങ്ങ്, ഇടവിളകൃഷി എന്നിവ കാട്ടാനകള്‍ നശിപ്പിച്ചു.

error: Content is protected !!