Tag: LDF KOYILANDY

Total 11 Posts

കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെിരെ വീട്ടുമുറ്റത്ത് പ്രതിഷേധം; കൊയിലാണ്ടിയിലും അണിനിരന്നത് പതിനായിരങ്ങള്‍

കൊയിലാണ്ടി: കേന്ദ്ര സർത്താരിന്റെ വാക്‌സിന്‍ നയത്തിനെതിരായി എല്‍ഡിഎഫ് നേതൃത്വത്തില്‍ ഗൃഹാങ്കണ സമരം കൊയിലാണ്ടിയിലും വിജയകരം. പതിനായിരത്തിലധികം വീടുകൾ സമരകേന്ദ്രങ്ങളായെന്ന് നേതാക്കൾ അവകാശപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ നയത്തോട് പ്രതിഷേധം അറിയിച്ച് നിരവധി പ്രവര്‍ത്തകര്‍ സമരത്തിൽ അണിനിരന്നു. വാക്‌സിന് അമിത വില ഈടാക്കി കൊള്ളനടത്താന്‍ കമ്പനികള്‍ക്ക് അവസരം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെയാണ് എല്‍ഡിഎഫ് നേതൃത്വത്തില്‍ ഗൃഹാങ്കണ സമരം

ഇടത് ഭരണം തുടരണം, കാനത്തില്‍ ജമീലയെ വിജയിപ്പിക്കണം; കെ.ദാസന്‍ എംഎല്‍എ

കൊയിലാണ്ടി: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീലയെ വിജയിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്ത് കൊയിലാണ്ടി താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ കുടുംബസംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി ചെത്ത് തൊഴിലാളി മന്ദിരത്തില്‍ വെച്ച് നടന്ന കുടുംബ സംഗമം കെ.ദാസന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ നടപ്പിലാക്കിയ ക്ഷേമപദ്ധതികള്‍ തുടരണമെങ്കില്‍ ഇടത് പക്ഷം വീണ്ടും അധികാരത്തില്‍ വരണമെന്ന് കെ.ദാസന്‍ പറഞ്ഞു. 2020

കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് പി.മോഹനന്‍

കൊയിലാണ്ടി: എല്‍ഡിഎഫ് കൊയിലാണ്ടി മണ്ഡലം തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ പ്രകാശനം ചെയ്തു. കോഴിക്കോട് ജില്ലയിലെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളും എല്‍.ഡി.എഫ് തൂത്തുവാരുമെന്നും കൊയിലാണ്ടിയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയം നേടുമെന്നും പി.മോഹനന്‍ പറഞ്ഞു. കൊയിലാണ്ടി നഗരത്തിലേക്കുളള കിഫ്ബി കുടിവെളള പദ്ധതി 175 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍

കാനത്തില്‍ ജമീലയുടെ ഒന്നാംഘട്ട മണ്ഡല പര്യടനം സമാപിച്ചു

കൊയിലാണ്ടി: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീലയുടെ ഒന്നാംഘട്ട മണ്ഡല പര്യടനത്തിന് സമാപനമായി. നാലു ദിവസങ്ങളിലായി നൂറോളം സ്വീകരണ കേന്ദ്രങ്ങളിലെത്തിയത് വന്‍ ജനക്കൂട്ടമാണ്. ഇന്നലെ രാവിലെ ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ മാടാക്കരയിലായിരുന്നു ആദ്യ സ്വീകരണം. ഞാണം പൊയിലിലും മേലൂര്‍ സെന്ററിലും എളാട്ടേരിയിലും ആളുകള്‍ തിങ്ങിക്കൂടി. കലോപ്പൊയിലിലേയും ചാത്തനാടത്തേയും ആവേശകരമായ സ്വീകരണമായിരുന്നു. തൂവപ്പാറയിലും കോച്ചേരി വയലിലും കാഞ്ഞിലശ്ശേരിയിലും വന്‍ ജനസഞ്ചയമാണ്

ഉറപ്പാണ് കൊയിലാണ്ടി,ഉറപ്പാണ് കേരളം ,എല്‍ ഡി എഫ് മണ്ഡല പര്യടനത്തില്‍ വന്‍ ജനപങ്കാളിത്തം

പയ്യോളി : ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി കാനത്തില്‍ ജമീലയുടെ മണ്ഡലത്തിലെ ഒന്നാം ഘട്ട പര്യടന പരിപാടിക്ക് ഇന്നലെ തുടക്കമായി. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വിശ്വന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.ഉറപ്പാണ് എല്‍ഡിഎഫ്, ഉറപ്പാണ് കൊയിലാണ്ടി, ഉറപ്പാണ് കേരളം എന്ന മുദ്രാവാക്യം വിളികളോടെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ വരേവേറ്റു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക്

വികസന നിർദേശങ്ങൾ തേടി കൊയിലാണ്ടിയിൽ എൽഡിഎഫ് വികസന സെമിനാർ

കൊയിലാണ്ടി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽ.ഡി.എഫ് കൊയിലാണ്ടിയിൽ വികസന സെമിനാർ നടത്തി. വിവിധ മേഖലകളിലെ വിദഗ്ധരെയും, ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. കൊയിലാണ്ടി ടൗൺ ഹാളിൽ വെച്ച് നടത്തിയ പരിപാടി സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി.ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. കെ.ദാസൻ എം.എൽ.എ, മുൻ

കേരളത്തിലെ പ്രതിപക്ഷം ആത്മവിശ്വാസം നഷ്ടപ്പെട്ട സംഘമായി മാറി; എ.വിജയരാഘവൻ

കൊയിലാണ്ടി: കേരളത്തിലെ പ്രതിപക്ഷം ആത്മവിശ്വാസം നഷ്ടപ്പെട്ടവരുടെ സംഘമായി മാറിയെന്നും അതുകൊണ്ടാണ് നാട്ടിൽ അക്രമത്തിന്റെയും കലാപത്തിന്റെയും പാത സ്വീകരിക്കുന്നതെന്നും എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ പറഞ്ഞു. പി.എസ്.സി റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിന്റെ മറവിൽ അക്രമം നടത്തി തിരിച്ചു വരാൻ കഴിയുമോ എന്ന അവസാന ശ്രമമാണ് പ്രതിപക്ഷം നടത്തുന്ന തെന്നും അദ്ദേഹം പറഞ്ഞു. മുൻധാരണയോടെ നടക്കുന്ന തിരക്കഥയുടെ ആവിഷ്കാരമാണ് അക്രമ

വികസന മുന്നേറ്റ ജാഥയ്ക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല വരവേൽപ്പ്

കൊയിലാണ്ടി: എൽഡിഎഫ് കൺവീനറും സിപിഎം സംസ്ഥാന ആക്ടിംങ്ങ് സെക്രട്ടറിയുമായ എ.വിജയരാഘവന്‍ നയിക്കുന്ന എല്‍.ഡി.എഫ് വികസന മുന്നേറ്റ യാത്രയ്ക്ക് കൊയിലാണ്ടിയില്‍ ഉജ്ജ്വല വരവേല്‍പ്പ്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജാഥാലീഡറെ സ്വീകരണ വേദിയിലേക്ക് ആനയിച്ചു. പാവപ്പെട്ട മനുഷ്യന്റെ താല്‍പ്പര്യത്തിനായി ഭരിക്കുന്ന പിണറായി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ എല്ലാ ഗൂഡശക്തികളും രംഗത്തുണ്ടെന്ന് എ.വിജയരാഘവന്‍ പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന മോഡി സര്‍ക്കാര്‍ വിദ്വേഷത്തിന്റെ രാഷ്ട്രീയം

വികസന മുന്നേറ്റ ജാഥയെ വരവേൽക്കാനൊരുങ്ങി കൊയിലാണ്ടി

കൊയിലാണ്ടി: എൽഡിഎഫ് കൺവീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ.വിജയരാഘവൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയെ വരവേൽക്കാൻ കൊയിലാണ്ടിയൊരുങ്ങി. വൈകീട്ട് 5 മണിക്കാണ് ജാഥയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം. ഇന്നത്തെ ജാഥയുടെ സമാപനം കൊയിലാണ്ടിയിലാണ്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് സ്വീകരണ പരിപാടി നടക്കുക. നഗരവീഥികളാകെ കൊടിതോരണങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. ഇന്നലെ വൈകീട്ടോടെ നാട്ടിടവഴികളിലാകെ എൽഡിഎഫിന്റെ വിവിധ കമ്മറ്റികളുടെ

കേന്ദ്ര സർക്കാർ ജനദ്രോഹ നയങ്ങൾക്കെതിരെ എൽഡിഎഫ് ധർണ്ണ നടത്തി

പയ്യോളി: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയത്തിനും, പെടോളിയം ഉൽപ്പന്നങ്ങളുടെയും ,പാചകവാതകത്തിന്റെയും വിലവർധനയ്ക്കും, കർഷക ദ്രോഹ നിയമത്തിനുമെതിരെ എൽഡിഎഫ് നേതൃത്വത്തിന് നിയോജക മണ്ഡലം കേന്ദ്രികരിച്ച് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. എൽഡിഎഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി പയ്യോളി ബസ് സ്റ്റാന്റ് പരിസരത്താണ് ധർണ്ണ സംഘടിപ്പിച്ചത്. സിപിഐഎം ജില്ല സെക്രട്ടറിയേറ്റ് മെമ്പർ എം.മെഹബൂബ് സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു.

error: Content is protected !!