Tag: INTUC

Total 4 Posts

വൈദ്യുതി പൊതുമേഖലയിൽ സംരക്ഷിക്കാൻ സംസ്ഥാനം നിയമം നിർമ്മിക്കണമെന്ന് കെ.മുരളീധരൻ എം.പി

കുറ്റ്യാടി: കേന്ദ്ര സർക്കാരിൻ്റെ വൈദ്യുതി മേഖല സ്വകാര്യവൽക്കരണ നീക്കത്തെ പ്രതിരോധിച്ച് പൊതുമേഖലയിൽ സംരക്ഷിക്കാൻ കൺകറൻ്റ് ലിസ്റ്റിലെ അധികാരം പ്രയോജനപ്പെടുത്തി സംസ്ഥാന സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്നും വേണ്ടിവന്നാൽ സംസ്ഥാനം നിയമം നിർമ്മിക്കണമെന്നും കെ.മുരളീധരൻ എം.പി ആവശ്യപ്പെട്ടു. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ നാദാപുരം ഡിവിഷൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ഇ.ബി ലാഭമുണ്ടാക്കിയെന്ന് കണക്കുകൾ പറയുമ്പോഴും

‘കേന്ദ്ര-കേരള സര്‍ക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ തിരുത്തി സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം’; ഐ.എന്‍.ടി.യു.സി. ജില്ലാ സമ്മേളനം

പയ്യോളി: കേരള ഇന്‍ഡസ്ട്രിയല്‍ റൂറല്‍ ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി.) ജില്ലാ സമ്മേളനം സമാപിച്ചു. കേന്ദ്ര-കേരള സര്‍ക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ തിരുത്തി സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. രണ്ടു ദിവസമായി പയ്യോളിയില്‍ നടന്നു വന്ന ഐ.എന്‍.ടി.യു.സി ജില്ലാ സമ്മേളനം കെ.പി.സി.സി സെക്രട്ടറി സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാപ്രസിഡന്റ് ഇ.ടി

എഴുത്ത് ചൂതാട്ട ലോട്ടറികൾക്കെതിരെ നടപടി വേണമെന്ന് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് പേരാമ്പ്ര നിയോജകമണ്ഡലം കൺവെൻഷൻ

പേരാമ്പ്ര: എഴുത്ത് ചൂതാട്ട ലോട്ടറികൾക്കെതിരേ നിയമനടപടിയെടുക്കണമെന്ന് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) പേരാമ്പ്ര നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. പേരാമ്പ്രയിൽ മൂന്നിടത്ത് എഴുത്ത് ചൂതാട്ടലോട്ടറി നടക്കുന്നുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന നിർവാഹകസമതി അംഗം ഷാജു പൊൻപറ ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സത്യൻ കല്ലൂർ അധ്യക്ഷതവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി

കൊയിലാണ്ടിയിലെ ഗതാഗതക്കുരുക്കിന് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് മോട്ടോർ തൊഴിലാളികൾ ധർണ്ണ നടത്തി

കൊയിലാണ്ടി: ഗതാഗത കുരുക്കു കൊണ്ട് കുപ്രസിദ്ധമായ കൊയിലാണ്ടി ടൗണിലെ ഇഴഞ്ഞു നീങ്ങുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കി നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൊണ്ട് കോഴിക്കോട് ജില്ലാ മോട്ടോര്‍ എംപ്ലോയീസ് യൂണിയന്‍ (ഐഎന്‍ടിയുസി) ഓട്ടോ സെക്ഷന്‍ കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ധര്‍ണ്ണ

error: Content is protected !!