Tag: Kannur

Total 24 Posts

കണ്ണൂരിനെ നടുക്കി വീണ്ടും അരുംകൊല; ഇരുപത്തിയാറുകാരൻ കുത്തേറ്റ് മരിച്ചു

കണ്ണൂർ: കണ്ണൂരിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആര്യങ്കോട് കോളനിയിൽ വിഷ്ണു (26) വാണ് മരിച്ചത്. കണ്ണൂർ പടിയൂര്‍ ആര്യങ്കോട് കോളനിയിലാണ് വിഷ്ണുവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാർ വിഷ്ണുവിനെ രക്തത്തിൽ കുളിച്ച നിലയിൽ വരാന്തയിൽ കാണുകയായിരുന്നു. ഉടൻ നാട്ടുകാർ ചേർന്ന് ഇരിട്ടി ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെവെച്ച് മരണപ്പെടുകയായിരുന്നു.ഇടതുനെഞ്ചിലാണ് കുത്തേറ്റത്. ഇരിക്കൂർ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കണ്ണൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി സുനീഷ് തായത്തുവയലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ ചുമത്തിയാണ് അറസ്റ്റ്. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ട രക്ഷിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. സുനീഷിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ

ഓടുന്ന ജീപ്പില്‍ 15 ഓളം വിദ്യാര്‍ഥികള്‍; ഒപ്പം സാഹസികാഭ്യാസ പ്രകടനങ്ങളും; മമ്പറത്ത് അഭ്യാസത്തിനിടയില്‍ നിയന്ത്രണം വിട്ട ജീപ്പില്‍ നിന്ന് കുട്ടികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

കൂത്തുപറമ്പ്: മമ്പറത്ത് തുറന്ന ജീപ്പില്‍ കുട്ടകളെ കുത്തിനിറച്ച് സാഹസികാഭ്യാസ പ്രകടനം. 15 ഓളം വിദ്യാര്‍ഥികളാണ് ജീപ്പിലുണ്ടായിരുന്നത്. ഓടുന്ന ജീപ്പില്‍ നിന്നുള്ള സാഹസികാഭ്യാസ പ്രകടനത്തിനിടെ നിയന്ത്രണം വിട്ട ജീപ്പില്‍ നിന്നും അത്ഭുതകരമായാണ് വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത്. മമ്പറം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ജീപ്പിലുണ്ടായിരുന്നത്. സംഭവത്തില്‍ വിദ്യാര്‍ഥികളുടെ പേരില്‍ കേസെടുത്ത പോലീസ് ജീപ്പ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയോടെ

കണ്ണൂരിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു; അപകടം കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച്

കണ്ണൂർ: തളിപ്പറമ്പിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. തളിപ്പറമ്പ് സയ്യിദ് നഗറിലെ മിഫ്സലു റഹ്മാൻ (22) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിലെ നാലാം വർഷ വിദ്യാർത്ഥി ആണ് മിഫ്സലു റഹ്മാൻ. രാവിലെ ദേശീയ പാതയിൽ ഏഴാം മൈലിലായിരുന്നു അപകടം ഉണ്ടായത്. പരിയാരം മെഡിക്കൽ കോളജിലെ നാലാം വർഷ വിദ്യാർത്ഥി ആണ്

വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ പതിനേഴുകാരി ശുചിമുറിയിൽ പ്രസവിച്ചു; സംഭവം കണ്ണൂരിൽ

കണ്ണൂർ: വയറുവേദനയുമായി ആശുപത്രിയിലെത്തിയ പെൺകുട്ടി ശുചിമുറിയില്‍ പ്രസവിച്ചു. ഉളിക്കല്‍ സ്വദേശിനിയായ പതിനേഴുകാരിയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇരിട്ടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. വയറുവേദനയെ തുടര്‍ന്ന് ഇന്നാണ് പെൺകുട്ടി ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്. ആശുപത്രിയിലെ ശുചിമുറിയില്‍ പോയപ്പോൾ ആണ്‍കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. പെൺകുട്ടിയെയും കുഞ്ഞിനെയും കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടർന്നാണ്

‘പ്രചോദനമായത് അഞ്ചാംപാതിര, സിനിമ കണ്ട് കത്തിയുണ്ടാക്കി, മറ്റൊരാളെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നു’; കണ്ണൂരിലെ വിഷ്ണുപ്രിയയുടെ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്‌

കണ്ണൂർ: പാനൂർ സ്വദേശിനി വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ യുവാവിന് കൊലപാതകത്തിന് പ്രചോദനമായത് മലയാള സിനിമ അഞ്ചാംപാതിര. സീരിയൽ കില്ലറുടെ കഥ പറയുന്ന സിനിമയിൽ സ്വന്തമായി കത്തിയുണ്ടാക്കുന്ന രീതിയുണ്ട്. അത് കണ്ടാണ് കത്തി സ്വയമുണ്ടാക്കി കൊല നടത്താൻ തീരുമാനിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. വിഷ്ണുപ്രിയയെ കൂടാതെ മറ്റൊരാളെ കൂടി പ്രതി കൊലപ്പെടുത്താൻ ആസൂത്രണം ചെയ്തിരുന്നു. വിഷ്ണുപ്രിയയുടെ പൊന്നാനി

കണ്ണൂരിൽ വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊന്ന സംഭവം: കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ യുവാവ് കസ്റ്റഡിയിൽ

കണ്ണൂര്‍: പാനൂര്‍ വള്ള്യായിയില്‍ യുവതിയെ പട്ടാപ്പകല്‍ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ യുവാവെന്ന് സൂചന. കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകള്‍ വിഷ്ണുപ്രിയയാണ് അതിക്രൂരമായി കൊലപ്പെട്ടത്. കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ ശ്യാംജിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. വിഷ്ണുപ്രിയയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിരന്തരം യുവതിയുമായി ബന്ധപ്പെട്ട യുവാവിനെ പോലീസ് കണ്ടെത്തി. കൊലപാതകത്തിന് പിന്നാലെ

‘മോളേ നീ അടിച്ചോ’ എന്ന് നാട്ടുകാര്‍, ഉടനെ അടികൊടുത്ത് പെണ്‍കുട്ടി; കണ്ണൂരില്‍ ബസില്‍ ശല്യം ചെയ്‌തെന്നാരോപിച്ച് യുവാവിനെ പൊലീസ് സാന്നിധ്യത്തില്‍ മര്‍ദ്ദിച്ചു- വീഡിയോ ചര്‍ച്ചയാവുന്നു

കണ്ണൂര്‍: ബസില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്നാരോപിച്ച് യുവാവിന് മര്‍ദ്ദനം. ഇരിട്ടിയിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വീഡിയോയില്‍ ചില പൊലീസുകാരെയും കാണാം. ഇവര്‍ ഇനി തല്ലേണ്ടയെന്ന് പറയുന്നുണ്ടെങ്കിലും അവിടെയുണ്ടായിരുന്ന ചിലര്‍ യുവാവിനെ പിടിച്ചുവെച്ച് പെണ്‍കുട്ടിയോട് ‘മോളെ നീ ധൈര്യമായി അടിച്ചോ’ എന്ന് ആവശ്യപ്പെടുകയും പെണ്‍കുട്ടി യുവാവിനെ അടിക്കുകയുമാണ് ചെയ്യുന്നത്. വിദ്യാര്‍ഥികളുടെ പരാതിയില്‍ ഉളിക്കല്‍

പേരാവൂരില്‍ അമ്മയുടെ കയ്യില്‍ നിന്നും തെന്നി കുഞ്ഞ് മലവെള്ളപ്പാച്ചിലില്‍ വീണു; ഒലിച്ചുപോയ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: പേരാവൂരില്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കൊളക്കാട് പി എച്ച് സിയിലെ നഴ്സ് നദീറയുടെ രണ്ടര വയസുകാരി മകള്‍ നുമ തസ്ലീനയുടെ മൃതദേഹമാണ് രാവിലെ ഏഴേമുക്കാലോടെ കണ്ടെത്തിയത്. അമ്മയുടെ കയ്യില്‍ നിന്ന് തെന്നി വീണ് വെള്ളത്തില്‍ ഒഴുകിപോവുകയായിരുന്നു. രാത്രി പത്ത് മണിയോടെയാണ് മലവെള്ളപ്പാച്ചില്‍പ്പെട്ട് കുട്ടിയെ കാണാതായത്. കണ്ണൂര്‍ ജില്ലയുടെ മലയോരമേഖലയില്‍ പേമാരിയും

അടുപ്പുകല്ല് പോലെ മൂന്ന് മലകള്‍, തിളച്ചുതൂകുന്ന പാല് പോലെ കോടമഞ്ഞും; മഴയൊന്ന് കുറഞ്ഞാല്‍ പാലുകാച്ചിമലയിലേക്ക് ട്രക്കിങ്ങിന് റെഡിയല്ലേ!!

അകലെ നിന്ന് നോക്കിയാല്‍ അടുപ്പു കല്ല് കൂട്ടിയതു പോലെ പോലെ മൂന്ന് മലകള്‍ കാണാം, പിന്നെ തൂവെള്ളനിറത്തില്‍ കോടമഞ്ഞും ഇതൊക്കെ കൊണ്ടാവാം കണ്ണൂരിലെ ഈ മലനിരയെ പാലുകാച്ചി മല എന്ന് വിളിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്ത് ശിവപുരം മാലൂരാണ് പാലുകാച്ചിപ്പാറ. കൊട്ടിയൂര്‍, കേളകം പഞ്ചായത്തുകളിലാണ് പ്രശസ്തമായ പാലുകാച്ചി മല സ്ഥിതി ചെയ്യുന്നത്. ഇതുവരെ ഇവിടേക്ക് ട്രക്കിങ്

error: Content is protected !!