Tag: Kerala NGO Union

Total 7 Posts

‘സി.കെ.ജി കോളേജില്‍ നവീനമായ കൂടുതല്‍ സയന്‍സ് കോഴ്‌സുകള്‍, പേരാമ്പ്രയില്‍ പോളി ടെക്‌നിക്ക് കോളേജും കെ.എസ്.ആര്‍.ടി.സി ഡിപ്പോയും’; വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തി എന്‍.ജി.ഒ യൂണിയന്‍ പേരാമ്പ്ര ഏരിയാ സമ്മേളനം

പേരാമ്പ്ര: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.ജി.ഒ യൂണിയന്‍ പേരാമ്പ്ര ഏരിയാ സമ്മേളനം. സി.കെ.ജി കോളേജില്‍ നവീനമായ കൂടുതല്‍ സയന്‍സ് കോഴ്‌സുകള്‍ ആരംഭിക്കുക, താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കുക, പേരാമ്പ്രയില്‍ പോളി ടെക്‌നിക്ക് കോളേജ് ആരംഭിക്കുക, പേരാമ്പ്ര കേന്ദ്രീകരിച്ച് കെ.എസ്.ആര്‍.ടി.സി ഡിപ്പോ ആരംഭിക്കുക എന്നീ പ്രമേയങ്ങളാണ് സമ്മേളനം അംഗീകരിച്ചത്. എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി

സർക്കാർ ഓഫീസിൽ നിന്ന് പാടത്തേക്കിറങ്ങി; ചെറുവാടിയിൽ ഇത് നൂറുമേനി വിളവിന്റെ കാലം

ജില്ലയിലെ വിവിധപ്രദേശങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ചെറുവാടിയിൽ മൂന്നേക്കർ കൃഷിയിറക്കിയത്. വെള്ളിയാഴ്ച പൊൻകതിൽ എന്ന പേരിൽ നടന്ന കൊയ്ത്തുത്സവത്തിലും ജീവനക്കാർ തന്നെയാണ് അരിവാളുമായി പാടത്തിറങ്ങിയത്. നാൽപ്പതോളംപേർ കൊയ്ത്തിൽ അണിചേർന്നു. കൊടിയത്തൂർ: പേനയും കംപ്യൂട്ടറുമൊക്കെ കൈകാര്യം ചെയ്യുന്ന സർക്കാർ ജീവനക്കാർ പാടത്തിറങ്ങി പൊന്നുവിളയിച്ച് നെൽക്കൃഷിയിലും ഒട്ടും പിന്നിലല്ലെന്നു തെളിയിച്ചു. വിളഞ്ഞ നെല്ലിന്റെ കൊയ്ത്തും ഉത്സവച്ഛായ പകർന്ന് ശ്രദ്ധേയമാക്കി. എ.ജി.ഒ

കൊയിലാണ്ടിയിൽ കലാജാഥയ്ക്ക് സ്വീകരണം നൽകി

കൊയിലാണ്ടി: കേരള എൻജിഒ യൂണിയൻ ജില്ലാ കലാ ജാഥയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്താണ് സ്വീകരണ പരിപാടിയൊരുക്കിയത്. കേന്ദ്ര ഭരണക്കാരുടെ ജനവിരുദ്ധ നയങ്ങളും സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ നടപടികളും തുറന്നു കാട്ടുന്നതായിരുന്നു കലാജാഥ. ഇരുപത് കലാകാരന്മാരാണ് നൃത്തശിൽപ്പം, നാടൻപാട്ട്, സ്കിറ്റ് തുടങ്ങിയ കലാരൂപങ്ങൾ അവതരിപ്പിച്ചത്. ജാഥാ മാനേജരും എൻ.ജി.ഒ യൂണിയൻ ജില്ലാ

എൽഡിഎഫ് സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക; എൻജിഒ യൂണിയൻ

കൊയിലാണ്ടി:എൽഡിഎഫ് സർക്കാറിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക, കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ അണിനിരക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പഴയ പെൻഷൻ പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻജിഒ യൂണിയൻ കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടധർണ്ണയും പ്രകടനവും നടത്തി. കൊയിലാണ്ടി മിനിസിവിൽ സ്റ്റേഷനിൽ പരിസരത്ത് നടന്ന ധർണ്ണ സംസ്ഥാന കമ്മിറ്റി അംഗം

നെൽക്കതിരണിഞ്ഞ് ചെറുവാടി പാടം; അന്നമൂട്ടാനായ് ജീവനക്കാരും.

മുക്കം: കൊടിയത്തൂരിലെ ചെറുവാടി പുഞ്ചപ്പാടം നിറകതിരണിഞ്ഞ് നിൽക്കുന്ന നയന മനോഹര കാഴ്ചകണ്ട് സന്തോഷത്തിലാണ് ജീവനക്കാരും, നാട്ടുകാരും. കേരള എൻ.ജി.ഒ യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ഏക്കറിലാണ് ഇവിടെ നെൽകൃഷിയിറക്കിയത്. സർക്കാർ ഓഫീസിലെ ഫയലുകൾക്കിടയിൽ ജീവിച്ചു തീർക്കുന്ന ജീവനക്കാർ പാടത്തിറങ്ങിയത് പ്രദേശവാസികൾക്ക് പുതിയൊരനുഭവമായിരുന്നു. സംസ്ഥാന സർക്കാറിൻ്റെ ‘സുഭിക്ഷ കേരളം സുരക്ഷിത കേരളം ‘ പദ്ധതിയുടെ

പാചക വാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേരള എന്‍ ജി ഒ യൂണിയന്‍ അടുപ്പുകൂട്ടി പ്രതിഷേധിച്ചു

കെയിലാണ്ടി: ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേരള എന്‍ ജി ഒ യൂണിയന്‍ കൊയിലാണ്ടി ഏരിയ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിനു മുന്നില്‍ അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം പാചക വാതകത്തിന് 25 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. അടുപ്പ് കൂട്ടി സമരം ഏരിയ പ്രസിഡന്റ് കെ

ധർണ്ണാസമരം വിജയിപ്പിക്കുക; ജനറൽ ബോഡി യോഗം ചേര്‍ന്നു

കൊയിലാണ്ടി: കേരള എന്‍.ജി.ഒ. യൂണിയന്‍ കൊയിലാണ്ടി ഏരിയ ജനറല്‍ ബോഡി യോഗം ചേര്‍ന്നു. കൊയിലാണ്ടി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ചേര്‍ന്ന യോഗം സംസ്ഥാന കമ്മിറ്റി അംഗം പി.പി.സന്തോഷ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഏരിയ സെക്രട്ടറി എക്‌സ് ക്രിസ്റ്റിദാസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി തീരുമാനങ്ങള്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.കെ.കമല റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റ്

error: Content is protected !!