Tag: KOLLAM

Total 11 Posts

‘വാട്‌സ്ആപ്പ് മെസേജിന് പിന്നാലെ പറഞ്ഞത് സംഭവിക്കും’; കൊട്ടാരക്കരയിലെ വീട്ടിലെ വിചിത്ര സംഭവത്തിന് പിന്നില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയുടെ ബുദ്ധി

കൊട്ടാരക്കര: വാട്‌സാപ്പില്‍ മെസേജ് വരുന്നതിനനുസരിച്ച് വീട്ടില്‍ കാര്യങ്ങള്‍ സംഭവിക്കുന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കൊല്ലം കൊട്ടാരക്കര നെല്ലിക്കുന്നത്തെ ഇലക്ട്രീഷ്യനായ രാജന്റെ വീട്ടിലാണ് അതിവിചിത്രമായ സംഭവങ്ങൾ നടന്നത്. എന്നാൽ വിശദമായ പരിശോധനയിൽ ഇതിന് പിന്നിലെ രഹസ്യം പുറത്തായി. കൗമാരക്കാരന്റെ വിനോദമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവം നടന്ന വീട്ടിലെ ആളുകളെ കബളിപ്പിക്കാനായി തുടങ്ങിയ കളി പിന്നീട്

ദുരിതയാത്രയ്ക്ക് അല്പം ആശ്വാസമാകുമെന്ന് പ്രതീക്ഷ; മേപ്പയ്യൂര്‍-നെല്ല്യാടി-കൊല്ലം റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 2.04 കോടിരൂപയുടെ എസ്റ്റിമേറ്റ് നല്‍കിയതായി കേരള റോഡ് ഫണ്ട് ബോര്‍ഡ്

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നെല്ല്യാടി കൊല്ലം റോഡിന്റെ അടിയന്തിര അറ്റകുറ്റപ്പണികള്‍ക്കായി 2.04 കോടി രൂപയുടെ എസ്റ്റിമേറ്റ് നല്‍കിയിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് അനുമതി ലഭിക്കുമെന്നും കേരള റോഡ് ഫണ്ട് ബോര്‍ഡ്. പേരാമ്പ്ര മണ്ഡലത്തിലെ പി.ഡബ്ല്യു.ഡി, കെ.ആര്‍.എഫ്.ബി പ്രവൃത്തികളുടെ അവലോകനയോഗത്തിലാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്. ഈ റോഡിന് 2016ലെ ബജറ്റില്‍ 10 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതാണ്. എന്നാല്‍

മേപ്പയ്യൂര്‍-നെല്യാടി-കൊല്ലം റോഡ് നവീകരണം ഉടന്‍ ആരംഭിക്കണമെന്ന് എല്‍.ജെ.ഡി

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍-നെല്യാടി-കൊല്ലം റോഡ് നവീകരണം ഉടന്‍ ആരംഭിക്കണമെന്ന് എല്‍.ജെ.ഡി മേപ്പയ്യൂര്‍ മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. റോഡ് വീതി കൂട്ടി നവീകരിക്കുമെന്ന പ്രഖ്യാപനം നടത്തി അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പ്രാഥമിക പ്രവൃത്തികള്‍ പോലും ആരംഭിച്ചിട്ടില്ലെന്നും എല്‍.ജെ.ഡി കുറ്റപ്പെടുത്തി. എല്‍.ജെ.ഡി ജില്ലാ ജനറല്‍ സെക്രട്ടറി ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ കണ്‍വെഷന്‍ ഉദ്ഘാടനം ചെയ്തു. ടി.ഒ ബാലകൃഷ്ണന്‍ അധ്യക്ഷനായി. പി.ബാലന്‍ പുത്തന്‍പുരയില്‍,

വിസ്മയ കേസില്‍ കിരണ്‍ കുമാറിന് പത്ത് വർഷം തടവ് ശിക്ഷയും പന്ത്രണ്ടര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

കൊല്ലം: കേരളത്തിന്റെ മനസാക്ഷിയെ നടുക്കിയ വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് പത്ത് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കേസില്‍ കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304-ാം വകുപ്പ് പ്രകാരമാണ് പത്ത് വര്‍ഷം തടവ് ശിക്ഷ

കൊല്ലം അഞ്ചാലുംമൂടിൽ വീട്ടിലെ അലമാരയില്‍ അവശനിലയില്‍ കണ്ടെത്തിയ വീട്ടമ്മ മരിച്ചു

അഞ്ചാലുംമൂട് (കൊല്ലം) : വീട്ടിലെ അലമാരയിൽ അവശനിലയിൽ കണ്ട വീട്ടമ്മ ആശുപത്രിയിൽ മരിച്ചു. നീരാവിൽ ലിയോൺ അഞ്ചെലിന ഡെയിലിൽ ബിയാട്രീസ് ഡോളി(58)യാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നീരാവിൽ ജങ്‌ഷനുസമീപമുള്ള വീട്ടിൽ ഇവർ അവശനിലയിൽ കഴിയുന്നവിവരം പാലിയേറ്റീവ്‌ നഴ്‌സ് മാർഗ്രരറ്റ് അഞ്ചാലുംമൂട് ജനമൈത്രി പോലീസിൽ അറിയിച്ചത്. പോലീസ് ബീറ്റ്

ഒന്നിലധികം ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ, നാല് സിം കാര്‍ഡ്, എപ്പോഴും ഓണ്‍ലൈനില്‍ ; ദുരൂഹത നിറഞ്ഞ് രേഷ്മയുടെ ജീവിതം

ചാത്തന്നൂർ : കല്ലുവാതുക്കൽ ഊഴായ്ക്കോട്ട് കരിയിലക്കൂട്ടങ്ങൾക്കിടയിൽ കണ്ടെത്തിയ നവജാതശിശു മരിച്ചകേസിൽ അറസ്റ്റിലായ രേഷ്മയ്ക്ക് ഒന്നിലധികം ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ ഉള്ളതായി പോലീസ് കണ്ടെത്തി. നാല് സിംകാർഡുകൾ രേഷ്മ ഉപയോഗിച്ചിരുന്നെന്നും ഇതിൽ ഒന്ന് ഒഴിവാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. രേഷ്മ എത്ര മൊബൈൽ ഫോണുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും ഏതെല്ലാം ഫെയ്സ്ബുക്ക് ഐ.ഡി.കളിലൂടെയാണ് മറ്റുള്ളവരുമായി ബന്ധപ്പെട്ടിട്ടുള്ളതെന്നും കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ചാത്തന്നൂർ അസിസ്റ്റന്റ്‌ പോലീസ് കമ്മിഷണർ

സ്കൂൾ ലൈബ്രറിക്ക് സഹായവുമായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

കൊയിലാണ്ടി: കൊല്ലം യു.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ‘ഒരിക്കൽക്കൂടി’ എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി – അധ്യാപക സംഗമം സംഘടിപ്പിച്ചു. 1992 ലെ 7A ബാച്ചാണ് ഒത്തുകൂടിയത്. സ്കൂൾ ലൈബ്രററിക്ക് അലമാരയും പുസ്തകങ്ങളും കൂട്ടായ്മയുടെ ഭാഗമായി നൽകി. ഹെഡ്മിസ്ടസ് ജിസ്ന.കെ.എം പുസ്തകങ്ങൾ ഏറ്റുവാങ്ങി. മുൻകാല അധ്യാപകരെ ആദരിച്ചു കൊണ്ട് ഗുരുവന്ദനം എന്ന പരിപാടിയും ഇതോടൊപ്പം നടന്നു.

പേഴ്സ് നഷ്ടപ്പെട്ടു

കൊയിലാണ്ടി: ചൊവ്വാഴ്ച (02/03/2021) വൈകീട്ട് പുതിയങ്ങാടി റിലയൻസ് പമ്പിൽ നിന്ന് വാഹനത്തിൽ ഇന്ധനം നിറച്ച് കോഴിക്കോട് ടൗണിലേക്കുള്ള യാത്രയിൽ പേഴ്സ് നഷ്ടപ്പെട്ടു. കൊയിലാണ്ടി കൊല്ലം സ്വദേശി എരയിമ്മൻകണ്ടി വി.കെ.ശരണിന്റെ പേഴ്സാണ് നഷ്ടപ്പെട്ടത്. ആധാർ കാർഡ്, എസ്.ബി.ഐ എടിഎം കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഗ്രോസറി കാർഡ്, എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാർഡ്, ആർമി ലിക്വർ കാർഡ് എന്നിവ പേഴ്സിൻ

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ചെന്താര

കൊയിലാണ്ടി: മന്ദമംഗലം ചെന്താര വായനശാലയുടെ നേതൃത്വത്തിൽ നഗരസഭ ചെയർപേഴ്സനും ഇടത് കൗൺസിലർമാർക്കും സ്വീകരണം നൽകി. സാംസ്കാരിക പ്രവർത്തകൻ മുഹമ്മദ് പേരാമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു. സിൽക്ക് ബസാറിൽ വെച്ച് നടന്ന പരിപാടിയിൽ മേപ്പയിൽ ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ.കെ.പി, ഇ.കെ.അജിത് മാസ്റ്റർ, കെ.ഷിജു മാസ്റ്റർ, കെ.ടി.സിജേഷ്, എ.പി.സുധീഷ് എന്നിവർ സംസാരിച്ചു. പി.കെ.അശോകൻ

സന്തോഷ വാർത്ത; നെല്യാടി റോഡ് സുരക്ഷിതപാതയാകുന്നു, നേരിട്ട് ഇടപെട്ട് കലക്ടർ

കൊയിലാണ്ടി: മേപ്പയൂര്‍-കൊല്ലം റോഡ് വേഗത്തിലാക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. അപകട വളവുകള്‍ സുരക്ഷിത പാതയാക്കാന്‍ സ്ഥലമേറ്റെടുത്ത് വികസിപ്പിക്കും. റോഡ് യാഥാര്‍ത്ഥ്യമാവുന്നതോടെ വര്‍ഷങ്ങളായുള്ള ജനങ്ങളുടെ പ്രശ്‌നത്തിന് പരിഹാരമാകും. മേപ്പയൂരില്‍ നിന്നും കൊല്ലം വരെ പത്ത് മീറ്റര്‍ വീതിയില്‍ 9.6 കിലോമീറ്റര്‍ നിളത്തിലാണ് റോഡ് വികസിപ്പിക്കുക. നിലവിലെ യാത്ര പ്രതിസന്ധിക്ക് കാരണമായ അപകട വളവുകളും കയറ്റവും കുറയ്ക്കും. പുതിയ

error: Content is protected !!