Tag: Korappuzha Bridge

Total 3 Posts

കോരപ്പുഴ വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണവേണി മരിച്ചു

കോഴിക്കോട്: കോരപ്പുഴ പാലത്തിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി.കൃഷ്ണവേണി മരിച്ചു. കെ.മുരളീധരന്‍ എം.പിയുടെ ഡ്രൈവറും കൃഷ്ണവേണിയുടെ മകനുമായ അതുലും അതുലിന്റെ ഒരു വയസുള്ള മകന്‍ അന്‍വിഖും അപകടത്തില്‍ മരിച്ചിരുന്നു. അതുലിന്റെ ഭാര്യ മായ പരിക്കുകളോടെ ആശുപത്രിയിലാണ്. ചൊവ്വാഴ്ച അര്‍ധരാത്രി 12:30 ഓടെയാണ് അപകടമുണ്ടായത്.

കോരപ്പുഴ പാലം ഇനി കേളപ്പജി പാലം; സർക്കാർ ഉത്തരവിറങ്ങി

കൊയിലാണ്ടി: കോരപ്പുഴ പാലം ഇനി കേളപ്പജിയുടെ പേരിൽ അറിയപ്പെടും. പാലത്തിന് സ്വാതന്ത്ര്യ സമര സേനാനിയും കൊയിലാണ്ടിക്കാരനുമായ കേളപ്പജിയുടെ പേര് നൽകി സർക്കാർ ഉത്തരവിറക്കി. 1938 ൽ കെ.കേളപ്പൻ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ടായിരിക്കെയാണ് കോരപ്പുഴയ്ക്ക് കുറുകെ പാലം നിർമ്മാണം ആരംഭിച്ചത്. ഡക്കർലി കമ്പനിയാണ് നിർമാണ കരാർ എടുത്തത്. 1940 ൽ 2.84 ലക്ഷം രൂപ ചെലവിട്ടാണ്

അവസാന സ്ലാബിന്റെ കോൺക്രീറ്റും കഴിഞ്ഞു; കോരപ്പുഴപ്പാലം സജ്ജമാകുന്നു

ചേമഞ്ചേരി: കോരപ്പുഴ പാലത്തിന്റെ അവസാനത്തെ സ്ലാബിന്റെ കോണ്‍ക്രീറ്റ് പണി പൂര്‍ത്തിയായി. ഇതോടുകൂടി പാലത്തിന്റെ പ്രധാന പ്രവൃത്തികളെല്ലാം കഴിഞ്ഞു. ഫെബ്രുവരി മാസം അവസാനത്തോടെ പാലം യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കാന്‍ സാധിക്കുമെന്ന് കെ.ദാസന്‍ എം.എല്‍.എ പറഞ്ഞു. നല്ല കാര്യക്ഷമതയോടെയും ഗുണനിലവാരം ഉറപ്പുവരുത്തി സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കാൻ ഊരാളുങ്കൽ സൊസൈറ്റിക്ക് കഴിയുന്നുണ്ടെന്ന് ചേമഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ പറഞ്ഞു.

error: Content is protected !!