Tag: fire

Total 59 Posts

പേരാമ്പ്രയിൽ വന്‍ തീ പിടിത്തം; സൂപ്പര്‍ മാര്‍ക്കറ്റ് അടക്കമുള്ള കെട്ടിടം അഗ്നിക്കിരയായി

പേരാമ്പ്ര: പേരാമ്പ്രയിൽ വന്‍ തീ പിടിത്തം. ട്രാഫിക്ക് പോലീസ് സ്‌റ്റേഷന് സമീപത്തുള്ള കെട്ടിടത്തിലാണ് തീപിടുത്തമാണുണ്ടായത്. ബാദുഷ മെറ്റൽസ് ആന്റ് ഹോം അപ്ലെെയിൻസസ് സമീപമുള്ള മാലിന്യക്കൂമ്പാരത്തിനാണ് രാത്രി പതിനൊന്ന് മണിയോടെ തീ പിടിച്ചത്. പേരാമ്പ്ര, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിൽ നിന്നായി നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല.

കത്തിയമർന്ന് സാൻട്രോ കാറിന്റെ മുൻഭാഗം, വെള്ളം ചീറ്റി തീ നിയന്ത്രിച്ച് നാട്ടുകാർ; നന്തി മേൽപ്പാലത്തിന് മുകളിൽ ഓടുന്ന കാറിന് തീ പിടിച്ച ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

നന്തി ബസാർ: നന്തി റെയിൽവേ മേൽപ്പാലത്തിന് മുകളിൽ ഓടുന്ന കാറിന് തീ പിടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് തിക്കോടി സ്വദേശിയുടെ കാറിന് നന്തി മേൽപ്പാലത്തിന് മുകളിൽ വച്ച് തീ പിടിച്ചത്. നാട്ടുകാരും കൊയിലാണ്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റുമാണ് കാറിന്റെ തീ അണച്ചത്. പുക ഉയരുന്നത്

പരിസരവാസികളില്‍ ഭീതി പരത്തി; പേരാമ്പ്ര എരവട്ടൂര്‍ പാടശേഖരത്തില്‍ അഗ്നിബാധ

എരവട്ടൂര്‍: എരവട്ടൂരില്‍ പാഠശേഖരത്തില്‍ അഗ്നിബാധ. കടുക്കുഴികാപ്പ് ഭാഗത്താണ് തീപടര്‍ന്നത്. ചൊവ്വാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം. ശക്തമായ കാറ്റില്‍ പുക ഉയര്‍ന്നത് പരിസരവാസികളെ പരിഭ്രാന്തരാക്കി. ആരോ നേരത്തേയിട്ട തീ ശക്തമായ കാറ്റിനെ തുടര്‍ന്ന് പടര്‍ന്ന് പിടിച്ചതാകാം തീപ്പടരാന്‍ കാരണമെന്ന് സമീപവാസികള്‍ പറഞ്ഞു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പേരാമ്പ്ര അഗ്നിരക്ഷാനിലയത്തില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രമന്റെ നേതൃത്ത്വത്തില്‍ ഒരു

ഗ്യാസ് അടുപ്പില്‍നിന്ന് തീപ്പടര്‍ന്നു; കാളിയത്ത് മുക്കില്‍ ഹോട്ടല്‍ അടുക്കളയ്ക്ക് തീപ്പിടിച്ചു

കാളിയത്ത് മുക്ക്: കാളിയത്ത് മുക്കിലെ ഹോട്ടലിലില്‍ തീപ്പിടുത്തം. കാളിയത്ത് മുക്ക് കൊമ്മിലേരി മീത്തല്‍ ബാലകൃഷ്ണന്‍നായരുടെ ഹോട്ടലിലാണ് തീപ്പിടുത്തമുണ്ടായത്. ഗ്യാസ് അടുപ്പില്‍നിന്ന് തീപ്പടരുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 7.30നായിരുന്നു സംഭവം. സിലിണ്ടറിന്റെ റെഗുലേറ്ററിലേക്ക് തീപടര്‍ന്നത് ഭീതിപടര്‍ത്തി. എന്നാല്‍ നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍മൂലം അടുപ്പിന് സമീപത്തുനിന്നും സിലിന്‍ഡര്‍ അകലത്തേക്കുമാറ്റി ചൂടാകാതെ നിര്‍ത്തി അപകടം ഒഴിവാക്കി. വിവരമറിയിച്ചതിനെത്തുടര്‍ന്ന് പേരാമ്പ്രയില്‍നിന്നും അഗ്‌നിരക്ഷാസേനയെത്തി തീകെടുത്തി.

കല്ലോട് മയിലാടിപ്പാറയില്‍ തീപ്പിടിത്തം; രണ്ടര ഏക്കറോളം സ്ഥലത്തെ കുറ്റിക്കാടുകളില്‍ തീപ്പടര്‍ന്നു

പേരാമ്പ്ര: കല്ലോട് സി.കെ.ജി. കോളേജിന് സമീപത്തെ മയിലാടിപ്പാറയില്‍ തീപിടിച്ചു. ശനിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. കുറ്റിക്കാടുകളില്‍ പടര്‍ന്ന തീ രണ്ടര ഏക്കറോളം സ്ഥലത്ത് വ്യാപിക്കുകയായിരുന്നു. കിഴക്കയില്‍ രജീഷ്, തോട്ടത്തില്‍ വിശ്വന്‍ നായര്‍ എന്നിവരുടെ സ്ഥലത്താണ് തീപ്പിടിത്തമുണ്ടായത്. പേരാമ്പ്രയില്‍നിന്നെത്തിയ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രാത്രി 7.30ഓടെ നിയന്ത്രണവിധേയമാക്കിയത്. അഗ്‌നിരക്ഷാസേനയുടെ വാഹനമെത്താത്ത സ്ഥലമായിരുന്നു. തെങ്ങ്, പ്ലാവ് തുടങ്ങിയ മരങ്ങള്‍

ലക്ഷ്യമിട്ടത് ട്രെയിനിന്റെ ഒരു കോച്ച് പൂര്‍ണ്ണമായി കത്തിക്കാന്‍, ഷാരൂഖിനെ കേരളത്തിലെത്തിച്ചത് കൃത്യമായ ആസൂത്രണത്തോടെ; എലത്തൂര്‍ തീവെപ്പ് കേസില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍.ഐ.എ) കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുമാണ് (ഐ.ബി) തീവ്രവാദ ബന്ധം സ്ഥിരീകരിച്ചത്. വിശദമായ അന്വേഷണത്തിനൊടുവിലാണ് ഏജന്‍സികള്‍ ഈ നിഗമനത്തിലെത്തിയത്. ഐ.ബിയാണ് എലത്തൂര്‍ ട്രെയിന്‍ തീ വെപ്പില്‍ പ്രധാനമായി അന്വേഷണം നടത്തി കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത്. ഈ വിവരങ്ങളുടെ

ഷാറൂഖ് സെയ്ഫിയെ വൈദ്യപരിശോധനയ്‌ക്കെത്തിക്കുന്നതില്‍ പൊലീസിന്റെ നാടകീയ നീക്കം; മെഡിക്കല്‍ കോളേജിലെത്തിയ ആദ്യവാഹനത്തില്‍ പ്രതിയില്ല

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ഷാറുഖ് സെയ്ഫിയെ വൈദ്യപരിശോധനയ്ക്ക് എത്തിക്കുന്നതില്‍ പൊലീസിന്റെ നാടകീയ നീക്കം. ആദ്യം പ്രതിയെ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട് മാലൂര്‍ക്കുന്ന് പൊലീസ് ക്യാംപില്‍ നിന്ന് 9.45ന് പുറപ്പെട്ട വാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാംപസില്‍ കുറച്ച് ദൂരമെത്തിയശേഷം പിന്നീട് പുറത്തേക്ക് പോയി. പ്രതി വാഹനത്തിലുണ്ടായിരുന്നില്ല. മാധ്യമശ്രദ്ധ തിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ശേഷം,

യാത്ര ചെയ്തിരുന്ന കാറിന്റെ ടയര്‍ പൊട്ടി, മാറിയ കാര്‍ ബ്രേക്ക് ഡൗണ്‍ ആയി, അകമ്പടി വാഹനങ്ങള്‍ ഇല്ല; എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസിലെ പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവന്നതില്‍ വന്‍ സുരക്ഷാ വീഴ്ചയെന്ന് ആരോപണം, ഷാരൂഖിനെ കോഴിക്കോട് എത്തിച്ചു

കോഴിക്കോട്: എലത്തൂരില്‍ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ തീ വെച്ച സംഭവത്തിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കോഴിക്കോട് എത്തിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് പ്രതിയുമായി അന്വേഷണസംഘം കോഴിക്കോട് എത്തിയത്. പ്രതി ഷാരൂഖിനെ മുഖം മറച്ചാണ് കൊണ്ടുവന്നത്. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്ന് ഇന്നോവ കാറില്‍ ഷാരൂഖിനെ കേരള-കര്‍ണ്ണാടക അതിര്‍ത്തിയായ തലപ്പാടിയിലെത്തിച്ചു. തുടര്‍ന്ന് ഇന്നോവയില്‍ നിന്ന് ഷാരൂഖിനെ ഫോര്‍ച്യൂണറിലേക്ക് മാറ്റി.

കോഴിക്കോട്ടെ ജയലക്ഷ്മി സില്‍ക്സില്‍ തീപ്പിടിത്തം; കാറുകള്‍ ഉള്‍പ്പെടെ കത്തിനശിച്ചു, തീയണയ്ക്കല്‍ ശ്രമം തുടരുന്നു

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ തീപിടിത്തം. പാളയത്തെ കല്ലായി റോഡിലുള്ള ജയലക്ഷ്മി സില്‍ക്സിലാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമം അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ തുടരുകയാണ്. ശനിയാഴ്ച രാവിലെ 6.15 ഓടെയാണ് തീ പടര്‍ന്നത്. നിലവില്‍ 16 ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കടയുടെ മുകളില്‍നിന്ന് ശബ്ദം കേട്ട് ശ്രദ്ധിക്കുമ്പോളാണ് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തീപ്പിടിത്തത്തില്‍ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും കത്തി

വടകര അരൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് തീവെച്ച് നശിപ്പിച്ചു; അന്വേഷണം ആരംഭിച്ച് നാദാപുരം പൊലീസ്

വടകര: അരൂര്‍ പെരുമുണ്ടശേരിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മോട്ടോര്‍ ബൈക്ക് സാമൂഹ്യ വിരുദ്ധര്‍ തീവെച്ച് നശിപ്പിച്ചു. പെരുമുണ്ടശേരിയിലെ കുയ്യാലില്‍ സുധീഷിന്റെ ഉടമസ്ഥതയിലുള്ള പാഷന്‍ പ്ലസ് ബൈക്കാണ് വീട്ട് മുറ്റത്ത് നിന്നിറക്കി കൊണ്ട് പോയി സമീപത്തെ റോഡിലിറക്കി തീ വെച്ച് നശിപ്പിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സുധീഷിന്റെ പരാതിയില്‍ പൊലീസ്

error: Content is protected !!