Tag: Fire Force

Total 19 Posts

തെങ്ങുകയറ്റ യന്ത്രം കാലില്‍ നിന്നും വഴുതി; തെങ്ങില്‍ കുടുങ്ങിയ തൊഴിലാളിയ്ക്ക് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന

പേരാമ്പ്ര: തെങ്ങുകയറ്റ യന്ത്രം കാലില്‍ നിന്നും വഴുതിയതിനെത്തുടര്‍ന്ന് തെങ്ങില്‍ കുടുങ്ങി തൊഴിലാളി. കരിമ്പാടി അശോകന്‍ എന്നയാളാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് സംഭവം. ചേനോളിയിലെ കളോളി പൊയില്‍ സോയാ മാക്കൂല്‍ സാബിറയുടെ പറമ്പിലെ തെങ്ങില്‍ കയറുന്നതിനിടെയാണ് അശോകന് അപകടം സംഭവിച്ചത്. ഒരു കാലിലെ തെങ്ങ് കയറ്റ യന്ത്രം കാലില്‍ നിന്നും വഴുതി താഴ്‌ന് പോയതിനാല്‍ ഒറ്റക്കാലില്‍

ഉപയോഗശേഷം ഇസ്തിരിപ്പെട്ടി ഓഫാക്കാതിരുന്നു; കൊയിലാണ്ടിയിലെ വീട്ടിൽ തീപിടിത്തം (വീഡിയോ കാണാം)

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീട്ടിനുള്ളിൽ തീ പിടിച്ചു. പഴയ താമരശ്ശേരി റോഡിലുള്ള രവീന്ദ്രൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആർ.എസ് നിവാസിലാണ് തീപിടിത്തമുണ്ടായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇസ്തിരിപ്പെട്ടി ഉപയോഗ ശേഷം ഓഫ് ചെയ്യാത്തതിനെ തുടർന്നാണ് തീപിടിത്തം ഉണ്ടായത്. തുണിക്കും മേശയ്ക്കുമാണ് തീ പിടിച്ചത്. വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നിശമന സേനാ

കൂട്ടാലിടയിൽ ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു; ഓടിയെത്തി ഫയര്‍ഫോഴ്സ്, ഒഴിവായത് വലിയ ദുരന്തം

കൂട്ടാലിട: ഇന്ന് രാവിലെ കൂട്ടാലിട ടൗണിലെ ഫ്രണ്ട്സ് ഹോട്ടലില്‍ തീപിടുത്തമുണ്ടായി. പാചകത്തിനായി ഉപയോഗിക്കുന്ന വാണിജ്യാടിസ്ഥാനത്തിലുള്ള ഗ്യാസ് സിലിണ്ടറിന് തീ പിടിച്ച് അപകടകരമായ രീതിയില്‍ കത്തുകയായിരുന്നു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ കൃത്യസമയത്തെത്തി തീ അണച്ചതിനാല്‍ കൂട്ടാലിടയില്‍ ഓരു വലിയ ദുരന്തം ഒഴിവായി. സിലിണ്ടറിൽ നിന്നും ഗ്യാസ് അടുപ്പിലേക്കുള്ള റ്റ്യൂബിൽ നിന്നും ഗ്യാസ് ലീക്കായാണ് തീ പിടിച്ചത്. രാവിലെ ഒമ്പതേമുക്കാലോടെ

പതിനഞ്ച് മീറ്റർ ആഴമുള്ള കിണറ്റിൽ വീണു; മുചുകുന്ന് സ്വദേശിയെ രക്ഷപെടുത്തിയത് ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിൽ, കൊയിലാണ്ടിയിലെ അഗ്നിരക്ഷാ സേനയ്ക്ക് കയ്യടി

കൊയിലാണ്ടി: കിണറ്റിൽ വീണ മുചുകുന്ന് സ്വദേശിക്ക് രക്ഷകരായി കൊയിലാണ്ടി അഗ്നിശമന സേന. നടുവിലേരിയിൽ നാരായണന്റെ മകൻ ബാബുവാണ് കിണറ്റിൽ വീണത്. മൂടാടി പഞ്ചായത്തിലെ ഏഴാം വാർഡിൽ താഴെ നടുവിലേരി നാരായണിയുടെ ഉടമസ്ഥതയിലുള്ള കിണറ്റിൽ ആണ് വീണത്. ഏകദേശം 15 മീറ്റർ ആഴവും രണ്ട് മീറ്റർ വെള്ളവും ഉള്ള കിണറ്റിലാണ് വീണത്. ഇന്ന് വൈകുന്നേരം 3 മണിയോടെയാണ്

മേപ്പയ്യൂര്‍ ജനകീയ മുക്കില്‍ പുല്ല് മേയുന്നതിനിടെ പശു കാനയില്‍ കുടുങ്ങി; അപകടത്തില്‍പ്പെട്ട പശുവിനെ സുരക്ഷിതമായി പുറത്തെടുത്ത് അഗ്നിരക്ഷാസേന

മേപ്പയ്യൂര്‍: പുല്ല് മേയുന്നതിനിടയില്‍ പശു കാനയില്‍ കുടുങ്ങി. മേപ്പയ്യൂര്‍ പഞ്ചായത്തിലെ ജനകീയമുക്ക് മാണിക്കോത്ത്താഴ പാടശേഖരത്തിലാണ് പശു കുടുങ്ങിയത്. പേരാമ്പ്രയില്‍ നിന്നും അഗ്നിരക്ഷാ സേനാ പ്രവര്‍ത്തകരെത്തിയാണ് പശുവിനെ രക്ഷിച്ചത്. മാണിക്കോത്ത് വിധുവിന്റെ കറവ പശുവിനാണ് അപകടം സംഭവിച്ചത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.സി. പ്രേമന്റെ നേതൃത്വത്തില്‍ ഫയര്‍റെസ്‌ക്യൂ ഓഫിസ്സര്‍മാരായ വി.കെ.നൗഷാദ്, പി.ആര്‍.സത്യനാഥ്, എസ്.ആര്‍.സാരംഗ്, പിവി.മനോജ് ഹോംഗാര്‍ഡ് രാജീവന്‍

കടിയങ്ങാട് പടവുകളില്ലാത്ത കിണറില്‍ മൂന്നുദിവസമായി അകപ്പെട്ട് പൂവന്‍കോഴി; ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയത് നെറ്റില്‍ കിണറ്റില്‍ ഇറങ്ങി

കടിയങ്ങാട്: കഴിഞ്ഞ മൂന്ന് ദിവസമായി പടവുകള്‍ ഇല്ലാത്ത കിണറില്‍ കുടുങ്ങിയ പുവന്‍ കോഴിയെ ഫയര്‍ സര്‍വീസിന്റെ സിവില്‍ ഡിഫന്‍സ് വളന്റിയര്‍മാര്‍ രക്ഷപ്പെടുത്തി. കടിയങ്ങാട് പുഴുങ്ങോട്ടുമ്മല്‍ അശോകന്‍ ആശാരിയുടേതായിരുന്നു കോഴി. സിവില്‍ ഡിഫെന്‍സ് അഗം എ.കെ.സുധീഷ് നെറ്റില്‍ കിണറ്റില്‍ ഇറങ്ങി പൊത്തില്‍ ഒളിച്ചിരുന്ന കോഴിയെ പുറത്തെടുത്തു. സി.ഡി.വളണ്ടിയര്‍മാരായ പി.പ്രനീഷ്, സി.ഡി.മുകുന്ദന്‍ വൈദ്യര്‍, പി.എം.ഷമീം, പി.സി.എം.രജീഷ്, വി.ഐ.കെ സുനില്‍

‘തെങ്ങില്‍കയറി ഞാനയാളെ തെങ്ങിന്റടുത്തേക്ക് അടുപ്പിച്ചു, നെഞ്ഞത്ത് നല്ലോണം പ്രസ് ചെയ്തുകൊടുത്തു. അപ്പോഴാണ് ഓന്‍ ശ്വാസം കഴിച്ചത്’; തെങ്ങ് മുറിക്കവെ തെങ്ങില്‍ നിന്ന് വീണ് വടത്തില്‍ കുടുങ്ങിയ കായണ്ണ സ്വദേശിയെ രക്ഷിച്ച തെങ്ങുകയറ്റക്കാരന്‍ വേലായുധന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

കായണ്ണബസാര്‍: തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങില്‍ നിന്ന് തെറിച്ച് വീണ് വടത്തില്‍ കുടുങ്ങിയ ചെറുക്കാട് സ്വദേശി പൂളച്ചാലില്‍ റിയാസിനെ തെങ്ങുകയറ്റക്കാരനായ ചെറുക്കാട് സ്വദേശി വേലായുധന്‍ തെങ്ങില്‍ ചേര്‍ത്ത് പിടിച്ച് നിര്‍ത്തിയത് ഒരുമണിക്കൂറോളം. യന്ത്രമുപയോഗിച്ച് തെങ്ങില്‍ കയറിയ വേലായുധന്‍ ഫയര്‍ഫോഴ്‌സ് എത്തുന്നതുവരെ തെങ്ങില്‍ ചേര്‍ത്തുപിടിച്ച് നിര്‍ത്തിയതിനാലാണ് റിയാസിന്റെ ജീവന്‍ രക്ഷിക്കാനായത്. സംഭവത്തെക്കുറിച്ച് വേലായുധന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്:

തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങില്‍ നിന്നുതെറിച്ച് താഴേക്ക്: സുരക്ഷയ്ക്കായി കെട്ടിയ വടത്തില്‍ തൂങ്ങി; മരണത്തിന്റെ വക്കില്‍ നിന്നും കായണ്ണ സ്വദേശിയെ ഏറെ പണിപ്പെട്ട് രക്ഷിച്ച് പേരാമ്പ്രയിലെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍

പേരാമ്പ്ര: തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങില്‍ നിന്ന് തെറിച്ച് വീണ് വടത്തില്‍ കുടുങ്ങിയ ചെറുക്കാട് സ്വദേശിയെ അഗ്നിരക്ഷാ സേനാ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. കായണ്ണ പൂളച്ചാലില്‍ റിയാസിനെയാണ് (40) രക്ഷപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കായണ്ണ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പുളിയന്‍കുന്നുമ്മല്‍ ചന്ദ്രികയുടെ വീട്ടുപറമ്പിലെ തെങ്ങ് മുറിക്കുന്നതിനിടയില്‍ തെങ്ങിന്റെ മുകള്‍ഭാഗം വീഴുന്ന ആഘാതത്തില്‍ റിയാസും തെങ്ങില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നു.

കൊപ്ര മോഷ്ടിക്കാന്‍ പറ്റാതായതോടെ ഉടമയോട് പക തോന്നി; ഉടന്‍ ചേവിന് തീയിട്ടു; ആവളയിലെ കൊപ്ര ചേവിന് തീപിടിച്ചതിനു പിന്നിലെ സംഭവമിങ്ങനെ: പ്രതി അറസ്റ്റില്‍

ചെറുവണ്ണൂര്‍: ഗുളികപ്പുഴപ്പാലത്തിനു സമീപം ആവളയില്‍ കൊപ്ര ചേവില്‍ വന്‍ തീപിടിത്തത്തിന് വഴിവെച്ചയാള്‍ അറസ്റ്റില്‍. ആവള സ്വദേശിയായ മണമല്‍ ലത്തീഫിനെയാണ് മേപ്പയ്യൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. കൊപ്ര മോഷ്ടിക്കാന്‍ പറ്റാത്തതിന്റെ വൈരാഗ്യത്തില്‍ ചേവിന് തീയിട്ടതാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയെ പ്രതിയെ അറസറ്റു ചെയ്തത്. ജൂലൈ 16നായിരുന്നു കേസിനാസ്പദമായ സംഭവം. വേളം പൂളക്കൂല്‍ സ്വദേശി

ആള്‍മറയോ വേലിയോ ഇല്ലാത്ത തുറന്ന കിണറുകള്‍ കന്നുകാലികള്‍ക്ക് ഭീഷണിയെന്ന് അഗ്നിരക്ഷാസേന; കൂരാച്ചുണ്ടില്‍ കിണറ്റില്‍ വീണ പശുവിനെ പേരാമ്പ്ര ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി (വീഡിയോ കാണാം)

പേരാമ്പ്ര: കൂരാച്ചുണ്ടില്‍ കിണറ്റില്‍ വീണ പശുവിനെ പേരാമ്പ്ര ഫയര്‍ ഫോഴ്‌സ് എത്തി രക്ഷിച്ചു. പാംബ്ലാനിയില്‍ തോമസിന്റെ തോട്ടത്തിലെ കാട് മൂടിയ സ്ഥലത്തുള്ള ആള്‍മറയില്ലാത്ത കിണറ്റിലാണ് പശു വീണത്. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ പി.സി.പ്രേമന്റെ നേതൃത്വത്തിലുള്ള ഫയര്‍ ഫോഴ്‌സ് സംഘമാണ് പശുവിനെ രക്ഷിച്ചത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ശ്രീകാന്താണ് കിണറ്റില്‍ ഇറങ്ങി പശുവിനെ പുറത്തെത്തിച്ചത്. പി.ആര്‍.സോജു,

error: Content is protected !!