Tag: Koyilandi

Total 366 Posts

കൊയിലാണ്ടി റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ജോലി ഒഴിവ്; വിശദാംശങ്ങൾ അറിയാം

കൊയിലാണ്ടി: കൊയിലാണ്ടി റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ക്ലാർക്ക് / ടൈപ്പിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ആളെ നിയമിക്കുന്നു. ഇതിനായുള്ള അഭിമുഖം ജനുവരി ഏഴിന് രാവിലെ 10.30 ന് സ്കൂളിൽ വച്ച് നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂളിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 9497216061, 9496045604.

കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ അധ്യാപക നിയമനം; വിശദാംശങ്ങള്‍ അറിയാം

കൊയിലാണ്ടി: മുചുകുന്നില്‍ സ്ഥിതി ചെയ്യുന്ന കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഫിസിക്സ് വിഷയത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്. ഇതിനായുള്ള കൂടിക്കാഴ്ച ജനുവരി ഒമ്പതിന് രാവിലെ 11 മണി മുതല്‍ കോളേജില്‍ നടക്കും. അതിഥി അധ്യാപക നിയമനത്തിനായി യുജിസി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യത ഉള്ളതും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ

കൊയിലാണ്ടിയില്‍ വയോധികയുടെ മാല കവര്‍ന്ന സംഭവം; പ്രതിയെ പിടികൂടാന്‍ സഹായിച്ചത് സി.സി.ടി.വി ദൃശ്യങ്ങള്‍, തൊണ്ടിമുതല്‍ യുവാവിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തു

കൊയിലാണ്ടി: കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട് വീട്ടിലെത്തിയശേഷം യുവാവ് വയോധികയുടെ മാല കവര്‍ന്ന സംഭവത്തില്‍ പ്രതിയെ കൂടുക്കാന്‍ പൊലീസിന് സഹായകരമായത് സി.സി.ടി.വി ദൃശ്യങ്ങള്‍. ഇന്നലെ തന്നെ മാലയുമായി ഓടിപ്പോകുന്ന പ്രതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നെന്നും ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിയാനായതെന്നും പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഉള്ളൂര്‍ പാറത്തോന്‍കണ്ടി വീട്ടില്‍ സായൂജ്

കൊയിലാണ്ടി പുളിയഞ്ചേരിയിലെ മുസ്‌ലിം ലീഗ് ഓഫീസിനുനേരെ അജ്ഞാതരുടെ ആക്രമണം; കസേരയും ടി.വിയും മറ്റും നശിപ്പിച്ച നിലയില്‍

കൊയിലാണ്ടി: പുളിയഞ്ചേരിയിലെ മുസ്‌ലിം ലീഗ് ഓഫീസ് ഇന്നലെ രാത്രി അജ്ഞാതര്‍ അടിച്ചുതകര്‍ത്ത നിലയില്‍. ഓഫീസിലെ ടി.വി, കസേരകള്‍, കാരംസ് ബോര്‍ഡ് ബോര്‍ഡ് എന്നിവ അടുത്ത പറമ്പില്‍ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൊയിലാണ്ടി സി.ഐ എന്‍.സുനില്‍കുമാര്‍, എസ്.ഐമാരായ എം.എന്‍.അനൂപ്, അരവിന്ദ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് പരിശോധന

കൊയിലാണ്ടിയിലെ വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ പണപ്പെട്ടി കിട്ടി; കണ്ടെത്തിയത് സമീപത്തെ പറമ്പിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍

കൊയിലാണ്ടി: മുചുകുന്ന് കിള്ളവയലിലെ വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ പണപ്പെട്ടി കണ്ടെത്തി. കിള്ളവയല്‍ ജയേഷിന്റെ വീട്ടില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. വിവാഹത്തിന്റെ തലേ ദിവസമായ ബുധനാഴ്ച എത്തിയ ആളുകള്‍ നിക്ഷേപിച്ച പണം അടങ്ങിയ പെട്ടിയാണ് മോഷണം പോയത്. പുലര്‍ച്ചെ രണ്ടരയ്ക്കും നാലരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്ന് വീട്ടുകാര്‍ കൊയിലാണ്ടി ന്യൂസ് ഡോട്

കൊയിലാണ്ടിയിലെ വിവാഹ വീട്ടില്‍ നിന്ന് കവറിടുന്ന പെട്ടി അടിച്ചുമാറ്റി കള്ളന്‍; മോഷണം പോയത് വലിയ തുക

കൊയിലാണ്ടി: മുചുകുന്ന് കിള്ളവയലിലെ വിവാഹ വീട്ടില്‍ മോഷണം. കിള്ളവയല്‍ ജയേഷിന്റെ വീട്ടിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്. വിവാഹത്തിന് എത്തുന്നവര്‍ക്ക് കവറില്‍ പണം ഇടാനായി വച്ചിരുന്ന പെട്ടിയാണ് മോഷണം പോയത്. പുലര്‍ച്ചെ രണ്ടരയ്ക്കും നാലരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്ന് വീട്ടുകാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. രണ്ടര വരെ വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നു. പിന്നീട്

ബസിൽ നിന്ന് വീണ് കൊയിലാണ്ടി സ്വദേശിനി മരിച്ച സംഭവം; അപകടത്തിന് കാരണം അശാസ്ത്രീയ ഡോർ ബട്ടൺ

കൊയിലാണ്ടി: നരിക്കുനിക്ക് സമീപം ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യബസിൽ നിന്ന് പുറത്തേക്ക് വീണ് കൊയിലാണ്ടി സ്വദേശിനി മരിക്കാനിടയായ അപകടത്തിന് കാരണം അശാസ്ത്രീയ ഡോർ ബട്ടനെന്ന് കണ്ടെത്തൽ. അപകടകാരണത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് അനധികൃത ബട്ടനെക്കുറിച്ച വിവരം മോട്ടോർ വാഹന വകുപ്പിന് ലഭിക്കുന്നത്. തിരുവങ്ങൂർ ഗീതാ നിവാസിൽ ഉഷയാണ് അപകടത്തിൽ മരണപ്പെട്ടത്. നവബംർ 27 -നാണ് അപകടം സംഭവിച്ചത്. ബസിൽ യാത്ര

ലോകകപ്പിലെ ഫ്രഞ്ച് ടീമിന്റെ മുന്നേറ്റം ആഘോഷിക്കാന്‍ ഫ്രാന്‍സ് അംബാസിഡറൊരുക്കിയ വിരുന്നില്‍ കൊയിലാണ്ടിക്കാരനും; കട്ട ഫ്രഞ്ച് ഫാനായ പെരുവട്ടൂരുകാരന്‍ തൗഫീര്‍ ആ വിരുന്നിലേക്കെത്തിയ കഥ പറയുകയാണ് പേരാമ്പ്ര ന്യൂസ് ഡോട് കോമിലൂടെ

ജിൻസി ടി.എം കുറച്ചുവര്‍ഷം മുമ്പ്, ഫുട്‌ബോള്‍ ടീമിനോടുള്ള ആരാധന ഫ്‌ളക്‌സുകളിലൂടെയും കട്ടൗട്ടുകളിലൂടെയും മത്സരിച്ച് പ്രകടിപ്പിക്കുന്നതിന് മുമ്പ് ഫ്രഞ്ച് ഫുട്‌ബോള്‍ ടീമിനൊപ്പം കൂടിയാണ് കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശി തൗഫീര്‍ കൈതവളപ്പില്‍. അന്ന് കുഞ്ഞ് തൗഫീറിനൊപ്പം ഫ്രഞ്ച് പടയ്ക്ക് ആവേശമായി കൂടെയുണ്ടായിരുന്നത് ഒന്നോ രണ്ടോ പേര്‍. അഞ്ഞൂറും ആയിരവും അതിലേറെയും ആരാധക നിരയുള്ള വമ്പന്‍ ടീമുകളുടെ പരിഹാസം ഏറ്റുവാങ്ങിയിട്ടുണ്ട്

കൊടുവള്ളിയില്‍ വ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച നടത്തിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍; പ്രതികളിലൊരാള്‍ പോക്‌സോ കേസില്‍ പ്രതിയായ കൊയിലാണ്ടി കൊല്ലം സ്വദേശി

കോഴിക്കോട്: കൊടുവള്ളിയിലെ വ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച നടത്തിയ കേസില്‍ പോക്‌സോ കേസ് പ്രതിയായ കൊയിലാണ്ടി സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍. കൊയിലാണ്ടി കൊല്ലം കിഴക്കേ വാരിയം വീട്ടില്‍ അബു ഷാനിദ് (28) മലപ്പുറം പള്ളിക്കല്‍ ബസാര്‍ മരക്കാം കാരപ്പറമ്പ് റെജീഷ് (35) എന്നിവരാണ് പിടിയിലായത്. അബുഷാനിദ് കഴിഞ്ഞ വര്‍ഷം ഓഗസ്ത് മാസത്തില്‍ കോഴിക്കോട് മലയമ്മയിലുള്ള പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ

കൊയിലാണ്ടി കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റ് കെ.പി നിഷാദ് അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ. കെ.പി നിഷാദ് അന്തരിച്ചു. അമ്പത്തിമൂന്നു വയസ്സായിരുന്നു. കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ച് വരികയായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ആസ്റ്റര്‍ മിംസിലെ ചികിത്സയിലിരിക്കവെയാണ് മരണം. പരേതനായ റിട്ട. ഇൻഡ്സ്ട്രിയൽ ട്രൈബ്യൂണൽ ജഡ്ജി ദേവദാസിന്റയും വിമലയുടെയും മകനാണ്. ഭാര്യ: ഷൈനി.

error: Content is protected !!