Tag: KOYILANDY NEWS

Total 6 Posts

കൊയിലാണ്ടിയില്‍ മുന്നൂറിലധികം കോവിഡ് കേസുകള്‍; മേഖല അതീവ ജാഗ്രതയില്‍

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ കോവിഡ് കേസുകളില്‍ കുറവില്ല. ഇന്നും മുന്നൂറ് കടന്ന് പുതിയ കോവിഡ് കേസുകള്‍. പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ കര്ഡശന നിയന്ത്രണമാണ് ഒരുക്കിയത്. കൊയിലാണ്ടി നഗരസഭ പരിധിയിൽ 94 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, കീഴരിയൂര്‍, കൊയിലാണ്ടി, മൂടാടി, പയ്യോളി, തിക്കോടി, തുടങ്ങിയ സ്ഥലങ്ങളിൽ ആകെ

കൊയിലാണ്ടി പിഷാരിക്കാവ് കളിയാട്ട ഉത്സവത്തിന് മറ്റന്നാള്‍ കൊടിയേറ്റം

കൊയിലാണ്ടി : കൊല്ലം പിഷാരികാവ് കാളിയാട്ട ഉത്സവം മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ ആറുവരെ നടക്കും. മാര്‍ച്ച് 30-ന് രാവിലെ 6.30-ന് ഉത്സവത്തിന് കൊടിയേറും. ഏപ്രില്‍ ആറിന് രാത്രി 11.25നും 11.50നും ഇടയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ വാളകം കൂടുന്നതോടെ ഈ വര്‍ഷത്തെ കാളിയാട്ട ഉത്സവത്തിന് പരിസമാപ്തിയാവും. ചെറിയവിളക്ക്, വലിയവിളക്ക്, കാളിയാട്ടം എന്നീ ദിവസങ്ങളില്‍ മൂന്ന് ആനകളും മറ്റുദിവസങ്ങളില്‍

കിറുകൃത്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ എകിസ്റ്റ് പോള്‍

കൊയിലാണ്ടി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ട സമയത്ത് ഡിസംബര്‍ ആറിനാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോം വായാനക്കാര്‍ക്കായി സമര്‍പ്പിച്ചത്. പത്ത് ദിവസം കൊണ്ട് തന്നെ കൊയിലാണ്ടിയുടെ മനസ്സ് ഞങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു. കൊയിലാണ്ടി നഗരസഭ, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, അരിക്കുളം, കീഴരിയൂര്‍, മേപ്പയ്യൂര്‍, മൂടാടി പഞ്ചായത്തുകളിലെ ഫല സാധ്യതയാണ് വോട്ടെടുപ്പിന് ശേഷം ഡിസംബര്‍ 15ന് രാവിലെ 11

കൊയിലാണ്ടിക്കാരനായ യു.എ ഖാദര്‍

ബര്‍മ്മയിലാണ് ജനിച്ചത് എങ്കിലും യുഎ ഖാദര്‍ വളര്‍ന്നത് കൊയിലാണ്ടിയിലാണ്. അദ്ദേഹത്തിന്റെ എഴുത്തിലൂടെ നമ്മുടെ നാടിനെ ലോകമറിഞ്ഞു. ഉസ്സങ്ങാന്റകത്ത് അബ്ദുല്‍ ഖാദര്‍ എന്ന യു.എ. ഖാദര്‍. ബര്‍മയില്‍ വഴിയോര കച്ചവടത്തിനു പോയ കൊയിലാണ്ടി ഉസ്സങ്ങാന്റകത്ത് മൊയ്തീന്‍ കുട്ടി ഹാജിയുടെയും ബുദ്ധമതവിശ്വാസിയായ മാമൈദിയുടെയും മകനായി 1935 ജൂലൈ ഒന്നിന് റങ്കൂണിലെ ബില്ലിന്‍ ഗ്രാമത്തിലായിരുന്നു യു.എ ഖാദര്‍ ജനിച്ചത്. മൂന്നാം

‘കൊയിലാണ്ടിയില്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനം’; യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ ഇടതു മുന്നണി പരാതി നല്‍കി

കൊയിലാണ്ടി: നഗരസഭയിലെ ആറാം വാര്‍ഡായ അട്ടവയലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പ് ചട്ട ലംഘംനം നടത്തിയെന്ന് എല്‍ഡിഎഫിന്റെ പരാതി. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനവും നടത്തിയെന്ന് പരാതിയില്‍ പറയുന്നു. ക്വാറന്റയിനില്‍ കഴിയുന്ന വോട്ടര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നല്‍കാന്‍ സ്‌പെഷല്‍ പോളിങ്ങ് ഓഫീസര്‍ ഇന്ന് പോയിരുന്നു. പോളിംഗ് ഓഫീസറുടെ കെഎല്‍ 18 എ 3262 എന്ന വാഹനത്തില്‍ യുഡിഎഫ്സ്ഥാനാര്‍ത്ഥിയായ കെ.പി

കാപ്പാട് ബീച്ച് തുറന്നു; ഇനി ആനന്ദത്തിന്റെ വൈകുന്നേരങ്ങള്‍

പൂക്കാട്: കോവിഡ് പ്രതിസന്ധിയില്‍ നിന്ന് നാട് പതുക്കെ സാധാരണ ജീവിതത്തിലേക്ക് കടക്കുകയാണ്. ആളുകള്‍ ആസ്വാദനത്തിനായി സമയം കണ്ടെത്തിയ സുന്ദരമായ ഇടങ്ങള്‍ വീണ്ടും സജീവമാകുന്നു. എട്ട് മാസത്തെ കോവിഡ് പ്രതിസന്ധിക്ക് ശേഷം കാപ്പാട് ബീച്ച് വീണ്ടും ജനങ്ങള്‍ക്കായി തുറന്ന് നല്‍കി. കോവിഡ് കേസുകള്‍ കുറഞ്ഞ സമയത്ത് കുറച്ച് ദിവസം ബീച്ച് പൊതുജനങ്ങള്‍ക്കായി തുറന്നിരുന്നു. പക്ഷേ വീണ്ടും കോവിഡ്

error: Content is protected !!