Tag: Farmers

Total 10 Posts

മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം; ജനുവരി 25ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കുക

മേപ്പയൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു. ഇതിനായി സ്വന്തമായി കൃഷി ചെയ്യുന്ന കര്‍ഷകര്‍ കൃഷി വകുപ്പിന്റെ അപ്പെന്റിക്‌സ് അപേക്ഷാ ഫോറം പൂരിപ്പിച്ച് 2022-23 വര്‍ഷത്തെ കൃഷി ചെയ്ത സ്ഥലത്തിന്റെ കരം അടച്ച രസീത് (പാട്ട കൃഷിയാണെങ്കില്‍ കരം അടച്ച രസീതിനൊപ്പം പാട്ട ശീട്ടും ഉള്‍പ്പെടുത്തുക), ആധാര്‍ കാര്‍ഡ്, ഐ.എഫ്.എസ്.സി

മൂന്ന് പതിറ്റാണ്ടായി കൃഷിയില്ല, പുല്ലും പായലും നിറഞ്ഞ് ഇരീടച്ചാലിലെ അറുപതേക്കറോളം നെല്‍പ്പാടം; പാടത്തെ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ മോട്ടോര്‍ പമ്പ് ഉള്‍പ്പെടുയുള്ള ആവശ്യങ്ങളുമായി കര്‍ഷകര്‍

പേരാമ്പ്ര: വെള്ളക്കെട്ട് കാരണം കൃഷിയിറക്കാനാകാതെ തരിശായി കിടക്കുകയാണ് അറുപത് ഏക്കറോളം വരുന്ന ഇരീടച്ചാല്‍, പൂളക്കൂല്‍, കുറ്റ്യോട്ടുനട മഠത്തുംഭാഗം പാടശേഖരങ്ങള്‍. കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളോളമായി ഈ സ്ഥിതിയാണ് തുടരുന്നത്. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലാണ് വിശാലമായ ഈ പാടശേഖരം. കൃഷിക്ക് തടസ്സമാകുന്ന ഘടകങ്ങള്‍ പരിശോധിക്കാന്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍ പാടത്ത് നേരിട്ടെത്തുകയും തുടര്‍ന്ന് കര്‍ഷകരുടെ നേതൃത്വത്തില്‍

കര്‍ഷകര്‍ക്ക് കടിയങ്ങാട് ഒരുമ റസിഡന്‍സ് അസോസിയേഷന്റെ ആദരം

കടിയങ്ങാട്: കര്‍ഷക ദിനത്തില്‍ ഒരുമ റസിഡന്‍സ് അസോസിയേഷന്‍ കടിയങ്ങാടിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ കര്‍ഷകരെ ആദരിച്ചു. കര്‍ഷകരായ മൂസ പടിഞ്ഞാറയില്‍, ഇ.വി ശങ്കരന്‍ മാസ്റ്റര്‍, ടി എം നാണു എന്നിവരെയാണ് ആദരിച്ചത്. വാര്‍ഡ് മെമ്പര്‍ മുബശ്ശിറ .കെ കര്‍ഷകരെ പൊന്നാടയണിയിച്ചു. കെ.വിമോദ്, സലാം പുല്ലാകുന്നത്ത് , വി.പി അബ്ദുല്‍ ബാരി, വി.പി രാജീവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ടൗട്ടെ ടുഴലിക്കാറ്റ്; കോഴിക്കോട് ജില്ലയില്‍ കാര്‍ഷികമേഖലയില്‍ 25 കോടി രൂപയുടെ നാശനഷ്ടം

കോഴിക്കോട്: ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയിലും കടല്‍ക്ഷോഭത്തിലുമായി കോഴിക്കോട് ജില്ലയിലെ കാര്‍ഷിക മേഖലയില്‍ ഏകദേശം 25കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി ജില്ലാ ദുരന്തനിവാരണ വകുപ്പ്. 975.91 ഹെക്ടറിലെ കൃഷി നശിച്ചു. 11,036 കര്‍ഷകരെ മഴക്കെടുതി ബാധിച്ചു. ജില്ലയില്‍ ഏഴു വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 22 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 259 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 80,25,000

കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ എന്തുചെയ്യണം? ഓണ്‍ലൈനായി എങ്ങനെ അപേക്ഷ സമര്‍പ്പിക്കാം

കോഴിക്കോട്: കനത്ത മഴയിലും കാറ്റിലും ഉണ്ടായ കൃഷിനാശം കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ കൃഷിഭവന്‍ അധികൃതരെ അറിയിച്ച് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം. കര്‍ഷകന്റെ പേര്, വീട്ടു പേര്, വാര്‍ഡ്, കൃഷിഭൂമിയുടെ ആകെ വിസ്തൃതി, കൃഷിനാശം ഉണ്ടായ വിളകളുടെ പേര്, എണ്ണം/വിസ്തൃതി എന്നീ വിവരങ്ങള്‍ക്ക് ഒപ്പം നാശനഷ്ടങ്ങളുടെ ചിത്രങ്ങളും (കൃഷിയിടത്തില്‍ കര്‍ഷകന്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പടെ) എടുത്ത് നിങ്ങളുടെ കൃഷി

തണ്ണിമത്തന്‍ കൃഷിയില്‍ വിജയഗാഥ; കര്‍ഷകര്‍ക്ക് പ്രചോദനമായി മുപ്പത്തിരണ്ടുകാരന്‍

ബാലുശ്ശേരി: നന്മണ്ട പഞ്ചായത്തിലെ അയിലാടത്ത് പൊയില്‍ വയലില്‍ തണ്ണിമത്തന്‍ കൃഷിയില്‍ ഇത്തവണ വിളവു ലഭിച്ചത് നൂറുമേനി. വയലോരം വീട്ടില്‍ ലാലു പ്രസാദെന്ന മുപ്പത്തിരണ്ടുകാരനാണ് കാര്‍ഷിക പരീക്ഷണത്തില്‍ മാതൃകയാവുന്നത്. മറ്റു കൃഷികള്‍ക്കൊപ്പമാണ് തണ്ണിമത്തന്‍ കൃഷിയില്‍ വിജയം കൊയ്തത്. കര്‍ണ്ണാടകയില്‍നിന്ന് കൊണ്ടുവന്ന വിത്താണ് രണ്ടരയേക്കറില്‍ നട്ടത്. വീടിനടുത്ത് വയല്‍ പാട്ടത്തിനെടുത്താണ് കൃഷി. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ നല്ല വിളവാണ് ഇത്തവണ

കാറ്റിലും മഴയിലും കനത്ത നാശനഷ്ടം

വടകര : കനത്ത മഴയും കാറ്റും വടകര മേഖലയില്‍ വന്‍ നാശം വിതച്ചു. മരങ്ങള്‍ വീണ് വീടുകള്‍ തകര്‍ന്നു.പ്രദേശത്തെ പലയിടങ്ങളിലും കൃഷിനാശമുണ്ടായി. ചോറോട് പഞ്ചായത്തില്‍ കൈനാട്ടി, വള്ളിക്കാട്, വരിശ്ശക്കുനി ഭാഗം, കൂമുള്ളിക്കുന്ന്, കുരിക്കിലാട്, വൈക്കിലശ്ശേരി, വൈക്കിലശ്ശേരി തെരു, ചോറോട് ഈസ്റ്റ്, ഓര്‍ക്കാട്ടേരി, കാര്‍ത്തികപ്പള്ളി, മന്തരത്തൂര്‍, വില്യാപ്പള്ളി എന്നിവിടങ്ങളില്‍ മഴ കനത്ത നാശമാണ് വിതച്ചത്.ചുഴലിക്കാറ്റ് നാശം വിതച്ച

കൊയ്ത്തുയന്ത്രമില്ല; വിളഞ്ഞപാടം കൊയ്യാനാകാതെ കര്‍ഷകര്‍ ദുരിതത്തില്‍

മേപ്പയൂര്‍ : ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പരപ്പുവയലിലും കഴുക്കോട് വയലിലും കൊയ്ത്ത് യന്ത്രത്തിനായി കര്‍ഷകരുടെ കാത്തിരിപ്പ്. ഒരു മാസത്തോളമായി വിളഞ്ഞപാടം കൊയ്ത് കിട്ടാന്‍ കര്‍ഷകര്‍ യന്ത്രം വരുന്നത് കാത്തിരിക്കുകയാണ്. രണ്ടാംവിളയായി മകരം കൃഷി ചെയ്ത സ്ഥലങ്ങളാണിത്. രണ്ടിടത്തുമായി 150-ഓളം ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കിയിട്ടുണ്ട്. ജനുവരിയില്‍ തന്നെ കൊയ്യേണ്ട നെല്ലാണ് ഫെബ്രുവരി ആദ്യവാരം കഴിഞ്ഞിട്ടും കൊയ്‌തെടുക്കാന്‍ സാധിക്കാതെ കിടക്കുന്നത്.

കോണ്‍ക്രീറ്റ് തടയണകള്‍ നീക്കിയില്ല; കര ഭാഗത്ത് ഞാറുനട്ട് കർഷകർ

മണിയൂര്‍: ചെരണ്ടത്തൂര്‍ ചിറയിലെ പുഞ്ചക്കൃഷിക്കു ഭീഷണിയായ കോണ്‍ക്രീറ്റ് തടയണകള്‍ പൊളിച്ചു നീക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ വെള്ളം കുറഞ്ഞ കര ഭാഗങ്ങളില്‍ ഞാറ് നട്ടു. തടസ്സങ്ങള്‍ നീക്കുമെന്നു പഞ്ചായത്ത് ഭരണസമിതി അറിയിച്ചെങ്കിലും നടപടി വൈകുന്ന സാഹചര്യത്തിലാണ് വെള്ളം കുറഞ്ഞ കര ഭാഗങ്ങളില്‍ ഞാറ് നടാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. താഴ്ഭാഗങ്ങളിലെ വെള്ളം പുഴയിലേക്ക് ഒഴുകിപ്പോകുന്നതിനുള്ള തടസ്സം നീങ്ങിയില്ലെങ്കിലും വേനല്‍ ശക്തിപ്പെടുന്നതോടെ

യുദ്ധക്കളമായി ഡല്‍ഹി; ഒരു മരണം

ന്യൂഡല്‍ഹി:റിപ്പബ്ലിക് ദിനത്തില്‍ യുദ്ധക്കളമായി ഡല്‍ഹി. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന കര്‍ഷക പ്രക്ഷോഭം അക്രമസക്തമായി തുടരുന്നു. പലയിടങ്ങളിലും പോലീസും കര്‍ഷകരും ഏറ്റുമട്ടി. കലാപ സമാന സാഹചര്യത്തിലൂടെയാണ് ഡല്‍ഹി ഇപ്പോള്‍ കടന്നു പോകുന്നത്. ഡല്‍ഹിയില്‍ കര്‍ഷകരും പോലീസുകാരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു കര്‍ഷകന്‍ മരിച്ചു. റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ച് 12 മണിക്ക് ശേഷം

error: Content is protected !!